Mangal Gochar 2022: ഓഗസ്റ്റ് 10 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജീവിതത്തിൽ വലിയ മാറ്റങ്ങള്‍

ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, അത് മിക്കവാറും എല്ലാ 12 രാശികളേയും ബാധിക്കാറുണ്ട്.  ഒരു ഗ്രഹത്തിന്‍റെ സംക്രമണത്തെ രാശിചക്രത്തിന്‍റെ  മാറ്റം എന്നും വിളിക്കുന്നു. വരും ദിവസങ്ങളില്‍ ചൊവ്വ  സംക്രമണം മൂലം ആഗസ്റ്റ്‌  

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 04:36 PM IST
  • 2022 ഓഗസ്റ്റ് 10-ന് രാത്രി 9:32-ന് ഇടവം രാശിയില്‍ ചൊവ്വ സംക്രമിക്കും. ഈ സംക്രമം മൂലം പല രാശിക്കാരുടെയും ഭാഗ്യം മാറും. പ്രധാനമായും 5 രാശിക്കാരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം.
Mangal Gochar 2022: ഓഗസ്റ്റ് 10 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജീവിതത്തിൽ വലിയ മാറ്റങ്ങള്‍

Mangal Gochar 2022: ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, അത് മിക്കവാറും എല്ലാ 12 രാശികളേയും ബാധിക്കാറുണ്ട്.  ഒരു ഗ്രഹത്തിന്‍റെ സംക്രമണത്തെ രാശിചക്രത്തിന്‍റെ  മാറ്റം എന്നും വിളിക്കുന്നു. വരും ദിവസങ്ങളില്‍ ചൊവ്വ  സംക്രമണം മൂലം ആഗസ്റ്റ്‌  

10 മുതൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയുകയാണ്.  

ആരാധനയ്ക്കും പ്രത്യേക പൂജകള്‍ക്കും പ്രധാനമാണ് ശ്രാവണ്‍ മാസം. ഈ മാസം ഇതുവരെ ബുധൻ, സൂര്യൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ മാസത്തിലെ രാശിചക്രം മാറ്റി. ഇതിന്‍റെ ഫലം പല രാശികളിലും പ്രതിഫലിച്ചു. ഹിന്ദു കലണ്ടർ അനുസരിച്ച്, ശ്രാവണ്‍ മാസം അവസാനിക്കുന്നതിന് മുന്‍പ് ചൊവ്വയും (Mangal Gochar 2022) സംക്രമിക്കാൻ പോകുന്നു. ചൊവ്വയുടെ ഈ സംക്രമണം 12 രാശികളേയും ബാധിക്കുന്നു. 

Also Read:  Friday Tips: വെള്ളിയാഴ്ച ദിവസം ഇക്കാര്യങ്ങള്‍ ചെയ്യൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!

ചൊവ്വ സംക്രമണം 

2022 ഓഗസ്റ്റ് 10-ന് രാത്രി 9:32-ന് ഇടവം രാശിയില്‍ ചൊവ്വ സംക്രമിക്കും. ഈ സംക്രമം മൂലം പല രാശിക്കാരുടെയും ഭാഗ്യം മാറും.  പ്രധാനമായും 5 രാശിക്കാരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. ചൊവ്വയുടെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം? 

ഇടവം (Taurus): 

ആഗസ്റ്റ് 10 ന് ചൊവ്വ ഇടവം രാശിയില്‍ സംക്രമിക്കും, ഇത് ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും. ഈ സംക്രമണം ഇടവം രാശിക്കാർക്ക് ശുഭകരമായ പല ഫലങ്ങളും നൽകും. ഈ രാശിക്കാർക്ക് ശത്രുക്കളെ കീഴടക്കാനും പഴയ തർക്കങ്ങളിൽ നിന്ന് മുക്തി നേടാനും സാധിക്കും. 

കർക്കടകം (Cancer): 

കർക്കടക രാശിക്കാർക്ക് ഈ  സംക്രമണം വളരെ നല്ലതായിരിക്കും. ഈ രാശിക്കാർ അവരുടെ തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്ന  പുതിയ വഴികൾ തുറക്കുകയും ചെയ്യും. ദീര്‍ഘകാലമായി കടക്കെണിയിലായായവര്‍ അതില്‍ നിന്നും രക്ഷപ്പെടും.

ചിങ്ങം (Leo):

ആഗസ്റ്റ് 10ന് ശേഷം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ സാമ്പത്തിക പുരോഗതി ഉണ്ടാകും, ബിസിനസിലും ലാഭം ഉണ്ടാകും. നിക്ഷേപത്തിനും ഇത് നല്ല സമയമാണ്.

ധനു (Sagittarius):

നിങ്ങളുടെ രാശിചിഹ്നം ധനുരാശിയാണെങ്കിൽ, ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് വളരെ ശുഭകരമാണെന്ന് അറിയുന്നതിൽ നിങ്ങൾ സന്തോഷിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും, നിങ്ങൾക്ക് എല്ലാ മേഖലയിൽ വിജയം ലഭിക്കും.

കുംഭം (Aquarius):

കുംഭ രാശിക്കാർക്ക് ചൊവ്വ സംക്രമണം വളരെ ഗുണം ചെയ്യും. ഇത്തരക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഒരു പുതിയ വീടോ പുതിയ വാഹനമോ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാം. 

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News