Nirjala Ekadashi 2022 Date: നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വർഷത്തിലെ 24 ഏകാദശികളും അനുഷ്ഠിക്കുന്ന അതേ ഫലം നൽകും. അതുകൊണ്ടാണ് വളരെ പ്രയാസമുള്ളതാണെങ്കിലും ആളുകൾ നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. നിർജ്ജല ഏകാദശി വ്രതത്തിൽ വ്രതം അനുഷ്ഠിക്കുന്നവർക്ക് വെള്ളം കുടിക്കാൻ പാടില്ല. ഈ വർഷത്തെ നിർജ്ജല ഏകാദശി വരുന്നത് നാളെ അതായത് ജൂൺ 10 വെള്ളിയാഴ്ച ആണ്.
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ പാപങ്ങളും നശിക്കുകയും പുണ്യം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വ്രതം സാമ്പത്തിക അഭിവൃദ്ധിയും ജീവിതത്തിൽ സന്തോഷവും നൽകും. എങ്കിലും നിർജ്ജല ഏകാദശി ദിനമായ നാളെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ദിവസം ചെയ്യുന്ന ചില തെറ്റുകൾ നിങ്ങൾക്ക് വലിയ നഷ്ടം നൽകിയേക്കാം.
Also Read: ഈ 3 രാശിക്കാരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി വെറും 9 നാളുകൾ! ലഭിക്കും വൻ പുരോഗതിയും സമ്പത്തും
നിർജ്ജല ഏകാദശി വ്രതത്തിൽ ഈ തെറ്റുകൾ ചെയ്യരുത് (Do not do these mistakes during Nirjala Ekadashi fast)
നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ചില തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരിക്കും പറഞ്ഞാൽ നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കാത്തവർ പോലും ഈ ദിവസം ഇക്കാര്യങ്ങൾ ചെയ്യരുത്.
>> നിർജ്ജല ഏകാദശി വ്രതം എടുക്കുന്നതിന്റെ തലേന്നും പിറ്റേന്നും അരി ആഹാരം കഴിക്കരുത്. കൂടാതെ ഏകാദശി വ്രത ദിനത്തിൽ ത്തിൽ അരി ആഹരം കഴിക്കുന്നത് പാപമാണ് എന്നാണ് വിശ്വാസം.
>> നിർജ്ജല ഏകാദശി വ്രതമെടുക്കുന്നവർക്ക് ഉപ്പ് കഴിക്കാൻ പാടില്ല. എന്തിനേറെ ഈ വ്രതത്തിൽ വെള്ളം പോലും കുടിക്കാൻ പാടില്ല, എന്നാൽ ഇത് സാധ്യമല്ലെങ്കിൽ നിങ്ങൾക്ക് പഴങ്ങളും മറ്റും കഴിക്കാം. എങ്കിലും ഉപ്പ് കഴിക്കരുത്.
Also Read: Nirjala Ekadshi: ഇന്ന് നിർജ്ജല ഏകാദശി, വ്രതം എടുക്കുന്നത് ദീർഘായുസ് ഫലം
>> വ്രത ദിനം കള്ളം പറയരുത്. ആരോടും മോശമായ വാക്കുകൾ ഉപയോഗിക്കരുത്. ബ്രഹ്മചര്യം തുടരുക.
>> നിർജ്ജല ഏകാദശി ദിവസം വ്രതം അനുഷ്ഠിക്കാത്തവരും ഈ ദിവസം അരി, പയർ, വഴുതന, മൂലി എന്നിവ കഴിക്കരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...