ഈ സമയത്ത് വെള്ളം കുടിക്കുന്നത് വിഷത്തിന് തുല്യം, കാരണമറിയാം

Chanakya Niti: ചാണക്യൻ ആയുർവേദത്തിലും കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നല്ല ആരോഗ്യം ലഭിക്കാൻ ചില പ്രധാന കാര്യങ്ങൾ സ്വീകരിക്കാൻ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം വെള്ളം കുടിക്കാനുള്ള ശരിയായ സമയത്തിനെ കുറിച്ചാണ്.  

Written by - Ajitha Kumari | Last Updated : Feb 16, 2022, 05:58 PM IST
  • ഈ സമയത്ത് വെള്ളം കുടിക്കരുത്
  • വിഷം കഴിക്കുന്നതുപോലത്തെ ദോഷമുണ്ടാകും
  • അറിയാം വെള്ളം കുടിക്കാനുള്ള ശരിയായ സമയം
ഈ സമയത്ത് വെള്ളം കുടിക്കുന്നത് വിഷത്തിന് തുല്യം, കാരണമറിയാം

Chanakya Niti: ചാണക്യൻ ആയുർവേദത്തിലും കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നല്ല ആരോഗ്യം ലഭിക്കാൻ ചില പ്രധാന കാര്യങ്ങൾ സ്വീകരിക്കാൻ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം വെള്ളം കുടിക്കാനുള്ള ശരിയായ സമയത്തിനെ കുറിച്ചാണ്.  സാമ്പത്തികം, നയതന്ത്രം, രാഷ്ട്രീയം എന്നിവയിൽ മാത്രമല്ല പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളും ആചാര്യൻ പറഞ്ഞിട്ടുണ്ട്. 

Also Read: Horoscope February 16, 2022: ഇന്ന് ഈ 4 രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും, അറിയാം ഇന്നത്തെ രാശിഫലം

ചാണക്യ നീതിയിൽ എഴുതിയ കാര്യങ്ങൾ നല്ല ആരോഗ്യം, സന്തോഷകരമായ വിജയകരമായ ജീവിതം, സന്തോഷകരമായ ബന്ധങ്ങൾ, വിഭവസമൃദ്ധമായ ജീവിതം, അപാരമായ സമ്പത്ത് എന്നിവ നേടാൻ സഹായിക്കുന്നു. ഇതുകൂടാതെ നല്ല ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം പ്രധാന ഉപദേശം നൽകുന്നു. 

ആരോഗ്യവാനായിരിക്കാൻ ചില ഉറപ്പുള്ള മന്ത്രങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ന് നമുക്ക് ശരീരത്തിന് ആവശ്യമായ വളരെ പ്രധാന ഘടകമായ ജലത്തെ സംബന്ധിച്ച് ചാണക്യൻ പറഞ്ഞിട്ടുള്ള പ്രത്യേക ഉപദേശത്തെക്കുറിച്ച് നമുക്കറിയാം. 

Also Read: Rahu Gochar 2022: രാഹുമാറ്റം ഈ 4 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടം

ചാണക്യൻ ചാണക്യ നീതിയിൽ വെള്ളം കുടിക്കേണ്ട രീതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് തെറ്റായ സമയത്ത് കുടിക്കുന്ന വെള്ളം വിഷത്തിന് തുല്യമായതിനാൽ വെള്ളം എപ്പോഴും ശരിയായ സമയത്ത് കുടിക്കണമെന്നാണ്. അദ്ദേഹം പറയുന്നതനുസരിച്ച് ഭക്ഷണം കഴിച്ചയുടൻ കുടിക്കുന്ന വെള്ളം വിഷത്തിന് തുല്യമാണെന്നാണ്. ഇത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും.  മാത്രമല്ല ഭക്ഷണത്തിന്റെ ദഹനത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

Also Read: Palmistry: കൈപ്പത്തിയിൽ ഈ രേഖയുണ്ടോ? എന്നാൽ ജീവിക്കാം രാജാവിനെപ്പോലെ!

വെള്ളം കുടിക്കാൻ പറ്റിയ സമയം ഏതാണെന്ന് അറിയാം 

ഭക്ഷണം കഴിച്ച് അരമണിക്കൂർ മുതൽ ഒരു മണിക്കൂറിന് ശേഷം കുടിക്കുന്ന വെള്ളം ശാരീരിക ശക്തി വർദ്ധിപ്പിക്കുമെന്നാണ് ചാണക്യൻ പറഞ്ഞിരിക്കുന്നത്. അതേ സമയം ഭക്ഷണം ദഹിച്ചതിന് ശേഷം കുടിക്കുന്ന വെള്ളമാണ് അത്യുത്തമം. അത് ശരീരത്തിന് ഔഷധമായി പ്രവർത്തിക്കുന്നു. അതേസമയം ഭക്ഷണത്തിനിടയിൽ ഒന്നോ രണ്ടോ സിപ്പ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ഭക്ഷണസമയത്തും ഭക്ഷണം കഴിച്ച ഉടനെയും ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുന്നു.

 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News