Meaning of Temple? ​ക്ഷേത്രമെന്നാൽ എന്താണ്, എന്തിനാണ് ക്ഷേത്രങ്ങൾ? അറിയാം

ഭ​ഗവത് സങ്കൽപങ്ങളെല്ലാം കുടികൊള്ളുന്നയിടങ്ങളാണ് ക്ഷേത്രങ്ങൾ

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 03:25 PM IST
  • താന്ത്രികതയുടെ അടിസ്ഥാനമാക്കിയും താന്ത്രിക രീതികളെ അവലംബിച്ചും പൂജകളും പ്രതിഷ്ഠകളും ഉള്ള ദേവാലയങ്ങള് ക്ഷേത്രങ്ങളാകുന്നു.
  • സപരിവാരപ്രതിഷ്ഠ (ദേവനും അനുചരന്മാരും, ദിക്പാലകരും സഹിതം) പഞ്ചപ്രാകാരങ്ങള് (ശ്രീകോവില് മുതലായവ) മഹാ ഗോപുരവും, ദേവവാഹനം, ദേവസ്വത്ത് ഇവ അഞ്ചു ലക്ഷണങ്ങളും ചേർന്ന ക്ഷേത്രങ്ങൾ മഹാക്ഷേത്രമെന്ന് അറിയപ്പെടുന്നു.
  • നമ്മുടെ ഈശ്വരസങ്കല്പ്പത്തിന് പൂർണ്ണത നൽകുന്നത് മഹാക്ഷേത്രങ്ങളാണ്.
Meaning of Temple? ​ക്ഷേത്രമെന്നാൽ എന്താണ്, എന്തിനാണ് ക്ഷേത്രങ്ങൾ? അറിയാം

സ്ഥിരമായി ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് അതിനുള്ളിലെ യഥാർഥ തത്വം എന്തെന്ന് അറിയുന്നുണ്ടോ സാധ്യത വിരളമാണ്. ക്ഷേത്രമെന്നല്ല ഹൈന്ദവ സംസ്കാരത്തിൽ പലതിന്റെയും തത്വങ്ങൾക്ക് പലർക്കും അറിവില്ലെന്നതാണ് സത്യം. അർഥമറിഞ്ഞ് പ്രാർഥിക്കുന്നതിനെല്ലാം ഫലം നിശ്ചയമെന്ന് കേട്ടിട്ടില്ലെ. ഭ​ഗവത് സങ്കൽപങ്ങളെല്ലാം കുടികൊള്ളുന്നയിടങ്ങളാണ് ക്ഷേത്രങ്ങൾ ഒരർഥത്തിൽ ശരീരമാണ് ക്ഷേത്രം. ക്ഷേത്ര സങ്കൽപ്പം പ്രതിനിധാനം ചെയ്യുന്നത് അവനവന്റെ ശരീരത്തെ തന്നെയാണ്.

ALSO READ: ഗായത്രി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം

ക്ഷായത്വത്തിൽ(വിഷമങ്ങൾ,സങ്കടങ്ങൾ,നാശം) നിന്ന് നമ്മെ ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം.
താന്ത്രികതയുടെ അടിസ്ഥാനമാക്കിയും താന്ത്രിക രീതികളെ അവലംബിച്ചും പൂജകളും പ്രതിഷ്ഠകളും ഉള്ള ദേവാലയങ്ങള് ക്ഷേത്രങ്ങളാകുന്നു. സപരിവാരപ്രതിഷ്ഠ (ദേവനും അനുചരന്മാരും, ദിക്പാലകരും സഹിതം) പഞ്ചപ്രാകാരങ്ങള് (ശ്രീകോവില് മുതലായവ) മഹാ ഗോപുരവും, ദേവവാഹനം, ദേവസ്വത്ത് ഇവ അഞ്ചു ലക്ഷണങ്ങളും ചേർന്ന ക്ഷേത്രങ്ങൾ  മഹാക്ഷേത്രമെന്ന് അറിയപ്പെടുന്നു. പ്രായേണ നമ്മുടെ ഈശ്വരസങ്കല്പ്പത്തിന് പൂർണ്ണത  നൽകുന്നത് മഹാക്ഷേത്രങ്ങളാണ്. 

Also Readആഴ്ചയിലെ ഈ ദിവസം Hair Cut ചെയ്യുന്നത് ശുഭകരം

ശരീരവും ക്ഷേത്രവും താരതമ്യം ചെയ്താൽ

അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. 

ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.

Also Readശത്രുദോഷത്തിന് പരിഹാരം ഈ വഴിപാടുകൾ 

ഗുപ്തകാലത്താണ്‌ ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. അതിനു മുൻപുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും ആക്രമണങ്ങൾ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി

Trending News