Shukra Rashi Parivartan 2023: മിഥുന രാശിയിലെ ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. മെയ് 2 ന് ഉച്ചയ്ക്ക് 2:33 ന് ശുക്രൻ മിഥുനത്തിലെത്തും തുടർന്ന് ഒരു മാസത്തോളം അവിടെ തങ്ങിയ ശേഷം മെയ് 30 ന് വൈകുന്നേരം 7:40 ന് കർക്കടകത്തിലേക്ക് നീങ്ങും.
ജോലിയിലുള്ളവർ ഈ സമയം കഠിനാധ്വാനം ചെയ്യണം. ചില ജോലികൾ നന്നായി നടക്കുമെങ്കിൽ ചിലതിൽ ബുദ്ധിമുട്ട് ഉണ്ടാകും. എങ്കിലും കഠിനാധ്വാനം ചെയ്താൽ മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ. നിഗ്നൾക്ക് ഈ സമയം വിജയത്തിനും പരാജയത്തിനും ഇടയിലുള്ള ഒരു സാഹചര്യം നേരിടേണ്ടിവരും. ടെക്നോളജിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്കും വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർക്കും അവരുടെ ആഗ്രഹം പൂവണിയും.
അവർക്ക് വിദേശ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്
ബിസിനസ് ക്ലാസ് അവരുടെ ബ്രാൻഡിനായി പണം ചെലവഴിക്കേണ്ടിവരും. ബിസിനസിന്റെ പരസ്യം നൽകേണ്ടിവരും. ഇതോടൊപ്പം നിങ്ങൾ സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയിരിക്കണം. ഷെയർ മാർക്കറ്റിൽ സജീവമായിരിക്കുന്നവർ വളരെ ശ്രദ്ധിക്കണം, ഉയർന്ന ലാഭം എന്ന അത്യാഗ്രഹത്തിൽ ഊന്നരുത് അത് നഷ്ടത്തിലേക്ക് നയിക്കും. ഈ ഒരു മാസത്തിൽ നിങ്ങൾ എത്രത്തോളം സാമ്പത്തികമായി ലാഭിക്കുന്നുവോ അത്രയും നല്ലത്.
Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!
പഠിക്കുന്നവർ അലസത ഒഴിവാക്കണം. വളരെയധികം അലസത നിങ്ങളുടെ പഠനത്തെ മോശമായി ബാധിക്കും. അതിനാൽ പഠനത്തിൽ സജീവമാകുക ഒപ്പം വ്യായാമവും ചെയ്യുക. ചില ഫിസിക്കൽ ഗെയിമുകൾ കളിക്കുക കമ്പ്യൂട്ടർ ഒഴിവാക്കുക. കഠിനാധ്വാനം ചെയ്താൽ മാത്രമേ നിങ്ങൾക്ക് ശുക്രനെപ്പോലെ ഒരു വജ്രമായി തിളങ്ങാൻ സാധിക്കൂ. ശുക്രന്റെ ഈ മാറ്റം കർക്കടക ലഗ്നത്തിനും രാശിക്കാർക്കും ചെലവ് വർദ്ധിപ്പിക്കും. ഇതുവരെ സമ്പാദിച്ചതൊക്കെ ചെലവഴിക്കാൻ സമയമായി, ദൂരയാത്രകൾക്ക് സാധ്യത. വിദേശയാത്രയ്ക്കും യോഗമുണ്ടാകും. അധികം ഷോ ഓഫ് കാണിക്കരുത് അത് നിങ്ങൾക്ക് സാമ്പത്തികമായി നഷ്ടം ഉണ്ടാകും.
Also Read: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി!
സുഖ സൗകര്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിങ്ങൾക്ക് വാങ്ങാൻ കഴിയും. ടിവി, ഫ്രിഡ്ജ്, മൈക്രോവേവ് തുടങ്ങിയ ഏതെങ്കിലും വീട്ടുപകരണങ്ങൾ വളരെക്കാലമായി പ്രവർത്തനരഹിതമാണെങ്കിൽ അത് വാങ്ങാൻ പദ്ധതിയിടുന്നുവെങ്കിൽ നടക്കും. കാരണം ഈ സമയത്ത് പണ ചെലവുണ്ടാകും അതിനാൽ പണം ശരിയായ സ്ഥലത്ത് ചെലവഴിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ബലഹീനത തോന്നുന്നുവെങ്കിൽ, ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക. മൂത്രത്തിൽ അണുബാധയോ കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉണ്ടാകാം ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...