ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം

കനകധാരാസ്‌തോത്രം ശങ്കരാചാര്യര്‍ രചിച്ചത് അക്ഷയതൃതീയദിനത്തിലാണ്.  ഇതിന് പിന്നിൽ ഒരു കഥയുണ്ട്.    

Written by - Ajitha Kumari | Last Updated : Feb 19, 2021, 06:54 AM IST
  • സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്‌തോത്രജപം ഉത്തമമാണ്.
  • കുളികഴിഞ്ഞ് ശുദ്ധിയായി നിലവിളക്ക് കൊളുത്തിയശേഷം ദേവിയെ ധ്യാനിച്ച് കൊണ്ട് വേണം ജപം തുടങ്ങാൻ.
  • രാവിലെ കിഴക്കോട്ടോ അല്ലെങ്കിൽ വടക്കോട്ടോ അതുപോലെ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ ഇരുന്നുവേണം ഈ സ്തോത്രം ചൊല്ലേണ്ടത്.
ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം

കനകധാരാസ്‌തോത്രം ശങ്കരാചാര്യര്‍ രചിച്ചത് അക്ഷയതൃതീയദിനത്തിലാണ്.  ഇതിന് പിന്നിൽ ഒരു കഥയുണ്ട്.  അതായത് ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ ഒരു സ്ത്രീയുടെ വീട്ടിലെത്തിയെന്നും അവിടെ അദ്ദേഹത്തിന് കൊടുക്കാന്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ലയെന്നും.  അവിടെ ഉണ്ടായിരുന്നത് വെറുമൊരു ഉണക്ക നെല്ലിക്ക മാത്രമായിരുന്നു.  

ഭിക്ഷാടനത്തിന് എത്തിയ ശങ്കരനെ വെറും കയ്യോടെ വിടാൻ മനസ്തോന്നാത്ത ആ സ്ത്രീ ഭക്തിയോടെ നിറഞ്ഞ മനസ്സോടെ ആ ഉണക്കനെല്ലിക്ക ശങ്കരന് നല്‍കുകയായിരുന്നു. ഒന്നുമില്ലായ്മയിലും ദാനം ചെയ്യാനുള്ള ആ സ്ത്രീയുടെടെ മഹത്വം മനസിലാക്കിയ ശങ്കരൻ അവിടനിന്നുതന്നെ കനകധാരാസ്‌തോത്രം രചിച്ചുവെന്നും ആ സ്തോത്രം  പൂര്‍ണമായതോടെ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വര്‍ഷിച്ചുവെന്നുമാണ് ഐതിഹ്യം.

Also Read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം

സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്‌തോത്രജപം ഉത്തമമാണ്. കുളികഴിഞ്ഞ് ശുദ്ധിയായി  നിലവിളക്ക് കൊളുത്തിയശേഷം ദേവിയെ ധ്യാനിച്ച് കൊണ്ട് വേണം ജപം തുടങ്ങാൻ. രാവിലെ കിഴക്കോട്ടോ അല്ലെങ്കിൽ വടക്കോട്ടോ അതുപോലെ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ ഇരുന്നുവേണം ഈ സ്തോത്രം ചൊല്ലേണ്ടത്. 

കനകധാരാ സ്‌തോത്രം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി 

ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ 

മാംഗല്യ ദാസ്തു മമ മംഗളദേവതായാഃ

മുഗ്ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ

പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി 

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ 

Also Read: ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം

ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്ഥിത കനീനിക പക്ഷ്മ നേത്രം

ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ 

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ

ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാല യായാഃ 

കാളാംബുദാളി ലളിതോരസികൈടഭാരേഃ

ധാരാധരേ സ്ഫുരതി യാ തടിതംഗനേവ 

മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ

ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ 

പ്രാപ്തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്

മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന 

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം

മന്ദാലസം ച മകരാലയ കന്യകായാഃ 

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം

Also Read: ഈ ദിവസം ദേവിയെ ഭജിക്കൂ.. ദേവീകടാക്ഷം ഫലം

ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാര്‍ദ്ധം

ഇന്ദീവരോദര സഹോദര മിന്ദിരായാഃ 

ഇഷ്ടാ വിശിഷ്ട മതയോപി യയാ ദയാര്‍ദ്ര

ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ

ദൃഷ്ടി പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം

പുഷ്ടിം കൃഷീഷ്ട മമ പുഷ്‌കര വിഷ്ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ

മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം

നാരായണ പ്രണയിനീ നയനാംബുവാഹഃ 

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി 

ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്ടി സ്ഥിതി പ്രളയ കേളിഷു സംസ്ഥിതായൈ

തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ

ശ്രുത്യൈ നമോസ്തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ

രത്യൈ നമോസ്തു രമണീയഗുണാര്‍ണവായൈ

Also Read: അന്നപൂർണ്ണേശ്വരിയെ പ്രാർത്ഥിക്കൂ ദാരിദ്ര്യദുഖം അകറ്റൂ

ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ

പുഷ്ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ 

നമോസ്തു നാളീകനിഭാനനായൈ

നമോസ്തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ 

നമോസ്തു സോമാമൃതസോദരായൈ

നമോസ്തു നാരായണ വല്ലഭായൈ

നമോസ്തു ഹേമാംബുജപീഠീകായൈ

നമോസ്തു ഭൂമണ്ഡലനായികായൈ 

നമോസ്തു ദേവാദി ദയാപരായൈ

നമോസ്തു ശാര്‍ങ്ഗായുധവല്ലഭായൈ 

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ

നമോസ്തു വിഷ്‌ണോരുരസി സ്ഥിതായൈ

നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ

നമോസ്തു ദാമോദരവല്ലഭായൈ

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ 

നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്തു ദേവാദിഭിരര്‍ച്ചിതായൈ 

നമോസ്തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി

സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി

മാമേവമാതരനിശം കലയംതുമാന്യേ 

യത്കടാക്ഷ സമുപാസനാ വിധി ഃ

സേവകസ്യ സകലാര്‍ഥ സംപദഃ

സംതനോതി വചനാംഗ മാനസൈ

ത്വാം മുരാരിഹൃദയേശ്വരീം ഭജേ

സരസിജനിലയേ സരോജഹസ്‌തേ

Also Read: അഭീഷ്ടസിദ്ധിയ്ക്ക് അഷ്ടലക്ഷ്മി സ്തോത്രം ജപിച്ചോളൂ

ധവളതമാംശുക ഗന്ധമാല്യശോഭേ

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ

ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട

സ്വര്‍വാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതര്‍ നമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ

കമലേ കമലാക്ഷ വല്ലഭേ ത്വം

കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാഃ

സ്തുവന്തിയേ സ്തുതിഭിരമീഭിര ന്വഹം

ത്രയീമയിം ത്രിഭുവനമാതരം രമാം 

Also Read: വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണു വിഗ്രഹം, അറിയുമോ ഈ ക്ഷേത്രത്തെക്കുറിച്ച്!!

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ

ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News