Rahu Gochar 2023: രാഹു മീന രാശിയിലേക്ക്, നോക്കിനിൽക്കെ സമ്പന്നരാകും ഈ രാശിക്കാർ! നിങ്ങളും ഉണ്ടോ?

Rahu Gochar 2023:  ജ്യോതിഷത്തിൽ രാഹുവിനെ മായാവി ഗ്രഹം എന്നാണ് പറയുന്നത്.  കൂടാതെ രാഹു, കേതു ഗ്രഹങ്ങൽ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. വര്ണിറിക്കുന്ന രാഹു സംക്രമം 3 രാശിക്കാർക്ക് ധാരാളം സമ്പത്തും വിജയവും നൽകും.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 01:04 PM IST
  • ജ്യോതിഷത്തിൽ രാഹുവിനെ മായാവി ഗ്രഹം എന്നാണ് പറയുന്നത്
  • രാഹു, കേതു ഗ്രഹങ്ങൽ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്
  • രാഹു സംക്രമം 3 രാശിക്കാർക്ക് ധാരാളം സമ്പത്തും വിജയവും നൽകും
Rahu Gochar 2023: രാഹു മീന രാശിയിലേക്ക്, നോക്കിനിൽക്കെ സമ്പന്നരാകും ഈ രാശിക്കാർ! നിങ്ങളും ഉണ്ടോ?

Rahu Transit 2023: രാഹു കേതു ഗ്രഹങ്ങളുടെ പേര് കേൾക്കുമ്പോഴേ ആളുകൾക്ക് ഭയമാണ്.   എല്ലായ്‌പ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്ന രാഹുവിനെക്കുറിച്ച് ആളുകൾ പറയുന്നത് ഇത് പ്രതികൂല ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് എന്നാണ്.  എന്നാൽ ശരിക്കും അങ്ങനെയല്ല കേട്ടോ.  രാഹുവും ശുഭഫലങ്ങൾ നൽകാറുണ്ട്.  ജാതകത്തിൽ രാഹു ഉച്ച സ്ഥാനത്താണെങ്കിൽ അത് ആ വ്യക്തിക്ക് വളരെ പ്രശസ്തിയും ഉയർന്ന സ്ഥാനവും ധനവും നൽകും. രാഹുവും കേതുവും ഒന്നര വർഷത്തിനുള്ളിൽ രാശി മാറുന്ന ഗ്രഹങ്ങളാണ്. ഈ വർഷം ഒക്ടോബർ 30 ന് രാഹു സംക്രമിക്കാൻ പോകുകയാണ്. രാഹു മേടത്തിൽ നിന്നും മീന രാശിയിൽ പ്രവേശിക്കും.  അതിന്റെ ഫലം എല്ലാ രാശിക്കാരിലും ദൃശ്യമാകും. പ്രതേകിച്ചും ഈ 3 രാശിക്കാർക്ക് രാഹു സംക്രമണം ശക്തമായ സമ്പത്തും ഉന്നത  സ്ഥാനമാനങ്ങളും നൽകും.

Also Read: ഗ്രഹങ്ങളുടെ രാജകുമാരൻ മേടത്തിലേക്ക്; മെയ് 14 മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും! 

 

വൃശ്ചികം (Scorpio): രാഹു സംക്രമം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം പെട്ടെന്ന് ധനലാഭമുണ്ടാകും.  നിക്ഷേപത്തിൽ നിന്ന് ലാഭം, ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയുമായി ബന്ധപ്പെട്ടവർക്കും ഗുണം ഉണ്ടാകും.  ബിസിനസ്സിൽ പുരോഗതീയും ലാഭവും അതിവേഗം വർദ്ധിക്കും. ഈ രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവുണ്ടാകും.

മകരം (Capricorn): രാഹുവിന്റെ രാശി മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം ലഭിക്കും. ചില വലിയ വിജയമോ നേട്ടമോ കൈവരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനലാഭം ഉണ്ടാകും. നിങ്ങളുടെ സഹോദരങ്ങളുടെ സഹകരണം നിങ്ങൾക്ക് ഒരു വലിയ പിന്തുണയായിരിക്കും.  വസ്തു വാങ്ങാനുള്ള സാധ്യത കാണുന്നു.

Also Read: ശുക്ര-ശനി യുതി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും! 

കുംഭം (Aquarius): ശനി ഇപ്പോൾ അതിന്റെ രാശിയായ കുംഭത്തിലാണ്.  2025 മാർച്ച് വരെ അവിടെ തുടരും. ശനിയും രാഹുവും സൗഹൃദ ഗ്രഹങ്ങളായതിനാൽ രാഹു സംക്രമണം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർക്ക് ഈ സമയം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, ഇത് അവരുടെ സാമ്പത്തിക അവസ്ഥയിൽ വളരെയധികം പുരോഗതിയുണ്ടാകും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News