Mangal Gochar 2023: വരുന്ന 43 ദിവസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, തൊഴിൽ-ബിസിനസിൽ വൻ ലാഭം

Mars Transit 2023: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധി എന്നാണ് വിളിക്കുന്നത്. ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ കാണപ്പെടും.  ചൊവ്വ മെയ് 10 ന് കർക്കടക രാശിയിൽ സംക്രമിച്ചിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : May 19, 2023, 05:58 PM IST
  • ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്
  • മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും
  • ഇത് ജൂലൈ 7 വരെ കർക്കടകത്തിൽ തന്നെ തുടരും
Mangal Gochar 2023: വരുന്ന 43 ദിവസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, തൊഴിൽ-ബിസിനസിൽ വൻ ലാഭം

Mangal Gochar Effect 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹ സംക്രമത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ കാണാൻ കഴിയും. മെയ് 10 ന് ഗ്രഹങ്ങളുടെ സേനാപധിയായ ചൊവ്വ കർക്കടകത്തിൽ സംക്രമിച്ചു. കർക്കടക രാശിയെ ചൊവ്വയുടെ നീച രാശിയായി കണക്കാക്കുന്നു. ചില രാശിയിലുള്ള ആളുകൾക്ക് അതിന്റെ പ്രതികൂല ഫലം ഉണ്ടായേക്കാം.  അതുപോലെ ഈ കാലയളവിൽ ചിലരുടെ ഭാഗ്യം തുറക്കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കുന്ന രാശികൾ ഏതൊക്കെയെന്ന് അറിയാം...

Also Read: Shukra Gochar 2023: 11 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ആഡംബര ജീവിതവും

മേടം (Aries): ജ്യോതിഷ പ്രകാരം കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം മേട രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങൾ ലഭിക്കും. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും.  തൊഴിൽ മേഖലയിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. ഈ സമയത്ത് മാതാപിതാക്കളുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം ഇടവ രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ സമയം ഈ രാശിക്കാർക്ക് നല്ല വാർത്ത നൽകും.  വാഹനം, ഭൂമി എന്നിവ വാങ്ങണമെന്ന ചിന്തയുള്ളവരുടെ ആഗ്രഹങ്ങൾ സഫലമാകും. ഇത് മാത്രമല്ല ഈ ട്രാൻസിറ്റ് തൊഴിൽ ചെയ്യുന്നവർക്ക് അനുകൂലമായ സമയം കൊണ്ടുവരും. അതോടൊപ്പം ജോലിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും.

Also Read: ജനനം മുതൽ കുബേരന്റെ ആശിർവാദം ഉള്ളവരാണ് ഈ രാശിക്കാർ, ഇതിൽ നിങ്ങളും ഉണ്ടോ?

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം മിഥുന രാശിക്കാർക്ക് ഈ കാലയളവിൽ ധൈര്യവും ആത്മ വിശ്വാസവും വർദ്ധിക്കും. ഇണയോടൊപ്പം ഒരു യാത്ര പോകാൻ അവസരം. ഈ സമയത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ഈ കാലയളവിൽ എതിരാളികൾ നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമെങ്കിലും അവർ പരാജയപ്പെടും.

കന്നി (Virgo): വരുന്ന 43 ദിവസങ്ങൾ ഈ രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ചൊവ്വ സംക്രമം ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നൽകും. മാത്രമല്ല ഈ കാലയളവിൽ ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവരിലും നല്ല മാറ്റമുണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടായ്മ നിങ്ങൾക്ക് നല്ല അനുഭവങ്ങൾ നൽകും.

Also Read: ശനി സംക്രമത്തിലൂടെ ശശ് മഹാപുരുഷ രാജയോഗം; ഈ 4 രാശിക്കാർ മിന്നിത്തിളങ്ങും

തുലാം (Libra):  ജ്യോതിഷ പ്രകാരം ഈ സമയം തുലാം രാശിക്കാരുടെ കാഴ്ചപ്പാടിൽ വലിയ മാറ്റം വന്നേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. സന്താനങ്ങളുടെ പുരോഗതിക്കുള്ള വഴി തുറക്കുകയും ബഹുമാനം വർദ്ധിക്കുകയും ചെയ്യും. ഭൂമി വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. ഈ സമയം ബിസിനസുകാർക്ക് മികച്ചതാണ്. ഈ സമയത്ത് നിങ്ങൾ ബിസിനസ്സിൽ വലിയ വിജയം കൈവരിക്കും. കർമ്മങ്ങളിലും വിജയം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News