ഈ രാശിക്കാരുടെ ഭാഗ്യം പുതുവർഷത്തിൽ തുറക്കപ്പെടും; വൻ പുരോഗതിയും ധനലാഭവും ഫലം

Luckiest Zodiac Sign 2022: ഇടവം രാശിക്കാർക്ക് 2022 പല കാര്യങ്ങളിലും വളരെ അനുകൂലമാണെന്ന് തെളിയും. വിദേശത്ത് നിന്ന് അവർക്ക് വലിയ നേട്ടം ലഭിക്കും. ജോലിയിൽ പുരോഗതിയും ധനലാഭവും ഉണ്ടാകും. 

Written by - Ajitha Kumari | Last Updated : Dec 25, 2021, 11:00 PM IST
  • ഇടവം രാശിക്കാർക്ക് 2022 വളരെ നല്ലതായിരിക്കും
  • വൻ പുരോഗതി ലഭിക്കും
  • വിദേശത്ത് നിന്നും വലിയ ലാഭം ലഭിക്കും
ഈ രാശിക്കാരുടെ ഭാഗ്യം പുതുവർഷത്തിൽ തുറക്കപ്പെടും; വൻ പുരോഗതിയും ധനലാഭവും ഫലം

Luckiest Zodiac Sign 2022: ഗ്രഹങ്ങളുടെ വേഗത ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ മാറ്റം ഏതൊക്കെ രാശിക്കാർക്കാണോ അനുകൂലമായത് അവർക്ക് അതിന്റെ ഗുണം ലഭിക്കുന്നു.  അല്ലാത്തവർക്ക് അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകും. 

ഗ്രഹങ്ങളുടെ ചലനമനുസരിച്ച് 12 രാശികളുടേയും പ്രവചനങ്ങൾ ജ്യോതിഷം നൽകുന്നുണ്ട്. 2022 എന്ന വർഷത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഈ വർഷം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. 2022 ഇടവം രാശിക്കാർക്ക്  അവരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം...  

Also Read: ഈ രാശിക്കാരുടെ ഭാഗ്യം 2022 ൽ മിന്നി തിളങ്ങും, ജോലിയിൽ മാറ്റമുണ്ടാകും

ഇടവം രാശിഫലം 2022 (Taurus Horoscope 2022)

ധിക്കാരപരമായ യാഥാസ്ഥിതിക ചിന്തയും ശുക്രന്റെ രാജസിക് പ്രയത്നങ്ങളും ഇടവത്തിന് തനതായ ശൈലി നൽകുന്നു. അവർ ജീവിതത്തിൽ മാറ്റം ഇഷ്ടപ്പെടുന്നില്ലെങ്കിലും 2022-ൽ ചില സാഹചര്യങ്ങൾ ഒരു മാറ്റത്തിന് നിർബന്ധിതരാക്കും അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്ന് തെളിയിക്കുകയും ചെയ്യും.

ഇടവം രാശിയുടെ തൊഴിൽ ഫലം 2022 (Taurus Carrer Horoscope 2022)

2022 ഇടവം രാശിക്കാർക്ക് പ്രത്യേക സമ്മാനങ്ങൾ കൊണ്ടുവരുന്നു. ഒൻപതാം ഭാവത്തിലെ ശനി ഭാഗ്യത്തിന്റെ പൂട്ടുകൾ തുറക്കുമ്പോൾ പത്താം ഭാവത്തിൽ വ്യാഴം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള ലാഭത്തിനും സ്ഥാനമാനങ്ങളിലും പുരോഗതിക്കും വഴി തുറക്കുന്നു.  ഈ വർഷം ബിസിനസ്സിനും ജോലിക്കും നല്ല യോഗ ലഭിക്കും. പന്ത്രണ്ടാം ഭാവത്തിലെ രാഹു ചെലവുകൾ ഉണ്ടാക്കും.  അതേസമയം വിദേശത്ത് നിന്നുള്ള ലാഭത്തിന്റെ വഴികളും തുറക്കും. 

Also Read: Mercury Transit : 2022-ന് മുമ്പുള്ള ബുധ സംക്രമണം, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കണം!

ആറാം ഭാവത്തിലെ കേതു മറഞ്ഞിരിക്കുന്ന ശത്രുക്കളെ വർദ്ധിപ്പിക്കും. പ്രത്യേകിച്ച് അത്തരം ശത്രുക്കൾ മധുരമുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിങ്ങളിൽ നിന്നും പലതും കവർന്നെടുത്ത് കടന്നുപോകും. നിങ്ങളുടെ യാഥാസ്ഥിതിക ചിന്തയിൽ നിന്ന് പുറത്തുവരാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ഈ വർഷം വ്യാഴം-ശനി-രാഹു ത്രിമൂർത്തികൾ നിങ്ങളെ സാമ്പത്തിക ഉന്നതിയിലേക്ക് കൊണ്ടുപോകും.

കുടുംബ ജീവിതം (family life)

ഈ വർഷം ബന്ധങ്ങൾക്ക് മിശ്രമായിരിക്കും. നിങ്ങൾ ജനിച്ചത് ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിലാണെങ്കിൽ ജീവിത പങ്കാളിയുടെ കാരണത്താൽ നിങ്ങൾക്ക് ആശുപത്രിവാസമുണ്ടായേക്കാം. മാതാപിതാക്കളുമായി വഴക്കിടുന്നത് ഒഴിവാക്കുക.  തർക്കം സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക. ശാരീരിക ബലഹീനതയും അസ്വസ്ഥതയും കാരണം, ഒരാൾക്ക് ജീവിത പങ്കാളിയുമായി അകലം പാലിക്കാൻ കഴിയും. നിങ്ങൾക്ക് ഒരു കുട്ടി വേണം എന്ന പദ്ധതിയുണ്ടെങ്കിൽ ഗർഭത്തിൻറെയും പ്രസവത്തിൻറെയും മുഹൂർത്തം എടുക്കുന്നത് നല്ലതാണ്. ഉത്തമ സന്താനത്തെ ലഭിക്കാൻ വർഷാവസാനം ഗർഭധാരണം ഒഴിവാക്കുക.

Also Read: Money Horoscope 2022: 2022 ൽ നിങ്ങളുടെ ധനസ്ഥിതി എങ്ങനെ? അറിയാം

വിദ്യാർത്ഥി ജീവിതം (student life)

ഈ വർഷം പന്ത്രണ്ടാം ഭാവത്തിൽ രാഹുവും ശത്രുഭവനത്തിൽ കേതുവും മത്സരത്തിൽ വിജയസാധ്യത കുറയ്ക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ട് ഒരു തീരുമാനം എടുക്കാൻ കഴിയാതെ വരും.  ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഇടവം രാശിക്കാർക്ക് ഈ വർഷം ഒരു വലിയ സർക്കാർ മത്സര പരീക്ഷയ്ക്ക് നല്ലതല്ല.  എന്നാൽ നിങ്ങളുടെ ജാതകത്തിൽ ശനി ശുഭഭാവത്തിൽ നിൽക്കുന്നുവെങ്കിൽ ഒപ്പം ഭാഗ്യരേഖ നല്ലതാണെങ്കിൽ കൂടുതൽ പരിശ്രമത്തിലൂടെ വിജയം സാധ്യമാകും. വിദേശത്ത് ജോലി നേടുന്നതിനോ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി നടത്തുന്ന പരീക്ഷ-ഇന്റർവ്യൂ എന്നിവയിൽ  നിങ്ങളുടെ വിജയം സുനിശ്ചിതമാണ്.

ആരോഗ്യം (Health)

വർഷത്തിന്റെ ആദ്യ ഘട്ടത്തിൽ, ശരീരഭാരം, മൈഗ്രെയ്ൻ, നേത്രരോഗങ്ങൾ, ഗർഭാശയ, ജനനേന്ദ്രിയ രോഗങ്ങൾ എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ടിയേക്കാം. മാതാപിതാക്കളുടെ ആരോഗ്യപ്രശ്‌നങ്ങൾ സമ്മർദം ഉണ്ടാക്കും. ഈ വർഷം നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ രാഹു-കേതുവിന് കാരണമായതിനാൽ മൂലകാരണം മാനസികം മാത്രമാണ്. അതുകൊണ്ട് തന്നെ ചില ലളിതമായ നടപടികൾ സ്വീകരിച്ചാൽ മെയ് മാസം മുതൽ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കും.

Also Read: New Year Resolution: 2022 സന്തോഷകരമാക്കാൻ പുതുവർഷം വരുന്നതിന് മുമ്പ് ജീവിതത്തിൽ ഈ 4 മാറ്റങ്ങൾ വരുത്തുക

ഉപായം

ധാരാളം വെള്ളം കുടിക്കുക. ദിവസേന കുറച്ച് പുകയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കത്തിച്ച് വീടുമുഴുവൻ പുക ചുറ്റുക. 'ഓം കൃതിക സുഹവമസ്തു, തൻമേ മനഃ ശിവ സങ്കൽപമസ്തു.' എന്ന മാണ്ത്രം പതിവായി 28 തവണ ജപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News