Mangal Gochar 2022: ചൊവ്വയുടെ രാശിമാറ്റം: ഈ 4 രാശിക്കാർ വരുന്ന 3 മാസം സൂക്ഷിക്കുക!

Mangal Rashi Parivartan 2022: ആഗസ്റ്റ് 10 ന് ചൊവ്വ മേടം രാശിവിട്ട് ഇടവം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാർക്ക് ഗുണകരമായിരിക്കും എന്നാൽ ചിലർക്ക് ഈ സമയം ബുദ്ധിമുട്ടുകൾ ഉണ്ടാകും.    

Written by - Ajitha Kumari | Last Updated : Aug 12, 2022, 02:20 PM IST
  • ആഗസ്റ്റ് 10 ന് ചൊവ്വ മേടം രാശിവിട്ട് ഇടവം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്
  • ചൊവ്വ സംക്രമത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും
  • ചില രാശിക്കാർക്ക് ഇതിൽ ഏറെ ഗുണം ലഭിക്കും
Mangal Gochar 2022: ചൊവ്വയുടെ രാശിമാറ്റം: ഈ 4 രാശിക്കാർ വരുന്ന 3 മാസം സൂക്ഷിക്കുക!

Mars Transit Effect 2022: ജ്യോതിഷ പ്രകാരം ഒരു ത്തിന്റെ  രാശി മാറ്റം വരുമ്പോഴെല്ലാം അതിന്റെ പ്രഭാവം ഒരോ രാശിക്കാരുടേയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭകരമായ ഫലങ്ങൾ നൽകുന്നു.  ആഗസ്റ്റ് 10-ന് ചൊവ്വ മേടം വിട്ട് ഇടവത്തിലെ പ്രവേശിച്ചു. ചൊവ്വ സംക്രമത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും. ചില രാശിക്കാർക്ക് ഇതിൽ ഏറെ ഗുണം ലഭിക്കും. എന്നാൽ  ചിലർക്ക് വരുന്ന 3 മാസം ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 16 വരെ ചൊവ്വ ഇടവത്തിൽ തുടരും.  ജ്യോതിഷ പ്രകാരം ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് അതിന്റെ ഫലം സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. ജ്യോതിഷത്തിൽ ചൊവ്വയെ  സേനാ നായകനായിട്ടാണ് കണക്കാക്കുന്നത്. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. ചൊവ്വ ഒരു രാശിയിൽ 45 ദിവസം നിൽക്കുന്നുവെന്നാണ് കണക്കാക്കുന്നത്.  ചൊവ്വയുടെ ഈ സംക്രമണം ആർക്കൊക്കെ അശുഭകരമായിരിക്കും എന്ന് നമുക്ക് നോക്കാം.

Also Read: സൂര്യ സംക്രമണം: തുലാം രാശിക്കാർക്ക് ലഭിക്കും പ്രമോഷൻ, വൻ ധനലാഭം ഒപ്പം കിടിലം ആരോഗ്യവും! 

മേടം (Aries): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഈ സമയത്ത് ഉദ്ദേശിച്ച ഫലങ്ങൾ ലഭിക്കില്ല. ദേഷ്യം കൂടും. ആരോടെങ്കിലും വഴക്കുണ്ടായേക്കാം. പണവുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങളും കാണാൻ കഴിയും, ഈ സമയത്ത് വിവാഹിതരുടെ ഈഗോ വർദ്ധിക്കും. ഇതുമൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളാകും.

മിഥുനം (Gemini):  ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് സഹോദരന്റെയും സഹോദരിയുടെയും പൂർണ പിന്തുണ ലഭിക്കും. ആരോഗ്യത്തെ ബാധിക്കും. ഈ സമയത്ത് രക്ത സംബന്ധമായ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗങ്ങളാൽ ബുദ്ധിമുട്ടിയേക്കാം ഭാര്യാഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടാകാം.

Also Read: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

 

തുലാം (Libra): ജ്യോതിഷ പ്രകാരം ഈ സമയം തുലാം രാശിക്കാർക്ക് ഒരു വെല്ലുവിളിയായിരിക്കും. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഈ സമയം നിങ്ങളിൽ സംഭവിച്ചേക്കാം.  മാനസിക പിരിമുറുക്കം അനുഭവപ്പെടും. വരും കാലങ്ങളിൽ സംസാരത്തിലും ഭാഷയിലും കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കണം. അല്ലാത്തപക്ഷം ഭാവിയിൽ വഴക്കിന് കാരണമായേക്കാം.

മീനം (Pisces): ഈ രാശിക്കാർ 3 മാസം അൽപം ശ്രദ്ധിക്കണം. ചെലവുകൾ നിയന്ത്രിക്കുക. ഈ സമയത്ത്, നിങ്ങൾക്ക് കൂടുതൽ ചെലവഴിക്കാൻ കഴിയും. അതിന്റെ ഫലം സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. ചൊവ്വ സംക്രമണം സഹോദരനുമായുള്ള ബന്ധം മോശമാകും.  അതിനാൽ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. പിതാവുമായുള്ള ബന്ധം വഷളായേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News