Numerology Prediction September 8: ഭാ​ഗ്യം നിറഞ്ഞ ദിവസമാണ് ഇന്ന് ഇവർക്ക്; എല്ലാം അനുകൂലമായി വരും

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 05:30 AM IST
  • റാഡിക്സ് 6 ആയിട്ടുള്ളവർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്.
  • നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
  • എല്ലാവരുമായും ഇടപഴകുന്നത് നിങ്ങൾക്ക് എളുപ്പമായിരിക്കും.
Numerology Prediction September 8: ഭാ​ഗ്യം നിറഞ്ഞ ദിവസമാണ് ഇന്ന് ഇവർക്ക്; എല്ലാം അനുകൂലമായി വരും

Numerology Horoscope 8 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്‌സ് 1- ഈ ആളുകൾക്ക് ഇന്ന് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ബിസിനസിൽ നിങ്ങൾ ശ്രദ്ധിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം വർദ്ധിക്കും. കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക.

റാഡിക്സ് 2- വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും ഇന്ന് നിങ്ങൾ. സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സഹകരണവും വിശ്വാസവും നിലനിൽക്കും. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

റാഡിക്സ് 3- ഇന്ന് നിങ്ങൾ എല്ലാത്തിലും പുരോ​ഗതിയുണ്ടാകും. എല്ലാ മേഖലകളിലും നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണയാൽ നിങ്ങൾ പ്രചോദിതരായിരിക്കും.

റാഡിക്സ് 4- നിങ്ങൽക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ജോലിയിൽ ശ്രദ്ധ വർധിപ്പിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ വിജയം കൈവരിക്കും.

റാഡിക്സ് 5- വ്യക്തിപരമായ കാര്യങ്ങളിൽ ഇന്ന് നല്ല ദിവസമായിരിക്കും. ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സുഹൃത്തുക്കൾ സഹകരിക്കും. സുഖസൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. വ്യക്തിപരമായ കാര്യങ്ങൾക്ക് ഉയർച്ച ലഭിക്കും.

റാഡിക്സ് 6- റാഡിക്സ് 6 ആയിട്ടുള്ളവർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാവരുമായും ഇടപഴകുന്നത് നിങ്ങൾക്ക് എളുപ്പമായിരിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങൾ വിജയം കൈവരിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും.

റാഡിക്സ് 7- നിങ്ങൾക്ക് ഇന്ന് പ്രയോജനകരമായ ദിവസമാണ്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. നിങ്ങൾ വിജയത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കും. ക്രിയാത്മകമായ ശ്രമങ്ങൾക്ക് ഉത്തേജനം ലഭിക്കും. പ്രിയപ്പെട്ടവരുടെ വിശ്വാസം നിലനിൽക്കും. ഉത്തരവാദിത്തപ്പെട്ടവരുടെ സഹകരണം ഉണ്ടാകും. കുടുംബത്തിൽ മതപരമായ പരിപാടികൾ നടക്കാം.

റാഡിക്സ് 8- ഇന്ന് ശുഭകരമായിരിക്കും നിങ്ങളുടെ ദിവസം. ധൈര്യം വർദ്ധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ നിങ്ങൾ വിജയിക്കും. അച്ചടക്കം പാലിക്കുക. വ്യാപാരികൾക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാകും. ബിസിനസ്സ് കാര്യങ്ങളിൽ ഭാഗ്യമുണ്ടാകും. കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ നിലനിൽക്കും.

റാഡിക്സ് 9- ഇന്ന് അനുകൂലമായ ദിവസമായിരിക്കും നിങ്ങൾക്ക്. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും. ജോലിയിൽ വിജയം ലഭിക്കും. ഉപയോഗശൂന്യമായ മത്സരം ഒഴിവാക്കുക. വ്യക്തിപരമായ കാര്യങ്ങളിൽ നല്ല പ്രകടനം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News