Horoscope June 26: ജോലിയിൽ ഉണ്ടാകുന്ന മാറ്റം ഇടവം രാശിക്കാർക്ക് നേട്ടമുണ്ടാക്കും, മിഥുനം രാശിക്കാർക്ക് സ്ഥാനക്കയറ്റം

മിഥുനം രാശിക്കാരിൽ ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടും. വിനോദ യാത്ര പോകാൻ അവസരമുണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 09:56 AM IST
  • ധനു രാശിക്കാർക്ക് വരുമാനം മെച്ചപ്പെടും.
  • ബന്ധുക്കളെ സന്ദർശിക്കും.
  • ആത്മീയ കാര്യങ്ങളിൽ കൂടുതൽ താലൽപര്യമുണ്ടാകും.
Horoscope June 26: ജോലിയിൽ ഉണ്ടാകുന്ന മാറ്റം ഇടവം രാശിക്കാർക്ക് നേട്ടമുണ്ടാക്കും, മിഥുനം രാശിക്കാർക്ക് സ്ഥാനക്കയറ്റം

മേടം: മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ അനുകൂല ദിവസമാണ്. ഇവർക്ക് വരുമാനം വർധിക്കാനുള്ള സാഹചര്യമുണ്ട്. ഒരു യാത്ര ആവശ്യമായി വരും. 

ഇടവം: കായിക മൽസരങ്ങളിൽ വിജയിക്കാനുള്ള അവസരം ഇടവം രാശിക്കാർക്ക് കാണുന്നുണ്ട്. പങ്കാളിയുമായി വഴക്കുണ്ടായേക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിയിൽ ഉണ്ടാകുന്ന മാറ്റം നേട്ടമുണ്ടാക്കും.

മിഥുനം: മിഥുനം രാശിക്കാരിൽ ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടും. വിനോദ യാത്ര പോകാൻ അവസരമുണ്ടാകും. പ്രണയിക്കുന്നവർ തമ്മിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കർക്കിടകം: കർക്കടകം രാശിക്കാർ ദുശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കേണ്ടതായി വരും. പങ്കാളിയുടെ ആവശ്യങ്ങൾക്ക് കൂടി സമയം കണ്ടെത്താൻ ശ്രമിക്കുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമായിരിക്കും.ആരോ​ഗ്യം തൃപ്തികരമായിരിക്കും. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളിയുടെ അഭിപ്രായങ്ങൾ കൂടി തേടുക. മക്കളുടെ കാര്യത്തിലും ശ്രദ്ധ വേണം.

കന്നി: കന്നി രാശിക്കാർക്ക് അവരുടെ ശമ്പളം വർധിക്കാൻ ഇടയുണ്ട്. പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ച് കിട്ടും. കുടുംബത്തിൽ സമാധാനമുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധവേണം.

തുലാം: പരിചയമുള്ളവരിലൂടെ നിങ്ങൾക്ക് പുതിയ വരുമാനം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യമുണ്ടാകും. ഈശ്വാരാധീനമുണ്ടാകും. പങ്കാളിയുടെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. 

വൃശ്ചികം: വലിയ ആളുകളിൽ നിന്ന് മാർ​ഗനിർദേശം ലഭിക്കും. വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്. ബന്ധുക്കളെ സന്ദർശിക്കാനിടവരും. ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്.

Also Read: Saturn Planetary Change : ശനിയുടെ രാശിമാറ്റം; ഈ രാശിക്കാരുടെ ജീവിതവും വിധിയും ഇനി മാറും

 

ധനു: ധനു രാശിക്കാർക്ക് വരുമാനം മെച്ചപ്പെടും. ബന്ധുക്കളെ സന്ദർശിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താലൽപര്യമുണ്ടാകും. പ്രശ്‌നങ്ങളെ മറികടക്കാൻ സാധിക്കും. 

മകരം: മകരം രാശിക്കാർക്ക് അനുകബലമായ ദിവസമാണിന്ന്. പ്രണയത്തിന് സാധ്യത കാണുന്നു. ഇഷ്ടപ്പെടുന്നവരിൽ നിന്നും സമ്മാനങ്ങൾ വാങ്ങുന്നതിനോ അവർക്ക് തിരിച്ചു കൊടുക്കുന്നതിനോ ഇടവരും.

കുംഭം: കുംഭം രാശിക്കാർക്ക് വരുമാനം കൂടും. ഒഴിവ് സമയങ്ങൾ വെറുതെ കളയാതെ ​ഗുണകരമായി ഉപയോ​ഗിക്കുക. ഏതെങ്കിലും വിഷയത്തിൽ സുഹൃത്തക്കൾ അഭിനന്ദിക്കാൻ ഇടയുണ്ട്.

മീനം: കാര്യങ്ങൾ എല്ലാം വളരെ ഊർജ്ജസ്വലതയോടെ ചെയ്ത് തീർക്കും. മറ്റുള്ളവർക്കുവേണ്ടി അമിതമായി ചിലവഴിക്കാൻ തയാറാകും. പ്രണയ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. സഹോദര സഹായം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News