Numerology Horoscope 12 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.
ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...
റാഡിക്സ്1- ഇന്ന് നിങ്ങളുടെ ദിവസം നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും ബിസിനസ്സിലുമുള്ള അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. സഹപ്രവർത്തകരുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള ജോലികൾ പോലും പൂർത്തിയാക്കാൻ കഴിയും. ജോലിസ്ഥലത്ത് പുതിയ പ്ലാനുകളുടെ പ്രവർത്തനം തുടങ്ങാം. ബിസിനസ്സ് അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.
റാഡിക്സ് 2- ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും മാറ്റത്തിനുള്ള പുതിയ അവസരങ്ങളുണ്ടാകും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാ വ്യതിയാനങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.
ALso Read: Jupiter Retro: സമ്പത്ത്, ഐശ്വര്യം എല്ലാമുണ്ടാകും; ഡിസംബർ 31 വരെ ഇവർക്ക് ഭാഗ്യ കാലം
റാഡിക്സ് 3- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും ജാഗ്രത പാലിക്കുക. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളെ സമീപിക്കുക. ഒരു ബിസിനസ്സ് യാത്ര പോകാൻ ഒരു പ്ലാൻ ഉണ്ടാക്കിയേക്കാം. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമാകാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
റാഡിക്സ് 4- സമ്മിശ്ര ഫലങ്ങൽ നിറഞ്ഞ ദിവസമായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും ശ്രദ്ധയോടെ പ്രവർത്തിക്കുക. പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളെ സമീപിക്കുക. എതിരാളികൾ സജീവമാകാം. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യത്തെ ബാധിച്ചേക്കാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
റാഡിക്സ് 5- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും പുതിയ പ്രശ്നങ്ങൾ ഉണ്ടാകാം. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ കുറയും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകാൻ പ്ലാൻ ചെയ്തേക്കാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും.
റാഡിക്സ് 6- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. നിരാശയുണ്ടാകാം. ജോലിസ്ഥലത്തും ബിസിനസ്സിലും ജാഗ്രത പാലിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. നിങ്ങൾക്ക് പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കണമെങ്കിൽ, തീർച്ചയായും പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. ആർക്കും പണം കടം കൊടുക്കരുത്. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും.
റാഡിക്സ് 7- സമ്മിശ്ര ഫലങ്ങൽ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്തും ബിസിനസ്സിലും ശ്രദ്ധയോടെ പ്രവർത്തിക്കുക. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. അപകടകരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. കഠിനാധ്വാനം കൊണ്ട് ചെയ്യുന്ന ജോലി ശുഭകരമായ ഫലങ്ങൾ നൽകും. കാലാവസ്ഥാ വ്യതിയാനങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.
റാഡിക്സ് 8- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. മനസ്സിൽ ചില കാര്യങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് താൽപ്പര്യം കുറയും. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ചെയ്യുന്ന ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകാം. ബിസിനസ്സ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. തൊഴിൽ രഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. നേത്രരോഗങ്ങൾ നിങ്ങളെ അലട്ടാം.
റാഡിക്സ് 9- ഇന്ന് നിങ്ങളുടെ ദിവസം തിരക്ക് നിറഞ്ഞതായിരിക്കും. ഏകാഗ്രത നിലനിർത്തുക. ജോലിസ്ഥലത്തും ബിസിനസ്സിലും ധാരാളം ജോലികൾ ഉണ്ടാകും. പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളെ സമീപിക്കുക. ബിസിനസ്സിൽ ലാഭസാധ്യതകൾ ഉടലെടുക്കും. ബിസിനസ്സ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിൽ ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...