ഈ വർഷം ഫെബ്രുവരി 28 നാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി ദിവസം വ്രതമെടുക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നാണ് വിശ്വാസം. ശിവരാത്രി വ്രതം എടുക്കുന്നത് രാവിലെ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ഒരിക്കലോടെ വേണം വ്രതം എടുക്കാൻ. ഈ ദിവസം ശിവപുരാണം, മഹാമൃത്യുഞ്ജയ മന്ത്രം, ഓം നമ ശിവായ പഞ്ചാക്ഷരി മന്ത്രം എന്നിവ പാരായണം ചെയ്യുന്നത് വളരെ ഗുണകരമാണെന്നാണ് വിശ്വാസം. എന്നാൽ പലർക്കും അറിയാത്ത കാര്യം മഹാശിവരാത്രിയും ശിവരാത്രിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയാം.
മഹാശിവരാത്രിയും ശിവരാത്രിയും തമ്മിലുള്ള വ്യത്യാസം
ശിവരാത്രി എല്ലാ മാസവും ആചരിക്കുന്ന ഒന്നാണ്. കൃഷ്ണ പക്ഷത്തിലെ ചതുർദശി ദിവസമാണ് ശിവരാത്രിയായി ആചരിക്കുന്നത്. അതിനാൽ തന്നെ വർഷത്തിൽ 12 ശിവരാത്രികൾ ഉണ്ട്. ഓരോ മാസത്തെയും ശിവരാത്രിക്ക് വ്യത്യസ്തമായ പ്രാധാന്യങ്ങളാണ് ഉള്ളത്. മഹാശിവരാത്രിയും ശിവരാത്രിയും തമ്മിലുള്ള വ്യത്യാസങ്ങൾ ഇതൊക്കെയാണ്
ALSO READ: Mahashivratri 2023: മഹാശിവരാത്രി ദിനം, ശുഭ മുഹൂർത്തം, ചരിത്രം; മഹാശിവരാത്രിയുടെ പ്രാധാന്യം അറിയാം
1) ശിവരാത്രികളിൽ ശിവനെ മാത്രമാണ് പൂജിക്കുന്നതെങ്കിൽ മഹാശിവരാത്രി ദിവസം ശിവനെയും പാർവ്വതി ദേവിയെയും ഒരുമിച്ചാണ് പൂജിക്കുന്നത്. മഹാദേവനെയും പാര്വതി ദേവിയെയും ഒരുമിച്ച് പൂജിക്കുന്ന ഒരേഒരു ദിവസമാണ് ഇത്.
2) ശിവരാത്രി ദിനത്തിൽ, ഭഗവാൻ ശിവന്റെ അനുഗ്രഹം ലഭിക്കുകയും ഒരു വ്യക്തി ആത്മീയതയിലേക്ക് നീങ്ങുകയും ചെയ്യുന്ന ദിവസമാണ്. മറുവശത്ത്, മഹാശിവരാത്രി ദിനത്തിൽ ശിവനെയും പാർവതിയെയും ആരാധിക്കുന്നത് ദാമ്പത്യ ജീവിതത്തെയും പ്രണയ ബന്ധത്തെയും ശക്തിപ്പെടുത്താൻ സഹായിക്കും. ശിവരാത്രി ദിനം ഭക്തർ പൂർണമായും ശിവഭക്തിയിൽ മുഴുകുകയാണ് ചെയ്യുന്നത. മഹാശിവരാത്രി ദിനത്തിലെ ആരാധനയുടെ ലക്‌ഷ്യം മനസ്സിലെ അഗ്നിയുടെ അംശം ഉണർത്തുക എന്നതാണ് കാരണം ഈ ദിവസമാണ് മഹാദേവൻ ആദ്യമായി ശിവലിംഗ രൂപത്തിൽ അവതരിച്ചത്.
ശിവലിംഗ പൂജ
മഹാദേവന്റെ പ്രതീകമാണ് ശിവലിംഗം. അതായത് ഈ പ്രപഞ്ചത്തിന്റെ തന്നെ പ്രതീകം. സംസ്കൃതത്തിൽ ലിംഗ എന്ന വാക്കിനർത്ഥം. ശിവലിംഗ പൂജ ചെയ്യാൻ ഏറ്റവും പറ്റുയ ദിവസവും ശിവരാത്രി തന്നെയാണ്. ഇഷ്ട സിദ്ധിയാണ് ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അത് സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്.
വിവാഹതടസം നീങ്ങും
പെണ്‍കുട്ടികള്‍ ശിവരാത്രി വ്രതമെടുക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസം ഉപവസിക്കുന്നതിലൂടെ നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കും എന്നാണ് വിശ്വാസം. രാവിലെ ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തിൽ വെള്ളം അര്‍പ്പിച്ച് പാര്‍വ്വതി ദേവിയെ ആരാധിക്കുന്നതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമെന്നും നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കുമെന്നും വിശ്വാസമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...