Mahashivratri 2023: മഹാശിവരാത്രിയുടെ പിന്നിലെ കഥയെന്തെന്ന് അറിയാം

Mahashivratri Story : അജ്ഞതയെയും അന്ധകാരത്തെയും അകറ്റാനും ലക്ഷ്യ ബോധത്തോടെ ജീവിതത്തിൽ മുന്നോട്ട് പോകാനും പുതിയ വെളിച്ചം നൽകുന്ന ആഘോഷമാണ് മഹാശിവരാത്രി.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 12:23 PM IST
  • ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കണക്കാക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നത്.
  • ഈ ദിവസം വ്രതമെടുക്കുന്നത് ദാമ്പത്യ ജീവിതം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
  • അജ്ഞതയെയും അന്ധകാരത്തെയും അകറ്റാനും ലക്ഷ്യ ബോധത്തോടെ ജീവിതത്തിൽ മുന്നോട്ട് പോകാനും പുതിയ വെളിച്ചം നൽകുന്ന ആഘോഷമാണ് മഹാശിവരാത്രി.
Mahashivratri 2023: മഹാശിവരാത്രിയുടെ പിന്നിലെ കഥയെന്തെന്ന് അറിയാം

ഇത്തവണ മഹാശിവരാത്രി 2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ്. മഹാദേവനെയും പാർവതി ദേവിയേയും ഒരുമിച്ച് പൂജിക്കുന്ന ദിവസമാണ് മഹാശിവരാത്രി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കണക്കാക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം വ്രതമെടുക്കുന്നത് ദാമ്പത്യ ജീവിതം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. അജ്ഞതയെയും അന്ധകാരത്തെയും അകറ്റാനും ലക്ഷ്യ ബോധത്തോടെ ജീവിതത്തിൽ മുന്നോട്ട് പോകാനും പുതിയ വെളിച്ചം നൽകുന്ന ആഘോഷമാണ് മഹാശിവരാത്രി. മഹാശിവരാത്രിക്ക് പിന്നിലെ കഥയെന്തെന്ന് അറിയാം.

മഹാശിവരാത്രിക്ക് പിന്നിലെ കഥ 

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോകത്തിന്റെ രക്ഷയ്ക്കായി പരമശിവന്‍ പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്തി ഭഗവാന് ആപത്ത് സംഭവിക്കാതിരിക്കാൻ പാർവതി ദേവി അത് തൊണ്ടയിൽ നിന്ന് താഴെ ഇറങ്ങാത്ത വിധം അദ്ദേഹത്തിൻറെ കഴുത്തിൽ മുറുകെ പിടിച്ചു. അതേസമയം തന്നെ  വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.

ALSO READ: Mahashivratri 2023 : മഹാശിവരാത്രിയും ശിവരാത്രിയും തമ്മിലുള്ള വ്യത്യാസം എന്ത്?

പാർവതി ദേവി കഴുത്തിൽ പിടിച്ചിരിക്കുന്നത് കാരണം വിഷം ശരീരത്തിലേക്കും വായ പൊത്തിപ്പിടിച്ചിരിക്കുന്നത് കാരണം പുറത്തോട്ടും പോകാൻ കഴിയാതെ വിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചു പോയി. ഇതിനെ തുടർന്നാണ് ഭഗവാന് നീലകണ്ഠന്‍ എന്ന പേര് ലഭിച്ചത്. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

മഹാശിവരാത്രിയില്‍ ദിനത്തിൽ ഭക്തർ പരമശിവനെ ആരാധിക്കുന്നു. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം. ഈ ദിവസം ഉപവസിക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ അവിവാഹിതകൾക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുമെന്നും വിശ്വാസമുണ്ട്. 

വിവാഹ തടസമുള്ള പെണ്‍കുട്ടികൾ മഹാശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിക്കണം കാരണം വിവാഹ തടസ്സം നീങ്ങാന്‍ ഉപവാസം വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാദേവന്റെ അനുഗ്രഹത്തോടൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News