ശ്രദ്ധിക്കുക.. ഈ 5 കാര്യങ്ങൾ താഴെ വീഴുന്നത് അശുഭകരം! ശനി ദേവൻ കോപിക്കും

വാസ്തു ശാസ്ത്രമനുസരിച്ച് ചില കാര്യങ്ങൾ കൈയിൽ നിന്ന് വീഴുന്നത് അശുഭകരമാണ്. ജീവിതത്തിൽ നിരവധി മോശം കാര്യങ്ങൾ വരുന്നുവെന്നതിന്റെ ഒരു ശകുനമാണ് ഈ സാധനങ്ങൾ താഴെ വീഴുന്നതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.  

Written by - Ajitha Kumari | Last Updated : Dec 17, 2021, 02:36 PM IST
  • പാലിന് ചന്ദ്രനുമായി ബന്ധപ്പെമുണ്ട്
  • ഉപ്പ് വീഴുന്നത് അശുഭകരമായ സൂചനയാണ്
  • എണ്ണ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു
ശ്രദ്ധിക്കുക.. ഈ 5 കാര്യങ്ങൾ താഴെ വീഴുന്നത് അശുഭകരം! ശനി ദേവൻ കോപിക്കും

Vastu Tips: വാസ്തു ശാസ്ത്രമനുസരിച്ച് ചില കാര്യങ്ങൾ കൈയിൽ നിന്ന് വീഴുന്നത് അശുഭകരമാണ്. ജീവിതത്തിൽ നിരവധി മോശം കാര്യങ്ങൾ വരുന്നുവെന്നതിന്റെ ഒരു ശകുനമാണ് ഈ സാധനങ്ങൾ താഴെ വീഴുന്നതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.  

ദൈനംദിന ജോലിയിൽ കൈയിയിൽ നിന്നും എന്തെങ്കിലുമൊക്കെ താഴേക്ക് വീഴുക പതിവാണല്ലോ.  സാധാരണയായി എന്തെങ്കിലും കയ്യിൽ നിന്നും താഴെ വീണാൽ ആളുകൾ അവഗണിക്കുകയാണ് പതിവ്. എന്നാൽ വാസ്തു ശാസ്ത്രമനുസരിച്ച് കൈകളിൽ നിന്ന് ചിലത് വീഴുന്നത് അശുഭകരമാണ് എന്നാണ്.

Also Read: Earth Sign Zodiac: ആയുഷ്കാലം മുഴുവൻ സമ്പന്നരായിരിക്കും ഈ 3 രാശിക്കാർ; ഒപ്പം ശനിദേവന്റെ കൃപയും 

ജീവിതത്തിൽ എന്തെങ്കിലും മോശം കാര്യങ്ങൾ ഉണ്ടായേക്കാം  എന്നതിന്റെ ഒരു സൂചനയാണ് ഇതിനെ കണക്കാക്കുന്നത്.  ഇതുകൂടാതെ വരാനിരിക്കുന്ന ബുദ്ധിമുട്ടുകളും ഇത് സൂചിപ്പിക്കുന്നു. കൈകളിൽ നിന്ന് എന്തൊക്കെ വീഴുന്നതാണ് അശുഭം എന്ന് നമുക്കറിയാം.  

ഉപ്പ് (Salt)

വാസ്തുവിൽ ഉപ്പിന്റെ ബന്ധം ചന്ദ്രനും ശുക്രനുമായി ബന്ധപ്പെട്ടതാണ്.   വീടിന്റെ അടുക്കളയിലോ മറ്റ് സ്ഥലങ്ങളിലോ കൈകളിൽ നിന്ന് ഉപ്പ് വീഴുന്നത് ചന്ദ്രന്റെയും ശുക്രന്റെയും അശുഭകരമായ ഫലത്തെ സൂചിപ്പിക്കുന്നു. പലതവണ ഉപ്പ് താഴേക്ക് വീഴുന്നത് സമ്മർദ്ദത്തിന്റെയും പണനഷ്ടത്തിന്റെയും സാഹചര്യത്തെ സൂചിപ്പിക്കുന്നു. ഇത് സാമ്പത്തിക നഷ്ടം അല്ലെങ്കിൽ മാനസിക പിരിമുറുക്കം വരാൻ സാധ്യതയുണ്ടെന്നതിന്റെ സൂചന കൂടിയാണ്.  കൂടാതെ ഇത് വാസ്തു വൈകല്യത്തിന്റെ ലക്ഷണവുമാകാം.

Also Read: Good Luck Sign: രാവിലെ ഉറക്കമുണരുമ്പോള്‍ ഈ കാഴ്ചകള്‍ കാണുന്നത് ഏറെ ശുഭകരം

കാച്ചാൻ വയ്ക്കുന്ന പാൽ 

അടുപ്പിൽ വച്ചിരിക്കുന്ന പാൽ തൂവുന്നത് മോശം ശകുനത്തെ സൂചിപ്പിക്കുന്നു. ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും പാൽ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുപ്പിൽ നിന്ന് പാൽ പലതവണ വീഴുന്നത് ചന്ദ്രദോഷം ഉണ്ടാക്കും. ഇതുകൂടാതെ വീട്ടിൽ നെഗറ്റീവ് എനർജി സാന്നിധ്യവും ഇത് സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ അടുക്കളയിൽ പാൽ ഒഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കുരുമുളക് (Black pepper)

കുരുമുളക് ഇടയ്ക്കിടെ വീഴുന്നതും മോശം ശകുനത്തെ സൂചിപ്പിക്കുന്നു. വാസ്തു പ്രകാരം കുരുമുളക് കൈയിൽ നിന്ന് വീണ്ടും വീണ്ടും വീഴുകയാണെങ്കിൽ അത് ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. കൂടാതെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ പിരിമുറുക്കവുമുണ്ടാകും

Also Read: Horoscope December 17, 2021: ഇന്ന് ധനു രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജനപ്രീതിയിലും വർദ്ധനവുണ്ടാകും

ധാന്യം അല്ലെങ്കിൽ അന്നം

ധാന്യം അല്ലെങ്കിൽ അന്നം അന്നപൂർണ ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  അതുകൊണ്ടുതന്നെ ധാന്യമോ എണ്ണമോ താഴെ വീഴുന്നത്തിൽ നിന്നും അന്നപൂർണാ ദേവി കോപിച്ചിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കൈയിൽ നിന്ന് ഭക്ഷണം വീണ്ടും വീണ്ടും വീഴുകയാണെങ്കിൽ നിങ്ങൾ ഉടൻ ക്ഷമ ചോദിക്കണം.  ഇതോടൊപ്പം ധാന്യങ്ങളോ ഭക്ഷ്യധാന്യങ്ങളോ പാഴാക്കുന്നത് തടയണം.

എണ്ണ (Oil)

ജ്യോതിഷത്തിൽ എണ്ണ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും എണ്ണവീഴുന്നത് സാധാരണമാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് എണ്ണ വീഴുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് ശനി ദേവ് ദേഷ്യത്തിലാണ് എന്നാണ്. ഇടയ്ക്കിടെയ്ക്ക് എണ്ണ വീഴുന്നത് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News