കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കാണാതായ മാല മോഷണം പോയതെന്ന് തന്നെ സ്ഥിരീകരിച്ചു. കാണാതായത് 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാണ്. എന്നാൽ ഇപ്പോൾ വിഗ്രത്തിലുള്ളത് 72 മുത്തുകളുള്ള ഒരു മാലയാണ്.
സംഭവത്തിൽ മുൻ മേൽശാന്തി കാസർകോട് കാഞ്ഞങ്ങാട് തളിയിൽ കേശവൻ സത്യേഷിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. പുതിയ മേൽശാന്തി ചുമതല ഏറ്റെടുത്തപ്പോഴാണ് മാല കാണാതായ പ്രശ്നം മനസ്സിലാക്കുന്നത്.
സംഭവത്തിന് പിന്നാലെ വിവരം നേരത്തെ അറിയിക്കാത്തത് ചൂണ്ടിക്കാട്ടി ആറ് ഉദ്യോഗസ്ഥരോട് കാരണം കാണിക്കൽ നോട്ടീസ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. മാലാ കാണാതായ ശേഷം സംഭവം വിവാദമാവുകയായിരുന്നു. ഇതോടെയാണ് പുതിയ മാല രജിസ്റ്ററിൽ ചേർത്തത്.
മാല മനപ്പൂർവ്വംമോഷ്ടിച്ചതാണെങ്കിൽ പിന്നെ എന്തിനാണ് പകരം മാല വെച്ചതെന്നാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. താൻ ചുമതലയിൽ ഇരുന്നപ്പോഴും 72 മുത്തുള്ള മാലായാണുണ്ടായിരുന്നതെന്നാണ് മുൻ മേൽശാന്തി പറയുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തും. പഴയ മേൽശാന്തിമാരെ എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഏറ്റുമാനൂരപ്പന് സാധാരാണ ചാർത്താറുള്ള മാലയിലെ മുത്തുകളാണിത് 23 ഗ്രാം തൂക്കമുള്ള സ്വർണമാലയിൽ 9 മുത്തുകളുടെ എണ്ണമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ മേൽശാന്തി ജൂലൈയിൽ ചുമതല ഏറ്റെടുത്തപ്പോഴാണ് കണക്കെടുപ്പ് നടത്തിയത്. ഇങ്ങിനെയാണ് കണക്കിൽ മാലയിലെ മുത്തുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...