Budh Gochar 2024: മണിക്കൂറുകൾ മാത്രം... ശനി-ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും നേട്ടങ്ങൾ!

Shani Budh Yuti Effects: ഫെബ്രുവരി 20 ആയ നാളെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ശനി ഇതിനകം തന്നെ ഇവിടുണ്ട്. അതിലൂടെ കുംഭത്തിൽ ശനിയും ബുധനും കൂടിച്ചേരുന്നു. 

Written by - Ajitha Kumari | Last Updated : Feb 19, 2024, 09:00 AM IST
  • ഫെബ്രുവരി 20 ആയ നാളെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും
  • ശനി ഇതിനകം തന്നെ ഇവിടുണ്ട്
  • അതിലൂടെ കുംഭത്തിൽ ശനിയും ബുധനും കൂടിച്ചേരുന്നു
Budh Gochar 2024: മണിക്കൂറുകൾ മാത്രം... ശനി-ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും നേട്ടങ്ങൾ!

Shani Budh Yuti 2024 in Kumbh: ജ്യോതിഷത്തിൽ ബുധനെ സംസാരം, ബിസിനസ്സ്, ആശയവിനിമയം, ഓഹരി വിപണി, സമ്പത്ത് എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  അതുപോലെ ശനിയെ ന്യായത്തിന്റെ ദേവനും കർമ്മത്തിന്റെ ഫലം നല്കുന്നവനുമായിട്ടാണ് കണക്കാക്കുന്നത്. 

ഫെബ്രുവരി 20 ന് ബുധൻ സംക്രമിക്കും. ബുധൻ ശനിയുടെ രാശിയായ കുംഭത്തിലേക്കാണ് പ്രവേശിക്കുക. അതേസമയം ശനി ഇതിനകം സ്വന്തം രാശിയായ കുംഭത്തിലുണ്ട്. ഇതിലൂടെ കുംഭ രാശിയിൽ ശനിയും ബുധനും കൂടിച്ചേരും. ഈ കോമ്പിനേഷൻ വളരെ ഫലപ്രദമായിരിക്കും. ശനിയുടെയും ബുധൻ്റെയും സംയോഗം 12 രാശികളേയും ബാധിക്കും.  ഇത് നല്ലതും ചീത്തയുമായ ഫലങ്ങളുണ്ടാക്കും.  എങ്കിലും ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശനി- ബുധ കൂടിച്ചേരൽ വളരെയധികം ഗുണം നൽകും.  ശരിക്കും പറഞ്ഞാൽ ഇവരുടെ നല്ലദിനം തുടങ്ങിയെന്നുവേണം പറയാൻ.  ഈ സമയം നിങ്ങളുടെ തീർപ്പാക്കാത്ത ജോലി പൂർത്തിയാക്കും. ഒരു യാത്ര പോകാണ് യോഗം. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സ്നേഹവും പിന്തുണയും ലഭിക്കും, വരുമാനം വർദ്ധിക്കും. സമൂഹത്തിൽ ആദരവ് നേടും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുരോഗതിയുടെ പാത തുറക്കും.

കുംഭം (Aquarius): ബുധൻ്റെ സംക്രമത്തോടെ കുംഭത്തിൽ ശനി ബുധൻ്റെയും കൂടിച്ചേരൽ രൂപപ്പെടും. അതിൻ്റെ ഏറ്റവും വലിയ നേട്ടം കുംഭ രാശിക്കാർക്കാണ്.  കാരണം ഡവ സംയോഗം നടക്കുന്നതും കുംഭത്തിലാണ്.  ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആളുകൾ നിങ്ങളെ ബഹുമാനിക്കും. പുരോഗതിക്കും സാധ്യതയുണ്ട്. ഉയർന്ന സ്ഥാനമുള്ള ആളുകളുമായി നിങ്ങൾക്ക് ബന്ധം വളർത്തിയെടുക്കാം, അത് ഭാവിയിൽ ഗുണം ചെയ്യും. അവിവാഹിതർക്ക് വിവാഹാലോചനകൾ ശരിയാകും.

Also Read:  18 വര്‍ഷങ്ങൾക്ക് ശേഷം രാഹു-സൂര്യ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വവിധ ഐശ്വര്യങ്ങളും!

മകരം (Capricorn): മകരം രാശിയുടെ അധിപനും ശനി തന്നെയാണ്.  അതുകൊണ്ടുതന്നെ ബുധൻ്റെ സംക്രമത്താൽ രൂപപ്പെടുന്ന ശനി-ബുധ സയോഗം  മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ഇവർക്ക് പണത്തിലും സംസാരത്തിലും നേട്ടമുണ്ടാകും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ജോലിയും കച്ചവടവും ചെയ്യുന്നവർക്ക് പുരോഗതിയുണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകാം. സംസാരം ഗുണം ചെയ്യും. ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കും. നിങ്ങളുടെ സ്വാധീനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News