Guruvayur Ekadashi 2023 : ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനം; ഇന്ന് ഗുരുവായൂർ ഏകാദശി

Guruvayur Ekadashi 2023 : ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 07:04 AM IST
  • ല്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് ഗുരുവായൂർ അമ്പലനടയിൽ എത്തുക.
  • വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.
  • ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്
Guruvayur Ekadashi 2023 : ഭഗവാൻ മഹാവിഷ്ണു  ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനം; ഇന്ന് ഗുരുവായൂർ ഏകാദശി

വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്. പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി പട്ടുകോണകമെടുത്ത് നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് ഗുരുവായൂർ അമ്പലനടയിൽ എത്തുക. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.

ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്. ഭഗവാൻ മഹാവിഷ്ണു  ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമായാണ് കണക്കാക്കുന്നത്.

ALSO READ : Guruvayoor Ekadasi: ഏകാദശികളിൽ പ്രധാനപ്പെട്ടത് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ

ഗുരുവായൂരിലെ ഇന്നത്തെ ക്രമീകരണങ്ങൾ

ഏകാദശി ദിനമായ ഇന്ന് ​ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ വിഐപി ദർശനം ഉണ്ടാകില്ല. ചോറൂൺ എന്നിനവയ്ക്ക് ശേഷം ഭക്തർക്ക് ദർശനം അനുവദിക്കില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക. വാകച്ചാർത്ത്, ഉഷപൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചരപൂജ, ദീപാരാധന, അത്താഴപൂജഡ എന്നിങ്ങനെയാണ് ഗുരുവായൂരിലെ ഇന്നത്തെ പ്രധാന പൂജകൾ. പ്രദിക്ഷണം, 

ദശമിദിനമായ ഇന്നലെ പപുലർച്ചെ തുറന്ന തിരുനട ഏകാദശിയും കഴിഞ്ഞ് ദ്വാദശി​ദിനമായ നാളെ രാവിലെ ഒൻപതിന് മാത്രമേ അടയ്‌ക്കൂ. 53 മണിക്കൂറോളമാണ് നട തുറന്നിരിക്കുക. തുടർച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. ഏകാദശി ദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തിൽ ദ്വാദശി സമർപ്പണവും നടക്കും. തുടർന്ന് ത്രയോദശിയോട് കൂടി ഏകാദശി ചടങ്ങുകൾ അവസാനിക്കും.

വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷവും ‌ലഭിക്കാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതമെന്നാണ് വിശ്വാസം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതം അനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്ക് ദോഷങ്ങൾ കുറയ്ക്കാൻ ഏകാദശി വ്രതാനുഷ്ഠാനം ഉത്തമമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News