Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാന ശ്ലോകം

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 09:35 AM IST
  • പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളീകേരത്തിന്റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു.
  • ശനിയുടെ പ്രാധാന്യമുള്ള ധാന്യം എന്നത് എള്ള് ആണ്.
  • എള്ള് തിരശീലയിൽ കെട്ടി കിഴിയാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച് കത്തിച്ച് പ്രാർത്ഥിക്കപ്പെടുന്നതാണ് നീരാഞ്ജനം
Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാന ശ്ലോകം

ശനിദോഷമെത്തിയാൽ പിന്നെ എല്ലാം ​ഗുലുമാലിലാകും ശനി നമ്മുടെ ജീവിതത്തെ കുഴച്ചു മറിക്കും. ശനിദോഷമകറ്റാൻ ശാസ്താവിനെയാണ് ഭജിക്കേണ്ടത് ശനിദോഷ ഹാരകനാണ് ശാസ്താവ്. വെളുത്ത പൂവുകളിൽ അർച്ചന നടത്തിയാണ് ശാസ്താവിനെ ഭജിക്കേണ്ടത്. കൂടെ ശാസ്താവിന്റെ ഇഷ്ട വഴിപാടായ നീരാഞ്ജനവും കഴിപ്പിക്കാം.

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകൾ തോറുമോ ജന്മ നക്ഷത്രം തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് ഏറ്റവും. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതിൽ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുൻപിൽ ഒരു മുഹൂർത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കിൽ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്.  കൂടെ ശാസ്താവിന്റെ ഇൗ ധ്യാന ശ്ലോകവും ജപിക്കാം.നാളികേരം 

ALSO READ: Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..

ശ്ലോകം

ധ്യായേത് ചാരു ജടാനിബദ്ധമകുടം ദിവ്യാംബരം ജ്ഞാനമു-ദ്രോദ്യദ്ദക്ഷകരംപ്രസന്നവദനംജാനുസ്ഥഹസ്തേതരം
മേഘശ്യാമളകോമളംസുരനുതം ശ്രീയോഗപട്ടാംബരം
വിജ്ഞാനപ്രദമപ്രമേയസുഷമം ശ്രീഭൂതനാഥംവിഭും

അർഥം

ശോഭയാർന്ന ജടാമകുടത്തിൽ കിരീടം ധരിച്ചവനും ദിവ്യവസ്ത്രം ധരിച്ചവനും വലതുകൈ ജ്ഞാനമുദ്രയോടുകൂടിയവനും പ്രസന്നവദനത്തോടുകൂടിയവനും ഇടതുകൈ കാൽമുട്ടിൻമേൽ വെച്ചിരിക്കുന്നവനും മേഘം പോലെ കറുത്തു ശോഭയാർന്നവനും ദേവന്മാരാൽസ്തുതിക്കപ്പെടുന്നവനുംയോഗപട്ടത്തോടുകൂടിയവനും വിജ്ഞാനദായകനും മനോഹരനുമായ ശ്രീഭൂതനാഥനെ ധ്യാനിക്കണം.

ALSO READ: Tamil Nadu: പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 11 പേർ മരണപ്പെട്ടു; 36 പേർക്ക് പരിക്ക്

പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളീകേരത്തിന്റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു.ശനി എന്നത് എള്ള് എന്ന ധാന്യത്തിന്റെ കാരഹത്വം വഹിക്കുന്ന ആളാണ് അഥവാ ശനിയുടെ പ്രാധാന്യമുള്ള ധാന്യം എന്നത് എള്ള് ആണ്..അപ്പോൾ ഈ എള്ള് തിരശീലയിൽ കെട്ടി കിഴിയാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച് കത്തിച്ച് ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ ശനിയോട് പ്രാർത്ഥിക്കപ്പെടുന്നതാണ് നീരാഞ്ജനം ഇതിൽ വെളിച്ചെണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്നും പറയുന്നു.. കാരണം ശനിയുടെ ബന്ധമായിരിക്കുന്ന ഇരുമ്പ് അഥവാ അയൺന്റെ അംശമുള്ള സാധനങ്ങൾ ആണ് ശനിയുടെ പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടത് അങ്ങനെ ചിന്തിക്കുമ്പോൾ ദീപം കത്തിക്കുവാൻ ഉപയോഗിക്കുന്ന എണ്ണകളായരിക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് തുങ്ങിയവയിൽ എള്ളെണ്ണക്കാണ് അതിന് പ്രാധാന്യം വരുന്നത് പൂർവികമായും ഇപ്പോഴും അങ്ങനെയാണ് ചെയ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News