Kamika Ekadashi 2021: ഈ ദിനം വ്രതമെടുക്കുന്നത് സർവ്വപാപങ്ങളിൽ നിന്നും മുക്തി ലഭിക്കും

Kamika Ekadashi 2021: ശ്രാവണ മാസം ആരംഭിച്ചു കഴിഞ്ഞു.  ഈ മാസത്തിൽ വരുന്ന എല്ലാ നോമ്പുകൾക്കും ഉത്സവങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം.   

Written by - Ajitha Kumari | Last Updated : Aug 4, 2021, 07:08 AM IST
  • ഇന്ന് കാമിക ഏകാദശി
  • കൃഷ്ണപക്ഷ ഏകാദശിയാണ് കാമിക ഏകാദശി
  • വിഷ്ണുഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഇന്ന്
Kamika Ekadashi 2021: ഈ ദിനം വ്രതമെടുക്കുന്നത് സർവ്വപാപങ്ങളിൽ നിന്നും മുക്തി ലഭിക്കും

Kamika Ekadashi 2021: ശ്രാവണ മാസം ആരംഭിച്ചു കഴിഞ്ഞു.  ഈ മാസത്തിൽ വരുന്ന എല്ലാ നോമ്പുകൾക്കും ഉത്സവങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. എല്ലാ മാസത്തെ പോലെയും ശ്രാവണ മാസത്തിലും രണ്ട് ഏകാദശികളുണ്ട്. ആദ്യം കൃഷ്ണപക്ഷത്തിലും രണ്ടാമത്തേത് ശുക്ലപക്ഷത്തിലും. 

കൃഷ്ണപക്ഷ ഏകാദശിയെ കാമിക ഏകാദശി എന്നാണ് വിളിക്കുന്നത്. ഇത്തവണത്തെ കാമിക ഏകാദശി ആഗസ്റ്റ് 4 ആയ ഇന്നാണ്. അതുകൊണ്ടുതന്നെ വിഷ്ണുഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഇന്ന്. 

Also Read: Horoscope 04 August 2021: ഈ രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം, ഇവർക്ക് പ്രമോഷൻ സാധ്യത 

ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനൊന്നാം ദിവസമാണ് വൈഷ്ണവ കാമിക ഏകാദശി.  ഏറ്റവും ഉത്തമമായ ഏകാദശിയായാണ് കാമിക ഏകാദശിയെ കണക്കാക്കുന്നത്.

ഓഗസ്റ്റ് 3 ചൊവ്വാഴ്ച പകല്‍ 12.59ന് തുടങ്ങി ഓഗസ്റ്റ് 4 ബുധനാഴ്ച വൈകീട്ട് 3.17നാണ് ഏകാദശി അവസാനിക്കുന്നത്. പാരണവീടല്‍ അതായത് വ്രതം അവസാനിക്കുന്നത് വ്യാഴാഴ്ച കാലത്ത് 6.15 മുതല്‍ 8.51 വരെയുള്ള സമയത്താണ്.

കാമിക ഏകാദശി വ്രതമെടുക്കുന്നവര്‍ ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ധ്യാനവും ഒപ്പം ഉപവാസവും അനുഷ്ഠിക്കണം.  ഭഗവാന്റെ അനുഗ്രഹത്തിനായി ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന മന്ത്രം ജപിക്കുന്നത് ഉത്തമം. 

Also Read: Ekadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

ആളുകള്‍ വിഷ്ണുഭഗവാനെ ശോഭയുള്ള മഞ്ഞ വസ്ത്രത്തില്‍ അലങ്കരിക്കുകയും തുളസി, വെള്ളം, പൂക്കള്‍, നൈവേദ്യം എന്നിവ നിവേദിച്ച്   പൂജിക്കുകയും ചെയ്യുന്നു. 

കാമിക ഏകാദശിയില്‍ വ്രതമെടുത്ത് വിഷ്ണു പൂജ ചെയ്യുന്നതിലൂടെ സ്വന്തം പാപങ്ങളും പിതൃക്കളുടെ പാപങ്ങളും തീരുമെന്നാണ് വിശ്വാസം.  കൂടാതെ ഈ ദിനം ഉപവാസം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്നാണ് വിശ്വാസം.

Also Read: മഹാദേവന് സിന്ദൂരം ഉൾപ്പെടെയുള്ള ഈ സാധനങ്ങൾ ഒരിക്കലും സമർപ്പിക്കരുത്, വലിയ സങ്കടങ്ങൾ ഉണ്ടായേക്കാം

ശുഭ സമയം, പൂജാ രീതി, നോമ്പുസമയം എന്നിവ അറിയാം ...

കാമിക ഏകാദശി തീയതി (kamika ekadashi date)

ഹിന്ദു കലണ്ടർ അനുസരിച്ച് ശ്രാവണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി തീയതി ഓഗസ്റ്റ് 03 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:59 ന് ആരംഭിച്ച് ഓഗസ്റ്റ് 4 ബുധനാഴ്ച 3:17 ന് അവസാനിക്കും. അതേസമയം ഉദയ തിഥി അനുസരിച്ച്, ഈ വർഷം കാമിക ഏകാദശി വ്രതം ഓഗസ്റ്റ് 4 ന് ആചരിക്കും.

കാമിക ഏകാദശി ദിനത്തിലാണ് ഈ ശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്നത്

കാമിക ഏകാദശി ദിവസം, രാവിലെ 05:44 മുതൽ പിറ്റേന്ന് രാവിലെ അതായത് ആഗസ്റ്റ് 5 രാവിലെ 05:44 വരെ സർവാർത്ഥ സിദ്ധി യോഗ നിലനിൽക്കും. ഈ വർഷം കാമിക ഏകാദശി ഉപവാസത്തിൽ സർവ്വ സിദ്ധി യോഗം ഉണ്ടാകും.  

Also Read: Wednesday ഇക്കാര്യങ്ങൾ ചെയ്യൂ, Lord Ganesha നല്ല ഫലങ്ങൾ നൽകും

കാമിക ഏകാദശി 2021 പാരണ മുഹൂർത്തം (kamika ekadashi 2021 paran muhurta)

കാമിക ഏകാദശി വ്രതത്തിൽ പാരണ മുഹൂർത്തത്തിനും പ്രത്യേകതയുണ്ട്. ഏകാദശി വ്രതം കൃത്യമായി പാലിച്ചില്ലെങ്കിൽ ഈ നോമ്പിന്റെ പൂർണ പ്രയോജനം ലഭിക്കില്ലെന്നാണ് വിശ്വാസം. ഏകാദശി വ്രതത്തിന്റെ പാരണ മുഹൂർത്തം  ദ്വാദശി ദിനമായ ആഗസ്റ്റ് 05 വ്യാഴാഴ്ചയാണ്. പഞ്ചാംഗമനുസരിച്ച് കാമിക ഏകാദശിയുടെ പാരണ മുഹൂർത്തം രാവിലെ 05:45 നും രാവിലെ 08:26 നും ഇടയിലാണ്. പാരണയ്ക്ക് ശേഷം ദാനധർമ്മങ്ങളും മറ്റും ചെയ്യേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News