Lakshmi Narayana Yoga: ലക്ഷ്മീ നാരായണ യോഗത്താൽ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

Budh Shukra Yuti: മിഥുന രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.   

Written by - Ajitha Kumari | Last Updated : Jun 15, 2024, 11:45 PM IST
  • മിഥുന രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും
  • ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Lakshmi Narayana Yoga: ലക്ഷ്മീ നാരായണ യോഗത്താൽ  ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

Lakshmi Narayana Yoga 2024: ബുധനും ശുക്രനും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറിയിരിക്കുകയാണ്.  ജൂൺ 10 ന് ബുധൻ മിഥുന രാശിയിൽ പ്രവേശിച്ചു. ജൂൺ 12 ന് ശുക്രനും മിഥുന രാശിയിൽ പ്രവേശിച്ചു.  ഇത്തരമൊരു സാഹചര്യത്തിൽ മിഥുന രാശിയിൽ ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 

Also Read: സൂര്യൻ ഇന്ന് മിഥുന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇന്നുമുതൽ ഭാഗ്യ നാളുകൾ!

ജൂൺ 29 ന് ബുധൻ വീണ്ടും രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കും. അതുകൊണ്ടുതന്നെ ജൂൺ 12 മുതൽ ജൂൺ 29 വരെ ലക്ഷ്മി നാരായണ യോഗം ഉണ്ടാകും. ഇതിലൂടെ ജൂൺ മാസം ചില രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ലക്ഷ്മി നാരായണ യോഗത്തിന്റെ രൂപീകരണത്തോടെ ഏതൊക്കെ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം...

Also Read: 12 മാസത്തിനു ശേഷമുള്ള ഭദ്ര രാജയോഗത്തിലൂടെ ഇവർ മിന്നിത്തിളങ്ങും!

കന്നി (Virgo): ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. കർമ്മ ഭാവത്തിൽ ഈ രാജയോഗം രൂപപ്പെടുന്നതിനാൽ ഈ രാശിക്കാർക്ക് അവരുടെ തൊഴിൽ രംഗത്ത് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും,  കഠിനാധ്വാനത്തിന് വലിയ പ്രതിഫലം ലഭിക്കും, സർക്കാർ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ വിജയത്തോടൊപ്പം നിങ്ങൾക്ക് ചില നല്ല വാർത്തകളും ലഭിച്ചേക്കാം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, ഭാഗ്യം പൂർണ്ണമായി പിന്തുണയ്ക്കും അതുവഴി നിങ്ങൾക്ക് എല്ലാ മേഖലയിലും വിജയം നേടാൻ കഴിയും. നിരവധി തൊഴിലവസരങ്ങൾ വന്നുചേരും, ഇതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കാനാകും. സാമ്പത്തിക സ്ഥിതിയും ശക്തമാകും, വിവാഹ ജീവിതവും പ്രണയ ജീവിതവും നല്ലതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.   

ധനു (Sagittarius):  ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഈ ഭാവത്തെ വിവാഹത്തിന്റെ ഭവനമായി കണക്കാക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ പ്രണയ ജീവിതം മികച്ചതാകും, ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, കുട്ടികളിൽ നിന്ന് സന്തോഷം ലഭിക്കും.  ബിസിനസ്സിലും നല്ല ലാഭമുണ്ടാകും, കരിയറിൽ നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്, വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങൾ, ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും, ആരോഗ്യം നല്ലതായിരിക്കും.

Also Read: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!

 

കുംഭം (Aquarius):  ഇവർക്കും ഈ യോഗം വളരെയധികം ഗുണം നൽകും.  ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും, ഇതോടൊപ്പം നിരവധി യാത്രകൾ ചെയ്യാനുള്ള അവസരവും ലഭിച്ചേക്കാം, ഈ സമയം ഇവരുടെ മാനസികാവസ്ഥ നല്ല നിലയിലായിരിക്കാം. കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം, കഠിനാധ്വാനത്തിൻ്റെ ഫലം തീർച്ചയായും ലഭിക്കും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, ബന്ധങ്ങളിലും നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത, ആരോഗ്യരംഗത്തും നേട്ടങ്ങൾ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News