Mantras For Job Issues: ദിവസവും ജപിക്കു ജോലിയിലെ ബുദ്ധിമുട്ടുകൾ മാറ്റൂ

 മനസ്സിന്റെ വിഷമങ്ങൾ മാറ്റാൻ ഇൗശ്വര ഭജനം തന്നെയാണ് ഏറ്റവും നല്ലത്. ആത്മാർഥമായുള്ള പ്രാർഥനകൾക്ക് ഇൗശ്വരൻ പോംവഴികളുണ്ടാക്കുമെന്ന് തന്നെ വിശ്വസിച്ചോളു.

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 08:21 AM IST
  • തൊഴിൽരംഗത്ത് തളർച്ചയുണ്ടാകുമ്ബോൾ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്.
  • തൊഴിൽ രംഗത്ത് നേട്ടങ്ങളുണ്ടാകാൻ ഭഗവാൻ കൃഷ്ണനെ ഭക്തിയോടെ പ്രാർഥിച്ചാൽമ
  • തൊഴിൽ ഉന്നതിക്കായി രാജ​ഗോപാല മന്ത്രം ജപിച്ച്‌ പ്രാർഥിക്കാനാണ് ആചാര്യൻമാർ പറയുന്നത്.
Mantras For Job Issues: ദിവസവും ജപിക്കു ജോലിയിലെ ബുദ്ധിമുട്ടുകൾ മാറ്റൂ

ജോലി(Job) സംബന്ധമായി നിങ്ങളുടെ ബുദ്ധിമുട്ടുകളായിരിക്കും നിങ്ങളുടെ ജീവിതത്തെ മുഴുവൻ ബാധിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനോ,കുട്ടികളോട് സംസാരിക്കോനോ പോലും ബുദ്ധിമുട്ടാവും. മനസ്സിന്റെ വിഷമങ്ങൾ മാറ്റാൻ ഇൗശ്വര ഭജനം തന്നെയാണ് ഏറ്റവും നല്ലത്. ആത്മാർഥമായുള്ള പ്രാർഥനകൾക്ക് ഇൗശ്വരൻ പോംവഴികളുണ്ടാക്കുമെന്ന് തന്നെ വിശ്വസിച്ചോളു.

തൊഴിൽരംഗത്ത് തളർച്ചയുണ്ടാകുമ്ബോൾ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോൾ ബന്ധങ്ങളിൽതന്നെ വിള്ളലിനും ഇടയാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങളുണ്ടാകാൻ ഭഗവാൻ കൃഷ്ണനെ(Lord Krishna) ഭക്തിയോടെ പ്രാർഥിച്ചാൽമതി. ഭക്തവത്സലനായ ഭഗവാൻ ഭക്തന്റെ പ്രാർഥന കേൾക്കാതിരിക്കില്ല. തൊഴിൽ ഉന്നതിക്കായി രാജ​ഗോപാല മന്ത്രം ജപിച്ച്‌ പ്രാർഥിക്കാനാണ് ആചാര്യൻമാർ പറയുന്നത്. ദിവസവും രാവിലെ കുളിച്ച് ഇൗറനായി കണ്ണടച്ച് ഈ മന്ത്രം ചൊല്ലിയാൽ ക്ഷീണവും അലസതയും ഉണ്ടാകില്ല. ഇത് കർമ്മരംഗത്ത് കൂടുതൽ നേട്ടങ്ങൾക്ക് വഴിവയ്ക്കും.

ALSO READ: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

ഭക്തിയോടെ കുറഞ്ഞത് എഴ് വട്ടമെങ്കിലും മന്ത്രം ജപിക്കാം. ഭക്തിയോടെ നിങ്ങളുടെ ദിനം തുടങ്ങു ഇൗശ്വരാനു​ഗ്രഹം കൂടെയുണ്ടാവും. കൂടാതെ മാസം തോറുമുള്ള ജന്മനക്ഷത്രത്തിൽ ഭ​ഗവാന് രാജ​​ഗോപാല മന്ത്രാർച്ചന നടത്തുന്നതും ഉത്തമമാണ് എല്ലാത്തിനും പരിഹാരം ഭ​ഗവാൻ ഉണ്ടാക്കി തരും.

ALSO READ: Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാനശ്ലോകം

മന്ത്രം

കൃഷ്ണ കൃഷ്ണ മഹായോ​ഗിൻ
ഭക്താനമഭയം കര
​ഗോവിന്ദ: പരമാനന്ദ
സർവ്വം മേ വശമാനയ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News