Horoscope: ഈ രാശിക്കാർക്ക് ഇന്ന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological predictions: ഒരാളുടെ നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് അവരുടെ സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഇന്നത്തെ രാശിഫലം നോക്കാം.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 09:45 AM IST
  • കർക്കടകം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്
  • ഇന്ന് നിങ്ങൾ ചുമതലകൾ നന്നായി പൂർത്തിയാക്കും
  • ബന്ധുക്കൾ മുഖേന ശുഭവാർത്തകൾ വന്നുചേരും
  • ചിലർക്ക് ജോലി സംബന്ധമായി വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും
Horoscope: ഈ രാശിക്കാർക്ക് ഇന്ന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

രാശിഫലം 2023: മനുഷ്യജീവിതത്തിൽ ഗ്രഹനിലകൾക്കും അവയുടെ സംക്രമങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് അവരുടെ സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. ഗ്രഹമാറ്റങ്ങളും മറ്റ് ജ്യോതിഷ വശങ്ങളും അടിസ്ഥാനമാക്കി എല്ലാ രാശിചിഹ്നങ്ങൾക്കും ദിവസേനയുള്ള ഗുണങ്ങൾ വ്യത്യാസപ്പെടും. എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഇന്നത്തെ രാശിഫലം നോക്കാം.

മേടം
ഇന്ന് നിങ്ങൾ ചെയ്യുന്ന ജോലി നന്നായി പൂർത്തിയാക്കാൻ നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. ആഢംഭര വസ്തുക്കൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. സന്താനങ്ങൾക്ക് ചെറിയ വിഷമതകൾ ഉണ്ടാകും. ചിലർക്ക് സ്വത്തുക്കളിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും.
 
ഇടവം
ഇന്ന് നിങ്ങൾക്ക് ചിലവുകൾ വർധിക്കും. അടുത്ത ബന്ധുക്കൾ പിന്തുണ നൽകും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാകും. ഓഫീസിലെ സഹപ്രവർത്തകർ പിന്തുണ നൽകും. ജോലിഭാരം കുറയും. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശയാത്രകൾ പോകേണ്ടതായി വരും.
 
മിഥുനം
ഇന്ന് നിങ്ങളുടെ ശാരീരിക അവസ്ഥ അൽപം മോശമാകും. ക്ഷീണവും അലസതയും നേരിടും. കുട്ടികൾക്കായി ചെറിയ തുക ചിലവഴിക്കേണ്ടിവരും. സുഹൃത്തുക്കൾ ബിസിനസ്സിൽ പുരോഗതി കൈവരിക്കും. ചിലർക്ക് ജോലിയിൽ പുതിയ ചുമതലകൾ ലഭിക്കും. അടുത്ത ബന്ധുക്കളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.
 
കർക്കടകം
ഇന്ന് നിങ്ങൾ ചുമതലകൾ നന്നായി പൂർത്തിയാക്കും. ബന്ധുക്കൾ മുഖേന ശുഭവാർത്തകൾ വന്നുചേരും. ചിലർക്ക് ജോലി സംബന്ധമായി വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. ബിസിനസ്സിലെ ഇടപാടുകൾ തൃപ്തികരമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും.
 
ചിങ്ങം
ഇന്ന് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ദിവസമായിരിക്കും. ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകും. വിവാഹ ശ്രമങ്ങളിലെ തടസ്സങ്ങൾ നീങ്ങും. പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റപ്പെടും.

Astrology: Horoscope: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് പരിഹാരം- ഇന്നത്തെ സമ്പൂർണ രാശിഫലം
 
കന്നി
സന്താനങ്ങൾക്ക് ഇന്ന് പാഴ് ചിലവുകൾ ഉണ്ടാകും. കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ സംസാരത്തിൽ ശാന്തത പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ സംരംഭങ്ങളിൽ തിരിച്ചടികൾ ഉണ്ടാകും. ബിസിനസ്സിൽ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുന്നത് അനുകൂലമായ ഫലങ്ങൾ നൽകും.
 
തുലാം
ഇന്ന് നിങ്ങളുടെ രാശിയിൽ ചന്ദ്രാഷ്ടമമായതിനാൽ അനാവശ്യ ആശയക്കുഴപ്പം ഉണ്ടാകും. വ്യർത്ഥമായ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ബിസിനസ്സിൽ വലിയ നിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ശാരീരിക ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്.
 
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. സന്താനങ്ങൾ പഠനത്തിൽ നല്ല പുരോഗതി കൈവരിക്കും. ഓഫീസിൽ ഉയർന്ന സ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നു. കച്ചവടത്തിൽ ശത്രുക്കളായിരുന്നവർ പോലും മിത്രങ്ങളാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.
 
ധനു
ഇന്ന് നിങ്ങൾക്ക് നല്ല സാമ്പത്തിക സ്ഥിതിയുണ്ടാകും. വിവാഹകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ പ്രതീക്ഷിച്ച പ്രമോഷൻ ലഭിക്കാൻ അവസരമുണ്ടാകും. ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് നല്ല വാർത്തകൾ വരും.
 
മകരം
നിങ്ങളുടെ സാമ്പത്തിക അവസ്ഥ ഇന്ന് മിതമായിരിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് അൽപം കാലതാമസം നേരിടും.  കുടുംബത്തിന്റെ പിന്തുണയും സഹകരണവും ലഭിക്കും. ഓഫീസിലെ മേലുദ്യോഗസ്ഥരുമായി ശാന്തത പാലിച്ച് അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കുക.
 
കുംഭം
ഇന്ന് നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ വർദ്ധിക്കും. കുടുംബവുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ജോലി സംബന്ധമായ യാത്രകൾ നേട്ടങ്ങൾ കൊണ്ടുവരും. ഔദ്യോഗിക പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും.
 
മീനം
ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. സന്താനങ്ങളുമായുള്ള അഭിപ്രായഭിന്നത ഇല്ലാതാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. ബന്ധുക്കളുടെ സന്ദർശനം മൂലം സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകും. ബിസിനസ്സിലെ മത്സരം കുറയുകയും ലാഭം വർധിക്കുകയും ചെയ്യും.
 
(കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മീഡിയ ഈ വിവരം സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News