Shani Prakopa: ശനിദേവന്റെ അനിഷ്ടവും ക്രോധവും ദൈവങ്ങൾക്ക് പോലും ഭയമാണ്. ചിരിച്ചും കളിച്ചും നീങ്ങുന്ന ജീവിതം നശിക്കാൻ ശനിയുടെ ദുഷിച്ച കണ്ണ് ധാരാളമാണ്. എന്നാൽ ശനി പ്രസാദിച്ചാൽ ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാവില്ല. അതുകൊണ്ട് ശനിദേവന്റെ സ്വഭാവമനുസരിച്ച് പെരുമാറുന്നതാണ് നല്ലത്.
ശനിയുടെ ദുഷിച്ച കണ്ണിൽ നിന്ന് അവരെ സംരക്ഷിക്കുന്ന അത്തരം പ്രവൃത്തികൾ ഒഴിവാക്കാൻ ജ്യോതിഷം എപ്പോഴും ആളുകളെ ഉപദേശിക്കാറുണ്ട്. ശനിയുടെ അനിഷ്ടം ഉണ്ടാകാതിരിക്കാൻ എന്തൊക്കെ പണിയിൽ നിന്നും നാം അകന്നു നിൽക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം...
ഇക്കാര്യങ്ങൾ ശനി ദേവിന് ഇഷ്ടമല്ല
>> ദരിദ്രരെയും അശരണരെയും അപമാനിക്കുകയോ അവരെ ഉപദ്രവിക്കുകയോ ചെയ്യുന്നവരെ ശനി ദേവന്റെ ക്രോധത്തിൽ നിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ല. ഇത് ചെയ്യുന്നവർക്ക് മോശം കാലം ആരംഭിക്കാൻ അധികനാൾ വേണ്ടിവരില്ല. പ്രത്യേകിച്ച് കാഴ്ച വൈകല്യമുള്ളവരോട് മോശമായി പെരുമാറുന്നത് ശനിയെ ചൊടിപ്പിക്കും.
>> വൃത്തികെട്ട നഖം സൂക്ഷിക്കുന്നവരുടെ ജീവിതം ദുരിതത്തിലായിരിക്കും. ഇത്തരക്കാരോട് ശനി ദേവന് എന്നും ദേഷ്യമായിരിക്കും.
>> സ്ത്രീകളെയും മുതിർന്നവരെയും അപമാനിക്കുന്നവരുടെ മേൽ തീർച്ചയായും ശനിയുടെ കോപം ചൊരിയും.
Also Read: Vastu Tips: ഈ നാല് ചെടികള്‍ വീട്ടുമുറ്റത്ത് നടുക, നിങ്ങളുടെ ദാരിദ്ര്യം പറപറക്കും
>> നോൺ വെജ്, മദ്യം എന്നിവ കഴിക്കുന്നതും ശനിയെ അലോസരപ്പെടുത്തുന്നുണ്ട്. ഇത്തരക്കാരുടെ ജാതകത്തിൽ ശനി ദുർബ്ബലനാകുകയും ദോഷഫലങ്ങൾ നൽകുകയും ചെയ്യുന്നു. ചൂതാട്ടം പോലെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ ശനിയുടെ കോപം കൂടുതൽ കാണുന്നു.
>> മറന്നുകൊണ്ടുപോലും നായ്ക്കളെ ഉപദ്രവിക്കരുത്. പ്രത്യേകിച്ച് നായ്ക്കൾ ഭക്ഷണം കഴിക്കുമ്പോൾ അബദ്ധത്തിൽ പോലും അവയെ ഓടിക്കരുത്.
>> മോഷ്ടിക്കുകയും മറ്റുള്ളവരുടെ പണത്തിൽ ദുഷിച്ച കണ്ണ് വയ്ക്കുകയും മറ്റുള്ളവരുടെ പണം കബളിപ്പിച്ച് തട്ടിയെടുക്കുന്നവരുടെ മേലും ശനിയുടെ കോപമുണ്ടാകും.
Also Read: Bevco Christmas Sale: ക്രിസ്തുമസ് തലേന്ന് മലയാളി കുടിച്ച് തീർത്തത് 65 കോടിയുടെ മദ്യം
ശനിയുടെ അനുഗ്രഹം ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക
എല്ലായ്‌പ്പോഴും രോഗികളെ, അശരണരെ, വൃദ്ധരെ സഹായിക്കുക. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക. ജാതകത്തിൽ ശനി ബലഹീനനാണെങ്കിൽ ഇത് പതിവായി ചെയ്യുന്നതിലൂടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കും. ഇതോടൊപ്പം കരിയറിൽ വന്നിരുന്ന തടസ്സങ്ങളും നീങ്ങും. ഇതുകൂടാതെ ശനി ക്ഷേത്രത്തിൽ വിളക്ക് കൊളുത്തുന്നതും കറുത്ത സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നതും വലിയ നേട്ടങ്ങൾ ഉണ്ടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...