Jupiter Transit: 12 വർഷങ്ങൾക്ക് ശേഷം വ്യാഴം ശുക്രന്റെ രാശിയിൽ; ഈ രാശിക്കാരുടെ തലവര മാറും!

Guru Rashi Parivartan: ദേവഗുരു വ്യാഴം ഈ ദിനങ്ങളിൽ മേട രാശിയിലൂടെ സഞ്ചരിക്കുകയാണ്. മെയ് 1 ന് ഉച്ചയ്ക്ക് 01:50 ന് വ്യാഴം ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും

Written by - Ajitha Kumari | Last Updated : Feb 19, 2024, 01:57 PM IST
  • 12 വർഷങ്ങൾക്ക് ശേഷം വ്യാഴം ശുക്രന്റെ രാശിയിൽ
  • മെയ് 1 ന് ഉച്ചയ്ക്ക് 01:50 ന് വ്യാഴം ഇടവത്തിൽ പ്രവേശിക്കും
  • ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും
Jupiter Transit: 12 വർഷങ്ങൾക്ക് ശേഷം വ്യാഴം ശുക്രന്റെ രാശിയിൽ; ഈ രാശിക്കാരുടെ തലവര മാറും!

Guru Gochar: വ്യാഴത്തിന്റെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെയധികം മഹത്വമുള്ളതാണ്. നിലവിൽ വ്യാഴം മേട രാശിയിലാണ്.  ഇവിടെ നിന്നും ഉടൻതന്നെ രാശിമാറും. മെയ് 1 ന് ഉച്ചയ്ക്ക് 01:50 ന് വ്യാഴം ഇടവത്തിൽ പ്രവേശിക്കും. ആ മാസം മുഴുവനും അവിടെ തുടരും. വ്യാഴത്തിന്റെ ഈ രാശിമാറ്റത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്നറിയാം...

Also Read:  വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ രാശിമാറ്റം വളരെയധികം നേട്ടങ്ങൾ നൽകും. ബിസിനസിൽ നിങ്ങൾക്ക് ഒരു വിദേശ ഡീൽ ലഭിച്ചേക്കാം.  ജീവിത പങ്കാളിയുമായി നിലവിൽ നടക്കുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും. വ്യാഴത്തിന്റെ കൃപയാൽ നിങ്ങളുടെ സാമ്പത്തിക വശം ശക്തമാകും.  കുടുംബത്തിൽ സന്തോഷം അലതല്ലും.

കന്നി (Virgo): ഇടവ രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം കന്നി രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. മുടങ്ങിക്കിടന്ന പണികൾ വീണ്ടും പൂർവ്വാധികം ശക്തിയായി തുടങ്ങാൻ നിങ്ങൾക്ക് കഴിയും. ജോലിയിൽ പ്രമോഷൻ ലഭിച്ചേയ്ക്കാം. സമ്പത്ത് വർധിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്ക് സാധ്യത. സന്താനങ്ങളുടെ ഭാഗത്തു നിന്നും സന്തോഷ വാർത്തകൾ ലഭിച്ചേക്കാം.

Also Read: മണിക്കൂറുകൾ മാത്രം... ശനി-ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും നേട്ടങ്ങൾ!

ഇടവം (Taurus): വ്യാഴത്തിന്റെ രാശിമാറി ഇടവത്തിൽ എത്തുന്നതുകൊണ്ട് ഈ രാശിക്കാർക്ക് ഈ സമയം കൂടുതൽ നന്നായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലവ് കൂടും അതുകൊണ്ട് നിങ്ങൾ ബജറ്റ് ശ്രദ്ധിക്കുക. ഈ സമയത്ത് തുടങ്ങുന്ന പുതിയ കാര്യങ്ങളിൽ വിജയം ഉണ്ടാകും.  വിവാഹ ജീവിതവും നല്ലതായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News