Numerology Prediction 17th August 2023: ഈ ആളുകൾക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസം; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്കെങ്ങനെ?

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 09:01 AM IST
  • റാഡിക്സ് 5 ആയിട്ടുള്ളവർക്ക് സമ്മിശ്ര ഫലങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും ഇന്നത്തെ ദിവസം.
  • ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല.
  • പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്.
Numerology Prediction 17th August 2023: ഈ ആളുകൾക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസം; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്കെങ്ങനെ?

Numerology Horoscope 17 August 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം അനുകൂലമായിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ സ്കീമുകളുടെ പ്രവർത്തനം തുടങ്ങാം. പുതിയ വരുമാന മാർഗങ്ങൾ വികസിപ്പിക്കാൻ കഴിയും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

റാഡിക്സ് 2- നേട്ടങ്ങൾ നിറഞ്ഞ ദിവസമാണ് ഇന്ന് നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് പുതിയ ചുമതലകൾ ഏൽപ്പിക്കാനാകും. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും നിങ്ങളുടെ സാമൂഹിക പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

റാഡിക്സ് 3- ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം അനുകൂലമായിരിക്കില്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ചെയ്യുന്ന ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകാം. പ്രയോജനമില്ലാത്ത കാര്യങ്ങളിൽ സമയം കളയരുത്. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ കുറവായിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം. 

റാഡിക്സ് 4- ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമാണ് ഇന്ന് നിങ്ങൾക്ക്. ബിസിനസ്സിൽ ശ്രദ്ധയോടെ പ്രവർത്തിക്കുക. തർക്കങ്ങളുടെ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കുക. സംസാരവും ദേഷ്യവും നിയന്ത്രിക്കുക. പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ്, പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. കുടുംബത്തിൽ ചില കാര്യങ്ങളിൽ പിണക്കമുണ്ടാകാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

Also Read: Sun Transit 2023: ഈ രാശിക്കാരുടെ നല്ല ദിവസങ്ങൾ തുടങ്ങി കഴിഞ്ഞു; ഇനി രാജാവിനെ പോലെ വാഴാം...

 

റാഡിക്സ് 5- സമ്മിശ്ര ഫലങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസം. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. അപകടകരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് തൽക്കാലം മാറ്റിവയ്ക്കുക. ഒരു ജോലിയിലും തിടുക്കം കാണിക്കരുത്. അധികച്ചെലവുകൾ ഉണ്ടാകും. ബിസിനസ്സിൽ നഷ്ടം വരാം. എതിരാളികളെ സൂക്ഷിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും.

റാഡിക്സ് 6- സാധാരണ പോലൊരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. പുതിയ പ്ലാനുകളിൽ ജോലി ആരംഭിക്കുന്നതിന് മുമ്പ്, പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കുക. അപകടകരമായ കാര്യങ്ങൾ തൽക്കാലം മാറ്റിവയ്ക്കുക. വികാരഭരിതരായി പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യാം. ഉദരരോഗങ്ങൾ നിങ്ങളെ അലട്ടും. ഭക്ഷണം നിയന്ത്രിക്കുക.

റാഡിക്സ് 7- തിരക്കുള്ളൊരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. ബിസിനസ്സിൽ അധിക ജോലി ഉണ്ടാകും. ഇന്ന് നിങ്ങൾ ഉത്സാഹം നിറഞ്ഞവരായിരിക്കും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് പുതിയ ചുമതലകൾ ഏൽപ്പിക്കാനാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഒരു ബിസിനസ്സ് യാത്ര പോകാം. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും.

റാഡിക്സ് 8- ജോലിസ്ഥലത്തും ബിസിനസ്സിലും നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. മനസ്സിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാനാകും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. പുതിയ സ്കീമുകളുടെ പ്രവർത്തനം തുടങ്ങാം. സാമ്പത്തിക കാര്യങ്ങളിൽ വിജയം ഉണ്ടാകും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

റാഡിക്സ് 9- നേട്ടങ്ങൾ നിറഞ്ഞതായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം. ബിസിനസ്സിൽ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. അധികച്ചെലവുകൾ ഉണ്ടാകും. ബിസിനസ്സ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങൾ കൂടും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News