Eyebrows: പുരികങ്ങള്‍ കണ്ടാല്‍ അറിയാം ഒരു വ്യക്തിയുടെ സ്വഭാവം..!

സാമുദ്രിക ശാസ്ത്രത്തിൽ, മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും,  അയാളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കുമെന്ന്   പറയപ്പെടുന്നത്‌.  സാമുദ്ര ഋഷിയാണ് സാമുദ്രിക ശാസ്ത്രം രചിച്ചത്, അതിനാൽ ഇതിനെ സാമുദ്രിക ശാസ്ത്രം എന്ന് വിളിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : May 11, 2022, 06:37 PM IST
  • നിങ്ങള്‍ക്കറിയുമോ കണ്ണുകളുടെ ഘടനയും നിറവും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും.
  • സാമുദ്രിക ശാസ്ത്രത്തിൽ (Samudra Shastra) കണ്ണുകൾ മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് പറയുന്നത്
Eyebrows: പുരികങ്ങള്‍ കണ്ടാല്‍ അറിയാം ഒരു വ്യക്തിയുടെ സ്വഭാവം..!

Eyebrows: സാമുദ്രിക ശാസ്ത്രത്തിൽ, മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും,  അയാളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കുമെന്ന്   പറയപ്പെടുന്നത്‌.  സാമുദ്ര ഋഷിയാണ് സാമുദ്രിക ശാസ്ത്രം രചിച്ചത്, അതിനാൽ ഇതിനെ സാമുദ്രിക ശാസ്ത്രം എന്ന് വിളിക്കുന്നു.  

മുഖം മനസിന്‍റെ കണ്ണാടി എന്നാണല്ലോ പറയാറ്, എന്നാല്‍, നിങ്ങള്‍ക്കറിയുമോ കണ്ണുകളുടെ ഘടനയും  നിറവും ഒരാളുടെ  വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും.  എന്നാൽ സാമുദ്രിക ശാസ്ത്രത്തിൽ  (Samudra Shastra) കണ്ണുകൾ മാത്രമല്ല, ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച്  അറിയാൻ കഴിയുമെന്നാണ് പറയുന്നത്. പുരികങ്ങളുടെ ആകൃതി നോക്കി ഒരു വ്യക്തിയെ എങ്ങനെ മനസിലാക്കാം?  

Also Read:  Women’s Health Problems: ഈ 5 ആരോഗ്യ പ്രശ്നങ്ങൾ സ്ത്രീകള്‍ ഒരിയ്ക്കലും അവഗണിക്കരുത്
 
1. തടിച്ച കറുത്ത പുരികങ്ങള്‍

തടിച്ച കറുത്ത പുരികമുള്ളവര്‍ കഴിവുള്ളവരും കലാസ്നേഹികളുമാണ്. കൂടാതെ, ഈ ആളുകൾ ജീവിതം പൂർണ്ണമായി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.  അതേസമയം, ഇവരുടെ ഹോബികളും വിനോദങ്ങളും ഏറെ ചെലവേറിയതാണ്. ഇക്കൂട്ടര്‍ ഇപ്പോഴും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിൽ കൂടുതല്‍ ഉയരാന്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ്.    

2. ഉയര്‍ന്നതും താഴ്ന്നതുമായ  പുരികങ്ങള്‍ ഉള്ളവര്‍ 

പുരികം അൽപ്പം ഉയർന്നതും താഴ്ന്നതുമായ ആളുകകള്‍ ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ, കഠിനാധ്വാനത്തിനനുസരിച്ച് അവർക്ക് പ്രതിഫലം ലഭിക്കില്ല. അവർ ജീവിതത്തില്‍ താരതമ്യേന സാമ്പത്തികമായി ദുർബലരായി തുടരുന്നു. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇവര്‍ വളരെ വേഗം  ദേഷ്യപ്പെടും. ഇവര്‍ക്ക് അവരുടെ ജോലിയില്‍ മറ്റൊരാള്‍ ഇടപെടുന്നത് ഇഷ്ടമല്ല, കൂടാതെ, തികച്ചും  സ്വാതന്ത്ര്യ പ്രേമികളാണ് ഇവര്‍. 

3. കൂടിച്ചേര്‍ന്ന പുരികം ഉള്ളവര്‍  

തമ്മില്‍ ചേര്‍ന്നിരിയ്ക്കുന്ന പുരികമുള്ളവര്‍ അതിമോഹമുള്ളവരും വളരെ  ബുദ്ധിശാലികളുമായിരിയ്ക്കും. ഈ ആളുകൾ എപ്പോഴും അവരുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുകയും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാന്‍  പരിശ്രമിക്കുകയും ചെയ്യും.  സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് നേടിയെടുക്കാന്‍  ഇവര്‍ക്ക് അസാമാന്യ കഴിവാണ് ഉള്ളത്.

4. നേർത്ത പുരികങ്ങൾ ഉള്ളവര്‍  

സാമുദ്രിക  ശാസ്ത്രം പറയുന്നതനുസരിച്ച് നേര്‍ത്ത പുരികങ്ങൾ ഉള്ള ആളുകള്‍  ജോലി ചെയ്യാന്‍ അല്പം മടി കാണിക്കുന്നവരാണ്.  അശ്രദ്ധ ഇവരുടെ മുഖമുദ്രയാണ്.  അതിനാല്‍ ഇക്കൂട്ടര്‍ക്ക് പ്രധാനപ്പെട്ട, ഉത്തരവാദിത്വമുള്ള കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ്ഒരു വട്ടം ആലോചിക്കുന്നത് നല്ലതാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News