Mi Flash sale: നാല് രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട് ടിവി; ഓഫര്‍ 2 ദിവസത്തേക്ക് മാത്രം

ന്യൂഡല്‍ഹി; നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഷവോമി. 

Last Updated : Jul 11, 2018, 07:36 PM IST
Mi Flash sale: നാല് രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട് ടിവി; ഓഫര്‍ 2 ദിവസത്തേക്ക് മാത്രം

ന്യൂഡല്‍ഹി; നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഷവോമി. 

ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മി 4 സെയില്‍ എന്ന പേരിലാണ് കിടിലന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്‍. 

ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ട് നില്‍കുന്ന ഈ ഓഫര്‍ ഇന്നലെയാണ് ആരംഭിച്ചത്. സെയില്‍ നാളെ അവസാനിക്കും.

ശ്രദ്ധേയമാണ് ഇത്തരം ഓഫറുകള്‍. വെറും നാല് രൂപയ്ക്ക് ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഇവ ലഭ്യമാവുകയുള്ളൂ എന്നതാണ് ഇതിന്‍റെ പ്രത്യേകത. 

Mi.com ല്‍ ഈ രണ്ട് ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് നാല് രൂപ ഫ്‌ളാഷ് സെയില്‍ ഉണ്ടാകും. 

റെഡ്മി Y1, മി എല്‍ഇഡി സ്മാര്‍ട് ടിവി 4(55 ഇഞ്ച്), മി ബോഡി കോംമ്പോസിഷന്‍ സ്‌കെയില്‍, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി Y2, മി ബാന്‍ഡ് 2 എന്നിവയാണ് നാല് രൂപയ്ക്ക് ലഭിക്കുന്ന മറ്റ് ഓഫറുകള്‍. ദിവസവും വൈകിട്ട് ആറ് മണിക്ക് ബ്ലിങ്ക് ആന്‍ഡ് മിസ്സ് കോംബോ ഡീലുകള്‍. 

3798 രൂപയുടെ മി ബോഡി കോംബോസിഷന്‍ സ്‌കെയില്‍ മി ബാന്‍ഡ് II,   1999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, 11298 രൂപയുടെ റെഡ്മി നോട്ട് 5 ഉം, വിആര്‍ പ്ലോ 2ഉം കൂടി 9999 രൂപയ്ക്കും, 9898 രൂപയുടെ റെഡ്മി 
Y1, മി ബ്ലൂടൂത്ത് ഹെഡ് സെറ്റ് എന്നിവ 8999 രൂപയ്ക്കും ലഭിക്കുന്നു

11498 രൂപയുടെ മി എയര്‍ പ്യൂരിഫയര്‍ 2, എക്‌സ്ട്രാ ഫില്‍റ്ററും വെറും 8999 രൂപയ്ക്ക് ലഭ്യമാകും. മാത്രമല്ല, മി 4 യു സെയില്‍ ഫ്‌ളാറ്റ് ഡിസ്‌ക്കൗണ്ടുകള്‍ വേറെയും ലഭ്യമാണ്.

എസ്ബിഐ, പെടിഎം. മൊബിവിക്ക് എന്നിവയുമായി ചേര്‍ന്ന് 500 രൂപ ക്യാഷ് ബാക്ക് ഓഫറുകളും ഷവോമി നല്‍കുന്നുണ്ട്.

Trending News