Nirjjala Ekadashi 2022: ഏകാദശികളിൽ പ്രധാനമായ നിർജല ഏകാദശി ഇന്നാണ്. കലണ്ടർ അനുസരിച്ച് എല്ലാ മാസവും രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും മറ്റൊന്ന് ശുക്ലപക്ഷത്തിലും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്. ഇവയില്‍ ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ നിര്‍ജ്ജല ഏകാദശിയാണ് ഏറ്റവും മികച്ചത്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും പുണ്യം നേടുമെന്നുമാണ് വിശ്വാസം.
Also Read: Nirjala Ekadashi 2022: നിർജ്ജല ഏകാദശി ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!
ഈ ഏകാദശി വ്രതം എടുക്കുന്നതുകൊണ്ട് ദീര്‍ഘായുസ് നേടാമെന്നാണ് വിശ്വാസം. പേര് സൂചിപ്പിക്കുന്നതുപോലെ ജലപാനം പോലും ഉപേക്ഷിച്ച് ഭക്തിയോടെ എടുക്കേണ്ട വ്രതമാണിത്. ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍. വ്രതാനുഷ്ഠാനത്തിനു ശേഷം നാളെ രാവിലെ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം, വിഷ്ണുപൂജ, ദാനം, അന്നദാനം എന്നിവ നടത്തണം.
നിര്‍ജല ഏകാദശിയുമായി ബന്ധപ്പെട്ടുള്ള ഒരു കഥയുണ്ട്. ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒരുകാര്യം ചോദിച്ചു. അതായത് തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും പക്ഷേ തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നുമായിരുന്നു ആ ചോദ്യം.
Also Read: സമ്പത്തും സമൃദ്ധിയും ലഭിക്കാന്‍ വ്യാഴാഴ്ച്ച ഇക്കാര്യങ്ങള്‍ ചെയ്യൂ, പണത്തിന് യതൊരു കുറവും വരില്ല
അതിന് മറുപടിയായി ഭീമനോട് നിർജല ഏകാദശി എടുക്കാനാണ് വ്യാസ മഹർഷി ഉപദേശിച്ചത്. ഈ വ്രതമെടുക്കുന്നയാൾ അന്നേ ദിവസം ആഹാരം പോയിട്ട് ജലപാനം പോലും പാടില്ലയെന്നും ഈ ഒരു വ്രതം എടുത്താൽ വർഷത്തെ മുഴുവൻ ഏകാദശി എടുത്ത ഫലം ലഭിക്കുമെന്നും വ്യാസമഹർഷി ഭീമനോട് പറഞ്ഞു.
എങ്കിലും ഈ വ്രതമെടുക്കുന്നവർ അവനവന്റെ ആരോഗ്യസ്ഥിതി നോക്കിവേണം എടുക്കാൻ. അന്നേ ദിവസം എണ്ണ തേച്ചുകുളിക്കരുത്, പകലുറക്കം പാടില്ല, പ്രഭാത സ്നാനത്തിന് ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണു ഗായത്രി ജപിക്കുകയും ചെയ്യുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഉത്തമം. ദ്വാദശി ദിവസം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക.
Also Read: ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ മാത്രമല്ല സഹതാരങ്ങളും മലൈക അറോറയെ കളിയാക്കാറുണ്ട്
നിർജ്ജല ഏകാദശി വ്രത മുഹൂർത്തം 2022
നിർജ്ജല ഏകാദശി വ്രതത്തിന്റെ തുടക്കം - ജൂൺ 10, വെള്ളി, രാവിലെ 7:25 മുതൽ
നിർജ്ജല ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ സമാപനം - ജൂൺ 11, ശനിയാഴ്ച രാവിലെ 5:45
പൂജാ സമയം: സൂര്യോദയത്തിന് ശേഷം
നിർജാല ഏകാദശി പാരണ സമയങ്ങൾ
ഇന്ന് നിർജാല ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ അടുത്ത ദിവസമായ ജൂൺ 11 ന് ഉച്ചയ്ക്ക് 1:19 മുതൽ 4:05 വരെയുള്ള സമയത്തിനിടയിൽ വ്രതം അവസാനിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...