Janmashtami 2021: ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.ഹിന്ദുമതത്തിൽ കൃഷ്ണന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ശ്രീകൃഷ്ണ ക്ഷേത്രങ്ങളുമുണ്ട്. ഭഗവാൻ കൃഷ്ണനെ പ്രപഞ്ചത്തിന്റെ സംരക്ഷകനും ധര്‍മ്മത്തിന്റെ പരിപാലകനുമായിട്ടാണ് കണക്കാക്കുന്നത്.
അതുകൊണ്ടുതന്നെ ഈ പരമശക്തിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നിരവധി നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. ഭഗവാനെ (Janmashtami 2021) ശരിയായ മനസോടെ ആരാധിച്ചാൽ നിങ്ങള്‍ക്ക് ജീവിതത്തിലും എന്തിനേറെ നിങ്ങളുടെ കരിയറിലും വിജയം നേടാന്‍ സാധിക്കുമെന്നതിൽ സംശയമില്ല.
Also Read: Janmashtami 2021: കണ്ണന്റെ ഓടക്കുഴൽ അത്ഭുതമാണ്, സമ്പൽ സമൃദ്ധിക്കായി ജന്മാഷ്ടമിയിൽ ചെയ്യുക ഈ ഉപായങ്ങൾ
ഈ കൊറോണ മഹാമാരിക്കിടയിൽ ഭക്തർക്ക് ശരിക്ക് അമ്പലങ്ങളിൽ പോകുന്നത് പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവർക്ക് ഇത്തവണ വീട്ടില്‍ തന്നെ പൂജ നടത്തി ശ്രീകൃഷ്ണനെ ആരാധിക്ക് വരും. ഭഗവാനെ വീട്ടിൽ എങ്ങനെ പൂജിക്കും, അല്ലെങ്കിൽ പൂജാവിധികള്‍ എന്തൊക്കെയാണ് നമുക്ക് നോക്കാം..
ശ്രീകൃഷ്ണ പൂജ ചെയ്യുന്നതിനുമുമ്പ് കുളിച്ച് നെറ്റിയില്‍ ചന്ദനം തൊടുക. വൃത്തിയുള്ള മേശയിലോ പീഠത്തിലോ ഒരു വെളുത്ത കോട്ടണ്‍ തുണി വിരിച്ച് അതില്‍ ഒരു കൃഷ്ണ വിഗ്രഹമോ ചിത്രമോ വയ്ക്കുക. തളിക്കാന്‍ വെള്ളം, കുങ്കുമം, ചന്ദനപ്പൊടി, ധൂപവര്‍ഗം, ആരതി വിളക്ക്, പൂക്കള്‍ എന്നിവ ക്രമീകരിച്ച് വയ്ക്കുക.
Also Read: Janmashtami 2021|Sreekrishna Jayanthi ശോഭയാത്രകളില്ലാതെ ഇന്ന് ജന്മാഷ്ടമി,വീടുകൾ അമ്പാടികളാവും
ശ്രീകൃഷ്ണ പൂജാവിധി
പൂജാവിധി അറിയാം. ആദ്യംതന്നെ ഒരു പാത്രത്തില്‍ പഴങ്ങളും, കുടിക്കാന്‍ വെള്ളവും, പൂക്കളും എടുക്കുക. ഒപ്പം ഒരു നെയ്യ് വിളക്കോ അല്ലെങ്കില്‍ എള്ളെണ്ണയിട്ട വിളക്കോ എടുക്കുക. എല്ലാം തയ്യാറാക്കിയശേഷം നിങ്ങളുടെ ഇടത് കൈകൊണ്ട് ഒരു സ്പൂണ്‍ എടുത്ത് നിങ്ങളുടെ വലതു കൈയില്‍ കുറച്ച് വെള്ളം ഒഴിച്ച് 'ഓം അച്യുതായ നമ' എന്ന് പറഞ്ഞ് കുടിക്കുക. വീണ്ടും വെള്ളം എടുത്ത് 'ഓം അനന്തായ നമ' എന്ന് പറഞ്ഞ് കുടിക്കുക. 'ഓം ഗോവിന്ദായ നമ' എന്ന് ചൊല്ലി ഒരുതവണ കൂടി കുടിക്കുക.
ശേഷം മറ്റ് മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലിക്കൊണ്ട് പാല്‍, നെയ്യ്, പൂക്കള്‍, വെള്ളം എന്നിവ ഭഗവാന്റെ വിഗ്രഹത്തില്‍ അര്‍പ്പിക്കുക. അഭിഷേകത്തിനു ശേഷം വിഗ്രഹം ഉണക്കി അല്ലെങ്കിൽ തുടച്ചു വൃത്തിയാക്കിയ ശേഷം വിഗ്രഹത്തില്‍ ചന്ദനം പുരട്ടുക. 'ശുഭം കരോടി കല്യാണം' എന്ന പ്രാര്‍ത്ഥന ചൊല്ലി ദീപം തെളിയിക്കുക ഒപ്പം 'ഗുരു ബ്രഹ്‌മ ഗുരു വിഷ്ണു' എന്ന മന്ത്രവും ചൊല്ലുക.
പൂജ ചെയ്യുമ്പോൾ ഭഗവാന്റെ പാദങ്ങളില്‍ അല്‍പം കുങ്കുമം വയ്ക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റിയിലും തിലകം തൊടുക. അതിനുശേഷം മറ്റുള്ളവർക്ക് പ്രസാദ കുങ്കുമം വിതരണം ചെയ്യുക. ശരീരത്തെ ശുദ്ധീകരിക്കാനും വിശുദ്ധീകരിക്കാനും തിലകം ഉപയോഗിക്കുന്നു. ശേഷം ആരാധനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ശംഖനാദം മുഴക്കണം.
പൂജ കഴിഞ്ഞാൽ പഴങ്ങള്‍, വെള്ളം, നൈവേദ്യങ്ങള്‍, പുഷ്പങ്ങള്‍, അരി എന്നിവ അല്‍പനേരം കഴിഞ്ഞ് നിങ്ങള്‍ക്ക് പ്രസാദമായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തില്‍ ഇവ നിക്ഷേപിക്കുകയോ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയോ ചെയ്യാം. പൂജയ്ക്ക് ശേഷം 'ഹരേ കൃഷ്ണ' അല്ലെങ്കില്‍ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ജപിക്കണം.
ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് അങ്ങേയറ്റം ഫലവും, വിജയവും, അഭിവൃദ്ധിയും നല്‍കും. മാത്രമല്ല നിങ്ങളുടെ ശത്രുക്കളെയും എല്ലാ എതിരാളികളെയും ജയിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. കൂടാതെ ദുഷ്ടശക്തികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം കേതുവിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നു. നിരാശ നീക്കുകയും നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കുകയും ചെയ്യുന്നു.
ശ്രീകൃഷ്ണ പൂജയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?
ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും ലഭിക്കും, കരിയറിലും ബിസിനസിലും അഭിവൃദ്ധി നേടിത്തരും, ഗുരുതരമായതും വിട്ടുമാറാത്തതുമായ വിവിധ രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കും, തിന്മ, നെഗറ്റീവ് എനര്‍ജി, ശത്രുക്കള്‍ എന്നിവയെ അകറ്റുന്നു, കേതുവിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു, സന്താനദോഷങ്ങളുള്ള ദമ്പതികള്‍ക്ക് കുട്ടികളെ ലഭിക്കുന്നു, ദാമ്പത്യജീവിതം സന്തോഷകരമാകും, വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക രംഗത്ത് മികവ് തെളിയിക്കാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...