Guru-Chandra Gochar 2023: വെറും 5 ദിവസം... ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ

Guru Chandra Yuti Gajkesari Rajyog 2023: തന്റെ ജാതകത്തിൽ രാജയോഗം ഉണ്ടായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട് കാരണം അവർക്കും എല്ലാ ആഡംബരത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട് എന്നതുകൊണ്ടാണ്. അത്തരത്തിലുള്ളൊരു രാജയോഗമാണ് ഗജകേസരി രാജയോഗം. ജാതകത്തിൽ ചന്ദ്രനും വ്യാഴവും ചേർന്നാണ് ഇത് സൃഷ്ടിക്കുന്നത്.

Written by - Ajitha Kumari | Last Updated : May 20, 2023, 08:59 AM IST
  • ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ
  • തന്റെ ജാതകത്തിൽ രാജയോഗം ഉണ്ടായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട്
  • ജാതകത്തിൽ ചന്ദ്രനും വ്യാഴവും ചേർന്നാണ് ഗജകേസരി രാജയോഗം സൃഷ്ടിക്കുന്നത്.
Guru-Chandra Gochar 2023: വെറും 5 ദിവസം... ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ

Brihaspati-Chandra Yuti 2023: ജ്യോതിഷത്തിന്റെ ലോകം വളരെ വലുതാണ്. എല്ലാ ദിവസവും ഒന്നോ അതിലധികമോ മാറ്റങ്ങൾ ഗ്രഹങ്ങളിൽ നടക്കാറുണ്ട്.  ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും അവയുടെ സംയോജനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. രണ്ട് ശുഭ ഗ്രഹങ്ങൽ ഒരുമിക്കുന്നതിനെ രാജയോഗം എന്ന് പറയുന്നു. തന്റെ ജാതകത്തിൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കാൻ രാജയോഗം ഉണ്ടായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു രാജയോഗമാണ് ഗജകേസരി രാജയോഗം. ജാതകത്തിൽ ചന്ദ്രനും വ്യാഴവും ചേർന്നാണ് ഇത് രൂപപ്പെടുന്നത്. ജാതകത്തിൽ ഗജകേസരി രാജയോഗമുള്ള വ്യക്തിക്ക് ആനയെപോലെ ശക്തിയും സമ്പത്തും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. മെയ് 24 ന് ചന്ദ്രൻ കർക്കടകത്തിൽ സംക്രമിക്കും. വ്യാഴം ഇതിനകം തന്നെ ഇവിടെയുണ്ട്. ഇവ രണ്ടും ചേർന്ന്  ഗജകേസരി രാജയോഗം രൂപപ്പെടുന്നു.

Also Read:  Lucky Zodiac Signs: ശനിയുടെ പ്രിയ രാശിക്കാർ ഇവരാണ്. നിങ്ങളും ഉണ്ടോ?

ഗജകേസരി രാജയോഗം രൂപപ്പെടുന്നത് എപ്പോൾ?

വ്യാഴം നിൽക്കുന്ന രാശിയുടെ പത്താം ഭാവത്തിലോ ഏഴിലോ, നാലിലോ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഗജകേസരി രാജയോഗം ഉണ്ടാകുന്നത്. അല്ലെങ്കിൽ ചന്ദ്രൻ-വ്യാഴം ഏതെങ്കിലും രാശിയിൽ ഒരുമിച്ചു വരണം. ആരുടെ ജാതകത്തിൽ ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നുവോ അവർ മഹത്തായ ഗുണങ്ങളുള്ള അറിവുള്ള വ്യക്തിയായിരിക്കും. ചന്ദ്രന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം (Aries):

മേടം രാശിക്കാർക്ക് ഗജകേസരി രാജയോഗം വളരെ ഫലപ്രദമായിരിക്കും. വ്യാഴം മേട രാശിയിലായതിനാൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് നല്ല അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. ദീർഘകാലമായി എന്തെങ്കിലും പണി മുടങ്ങിക്കിടന്നാൽ അതും പൂർത്തിയാകും. ഇതുകൂടാതെ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കും.

Also Read: Shukra Gochar 2023: 11 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ആഡംബര ജീവിതവും

മിഥുനം (Gemini):  ഗജകേസരിയോഗം മൂലം മിഥുന രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്. ചന്ദ്രൻ സമ്പത്തിന്റെ ഭവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് [പ്രതീക്ഷിക്കാത്ത ധന ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ വാക്കുകളിലൂടെ നിങ്ങൾ ആളുകളുടെ ഹൃദയങ്ങളിൽ ഇടം നേടുകയും അതിലൂടെ സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങൾ നേടുകയും ചെയ്യും. പ്രത്യേകിച്ചും വിപണനവുമായോ വിൽപ്പനയുമായോ ബന്ധപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ പ്രയോജനം ലഭിക്കും.

തുലാം (Libra):  ചന്ദ്ര തുലാം രാശിയുടെ പത്താം ഭാവത്തിലും വ്യാഴം ഏഴാം ഭാവത്തിലും സഞ്ചരിക്കും.  ഇതിലൂടെ കുടുംബ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ബിസിനസ്സിലും പങ്കാളിത്തത്തിലും പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങളുടെ ജീവിത പങ്കാളിക്കോ ഭാര്യക്കോ നല്ല വരുമാനമോ ജോലിയോ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News