Mars Transit Leo 2023: ചൊവ്വയുടെ സംക്രമം നിലവിൽ കർക്കടകത്തിലാണ്. 2023 ജൂലൈ 1 അർദ്ധ രാത്രിയിൽ ചൊവ്വ കർക്കടകം വിട്ട് ചിങ്ങത്തിൽ പ്രവേശിക്കും. 2023 ഓഗസ്റ്റ് 18 വരെ അതായത് 48 ദിവസം ചൊവ്വ ചിങ്ങത്തിൽ തുടരും. ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധി എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ചൊവ്വ കർക്കടകത്തിൽ വിശ്രമിക്കുകയാണ്.
ചൊവ്വയുടെ ഈ ചലനം ബഹിരാകാശത്ത് എല്ലാ രാശിക്കാർക്കും ചില സ്വാധീനം ചെലുത്തുമെങ്കിലും ഏറ്റവും കൂടുതൽ ബാധിക്കുന്ന രാശികളിൽ ധനു രാശിയും ഉൾപ്പെടുന്നു. ഈ സമയം ധനു രാശിക്കാരുടെയും ലഗ്നക്കാരുടെയും ഭാഗ്യം തുറക്കും. ചിങ്ങം രാശിയിൽ ചൊവ്വ വരുമ്പോൾ ധനു ലഗ്ന രാശിക്കാരുടെ ഭാഗ്യം വർദ്ധിക്കും. നേരത്തെ ചെയ്ത ജോലികളും അതിന്റെ ഫലങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിൽ അത് ഉടനെ ലഭിച്ചു തുടങ്ങും. ഇതുവരെ നിക്ഷേപിച്ച കർമ്മത്തിന്റെ ഫലം ഭാഗ്യത്തിന്റെ രൂപത്തിൽ ലഭിക്കും. ഇതിന് പുറമെ വിദേശത്തുനിന്നും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ശക്തമായ സാധ്യതകളുമുണ്ട്.
Also Read: Surya Favourite Zodiacs: ഇവർ സൂര്യന് പ്രിയപ്പെട്ടവർ, ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ഇതുവരെ ഡോക്‌ടർമാർക്കും മരുന്നിനുമായി ചിലവഴിച്ചിരുന്ന പണം ചൊവ്വ ചിങ്ങം രാശിയിൽ കടക്കുമ്പോൾ കുറഞ്ഞു തുടങ്ങും. ഇതുവരെ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാത്ത മേലധികാരി നിങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകും. ജോലിയിൽ എല്ലാ സപ്പോർട്ടും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...