വിഷ്ണുവിന്റെ ഷോഡശനാമ സ്ത്രോത്രം ദിവസവും രാവിലെ ജപിക്കുന്നത് ഉത്തമം. ഭഗവാന്റെ 16 നാമങ്ങളാണ് ഷോഡശനാമങ്ങള്‍ എന്നറിയപ്പെടുന്നത്. ഇത് ഭക്തിപൂര്‍വം ശുദ്ധിയോടുകൂടി രാവിലെ ജപിച്ചാല്‍ സര്‍വ്വൈശ്വര്യ ലബ്ദിയുണ്ടാക്കുമെന്നും വിഷ്ണുലോകത്തെ പ്രാപിക്കുമെന്നുമാണ് ആചാര്യന്‍മാര്‍ പറയുന്നത്.
ഭഗവാന്റെ 16 രൂപങ്ങളെ പറയുന്നത് ഇപ്രകാരമാണ് ഔഷധോപയോഗസമയത്ത് വിഷ്ണു, ആഹാരസമയത്ത് ജനാര്‍ദ്ദനന്‍, കിടക്കുമ്പോള്‍ പദ്മനാഭന്‍, മംഗളമുഹൂര്‍ത്തത്തില്‍ പ്രജാപതി, യുദ്ധസയമത്ത് ചക്രധരന്‍, വേര്‍പാട് സമയത്ത് ത്രിവിക്രമന്‍, മരണസമയത്ത് നാരായണന്‍, ഇഷ്ടദര്‍ശന സമയത്ത് ശ്രീധരന്‍, ദുസ്വപ്‌നത്തില്‍ ഗോവിന്ദന്‍, സങ്കടസമയത്ത് മധുസൂദനന്‍, കാട്ടില്‍ നൃസിംഹം, തീയില്‍ ജലശായി, വെള്ളത്തില്‍ വരാഹം, പര്‍വ്വതത്തില്‍ രഘുനന്ദന്‍, ഗമനത്തില്‍ വാമനന്‍, എല്ലായ്പ്പോഴും മാധവന്‍ എന്നിങ്ങനെയാണ്.
Also Read: സർവ്വദോഷങ്ങളും മാറാൻ ഈ മഹാമന്ത്രം ഉത്തമം
ഷോഡശ നാമ സ്‌ത്രോതം
ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാര്‍ദ്ദനം
ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം.
യുദ്ധചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം
നാരായണം തനുത്യാഗേ ശ്രീധരം പ്രിയസംഗമേ.
ദുഃസ്വപ്‌നേ സ്മരഗോവിന്ദം സങ്കട മധുസൂദനം
കാനനേ നാരസിംഹം ച പാവകേ ജലശായിനം
Also Read: Mahabharat മായി ബന്ധപ്പെട്ട നിരവധി secrets ഈ ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു!
ജലമധ്യേ വരാഹംച പര്‍വ്വതേ രഘുനന്ദനം
ഗമനേ വാമനം ചൈവ സര്‍വ്വകാലേഷു മാധവം
ഷോഡശൈതാനിനാമാനി പ്രാതരുത്ഥായ യഃ പഠേല്‍
സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകേ മഹീയതേ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...