Personality Traits: ഈ തീയതിയിൽ ജനിച്ച കുട്ടികൾ പഠനത്തിൽ മിടുക്കര്‍!! മാതാപിതാക്കളുടെ അഭിമാനം

Personality Traits: സംഖ്യാ ശാസ്ത്രം അനുസരിച്ച്, ഒരു കുട്ടിയുടെ ജനനത്തീയതി അവന്‍റെ ഭാവിയെയും സ്വഭാവത്തെയും കുറിച്ച് പറയുന്നു. ഓരോ കുട്ടിയുടെയും ജനനത്തീയതി വ്യത്യസ്തമാണ്, അതനുസരിച്ച് റാഡിക്സ് കണക്കാക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 05:51 PM IST
  • സംഖ്യാശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ആ വ്യക്തിയുടെ റാഡിക്സിൽ നിന്ന് പല കാര്യങ്ങളും കണ്ടെത്താന്‍ സാധിക്കും. ഒരു വ്യക്തിയുടെ കരിയർ, ആരോഗ്യം, ദാമ്പത്യ ജീവിതം മുതലായവ റാഡിക്സിലൂടെ വിലയിരുത്താനന്‍ സാധിക്കും എന്നാണ് സംഖ്യാ ശാസ്ത്രം പറയുന്നത്.
Personality Traits: ഈ തീയതിയിൽ ജനിച്ച കുട്ടികൾ പഠനത്തിൽ മിടുക്കര്‍!! മാതാപിതാക്കളുടെ അഭിമാനം

Personality Traits: ജ്യോതിഷം പോലെതന്നെ സഖ്യാശാസ്ത്രത്തിനും ഇന്ന് ഏറെ പ്രാധാന്യമുണ്ട്. സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. 

സംഖ്യാശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. അതായത്, ഒരു വ്യക്തി 10 എന്ന തിയതിയിലാണ് ജനിച്ചത്‌ എങ്കില്‍  ആ വ്യക്തിയുടെ ഭാഗ്യനമ്പര്‍  1 ആയിരിയ്ക്കും. അതായത്, ആ വ്യക്തിയുടെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക (1 +0 = 1) ആയിരിയ്ക്കും. 

Also Read:  Mars Transit 2023: സൂര്യദേവന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും ചൊവ്വ!! ആഗസ്റ്റ്‌ 18 മുതല്‍ ഭാഗ്യോദയം

സംഖ്യാശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ആ വ്യക്തിയുടെ റാഡിക്സിൽ നിന്ന് പല കാര്യങ്ങളും കണ്ടെത്താന്‍ സാധിക്കും. അതായത്,  ഒരു വ്യക്തിയുടെ കരിയർ, ആരോഗ്യം, ദാമ്പത്യ ജീവിതം മുതലായവ റാഡിക്സിലൂടെ വിലയിരുത്താനന്‍ സാധിക്കും എന്നാണ് സംഖ്യാ ശാസ്ത്രം പറയുന്നത്. 

Also Read:  Mangala Gauri Vrat 2023: മംഗള ഗൗരി വ്രതം നല്‍കും സമ്പത്തും സമൃദ്ധിയും വിജയവും!! 

സംഖ്യാ ശാസ്ത്രം അനുസരിച്ച്, ഒരു കുട്ടിയുടെ ജനനത്തീയതി അവന്‍റെ ഭാവിയെയും സ്വഭാവത്തെയും കുറിച്ച് പറയുന്നു. ഓരോ കുട്ടിയുടെയും ജനനത്തീയതി വ്യത്യസ്തമാണ്, അതനുസരിച്ച് റാഡിക്സ് കണക്കാക്കുന്നു. ഇതിലൂടെ കുട്ടി എങ്ങനെ പഠിക്കും, ഏത് മേഖലയിൽ പേര് സമ്പാദിക്കും തുടങ്ങിയ കാര്യങ്ങൾ അറിയാനാകും.

റാഡിക്സ് 1 (Radix 1) എങ്ങിനെയുള്ള വ്യക്തികള്‍ ആയിരിയ്ക്കും? അവരുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?  

സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ് 1 ഉള്ള വ്യക്തി വളരെ ബുദ്ധിശാലി ആയിരിയ്ക്കും. കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനുള്ള കഴിവ് ഇവര്‍ക്ക് ഉണ്ടായിരിയ്ക്കും. റാഡിക്സ് 1 ആയ വ്യക്തിയുടെ അധിപന്‍ സൂര്യന്‍ ആണ്. അതിനാലാണ് ഇവര്‍ ഏറെ ബുദ്ധി ശാലികള്‍ ആയിരിയ്ക്കും എന്ന് പറയുന്നത്.   

ഇവര്‍ ഈ മേഖലകളിൽ വിജയം കണ്ടെത്തും  

റാഡിക്സ് 1-ൽ ജനിക്കുന്ന കുട്ടികൾ വളരെ ബുദ്ധിശാലികളും നിര്‍ഭയരും ആയിരിയ്ക്കും. അവര്‍ക്കായി നിശ്ചയിച്ചിരിയ്ക്കുന്ന ഏത് ജോലിയും ഭംഗിയായി പൂർത്തിയാക്കുന്നതിൽ നിന്ന് അവർ പിന്മാറുന്നില്ല. ധീരതയുടെ പര്യായമാണ് അവര്‍. റാഡിക്സ് 1-ൽ ജനിക്കുന്നവര്‍ അവരുടെ കരിയറിൽ ധാരാളം പേര് സമ്പാദിക്കുന്നു. ഇത്തരം കുട്ടികൾ പഠനത്തോടൊപ്പം ഗവേഷണ മേഖലയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.  

നമ്പർ 1 ലെ വ്യക്തികള്‍ സിവിൽ സർവീസ്, രാഷ്ട്രീയം, ഡോക്ടർ, സൈന്യം അല്ലെങ്കിൽ പോലീസ് ലൈൻ എന്നിവയിൽ ധാരാളം പേര് നേടാൻ കഴിയും. എന്നാല്‍ ഈ റാഡിക്സിലെ വ്യക്തികള്‍ അവർ ഏത് മേഖലയില്‍ അവസരം ലഭിച്ചാലും അതിൽ അവർ സമ്പൂർണ വിജയം നേടുന്നു. അവര്‍ അവരുടെ തീരുമാനങ്ങൾ നിർഭയമായി എടുക്കുന്നു. 

റാഡിക്‌സ് 1-ലെ വ്യക്തികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റാഡിക്‌സ് 1 ല്‍  ജനിയ്ക്കുന്ന കുട്ടികളുടെ ഭാവി വളരെ ശോഭനമാണ്. എന്നിരുന്നാലും, പ്രശ്‌നങ്ങൾ നേരിടേണ്ടി വരാതിരിക്കാൻ ഇവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഈ കുട്ടികള്‍ക്കുള്ള  ഭക്ഷണത്തിൽ ശർക്കര ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൂടാതെ ഇത്തരം ഇവര്‍ മഞ്ഞ വസ്ത്രങ്ങൾ ധരിയ്ക്കുന്നത് നല്ലതാണ്. ഇവര്‍ അതിരാവിലെ ഉണർന്ന് സൂര്യന് ജലം സമർപ്പിക്കണം.
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News