New Car Buying: വണ്ടി വാങ്ങാനുള്ള മികച്ച സമയം ഏതാണ്?

വാഹനം വാങ്ങാൻ വാങ്ങുന്ന ആളിന്റെ സമയം നല്ലതാണോ എന്ന് കൂടി നോക്കണം. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 08:35 AM IST
  • നല്ല സമയത്ത് വാങ്ങുന്ന വണ്ടികൾ നമ്മുക്ക് നന്മ കൊണ്ട് വരും.
  • വെള്ളിയാഴ്ച ദിവസം വാഹനം വാങ്ങാൻ നല്ലതാണ്.
  • വാഹനം വാങ്ങി പൂജ ചെയ്യിച്ച ശേഷം കിഴക്കോട്ട് ഒാടിച്ചുകൊണ്ട് പോകുന്നതാണ് ഉത്തമം. .
New Car Buying: വണ്ടി വാങ്ങാനുള്ള മികച്ച സമയം ഏതാണ്?

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്ന കേട്ടിട്ടില്ലെ അത്  ശരിയാണ്. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. പൂ വിരിയാനും, പൂകൊഴിയാനും എന്ന പോലെ അതെല്ലാം വ്യത്യസ്തമാണ്. അതിപ്പോൾ ഒരു വണ്ടി വങ്ങുന്ന കാര്യത്തിലാണെങ്കിലും സത്യം തന്നെ. നല്ല സമയത്ത് വാങ്ങുന്ന വണ്ടികൾ നമ്മുക്ക് നന്മ കൊണ്ട് വരും. . വെള്ളിയാഴ്ച ദിവസം(Friday) വാഹനം വാങ്ങാൻ നല്ലതാണ്. വാഹനം വാങ്ങി പൂജ ചെയ്യിച്ച ശേഷം കിഴക്കോട്ട് ഒാടിച്ചുകൊണ്ട് പോകുന്നതാണ് ഉത്തമം.   ആദ്യമായി  തെക്കോട്ടുള്ള യാത്ര അത്ര ശുഭമല്ല.

വെള്ളിയാഴ്ച(Friday) കൂടാതെ അശ്വതി, രോഹിണി, പുണർതം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി, എന്നി നാളുകൾ വരുന്ന ദിവസങ്ങളും വാഹനം വാങ്ങാൻ നല്ലതാണ്. മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം രാശികളും നല്ലതാണ്. മറ്റൊന്ന് വാഹനം വാങ്ങാൻ വാങ്ങുന്ന ആളിന്റെ സമയം നല്ലതാണോ എന്ന് കൂടി നോക്കണം. 

ALSO READ Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..

ജാതക പ്രകാരം ശനി തുടങ്ങിയ മോശ സമയം ആണെങ്കിൽ വാങ്ങാതിരിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇത് കൂടാതെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ഉള്ള അഭിജിത്ത് മുഹൂർത്തവും വണ്ടി(vehichle) വാങ്ങിക്കാൻ മികച്ച സമയമാണ്.

ALSO READശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ചെയ്യൂ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News