Surya Rashi Parivartan: ജ്യോതിഷ ശാസ്ത്രത്തിൽ ഗ്രഹങ്ങളുടെ രാശി പരിവർത്തനം മഹത്വപൂർണമായ ഒന്നായിട്ടാണ് കണക്കാക്കുന്നത്. അതിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശി പരിവർത്തനത്തിന് പ്രത്യേകത ഏറെയാണ്. ഫെബ്രുവരിന് 13 ന് സൂര്യൻ മകര രാശിയിൽ നിന്നും കുംഭ രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. സൂര്യൻ ശനിയുടെ രാശിയിൽ പ്രവേശിച്ചത് എല്ലാവരിലും നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും. എന്നാൽ ഈ 5 രാശിക്കാർക്ക് 2022 ഫെബ്രുവരിയിലെ ഈ സൂര്യരാശി മാറ്റം വളരെയധികം ശുഭകരമായിരിക്കും.
Also Read: Saturn Rise 2022: ശനിയുടെ ഉദയം; 33 ദിവസങ്ങൾക്ക് ശേഷം ഈ 4 രാശിക്കാരുടെ തലവര മാറിമറിയും!
മേടം (Aries)
മേട രാശിക്കാർക്ക് സൂര്യന്റെ കുംഭ രാശിയിലേക്കുള്ള പ്രവേശനം ബിസിനസ്സിൽ വലിയ നേട്ടങ്ങൾ നൽകും. വലിയ ഇടപാടിൽ തീർപ്പ് കൽപ്പിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭമുണ്ടാകും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് വലിയ പദവി ലഭിക്കും.
മിഥുനം (Gemini)
സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് ഭാഗ്യം നൽകും. ഇവർക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബാങ്ക് ബാലൻസും ആസ്തിയും വർദ്ധിക്കും. എല്ലാം എളുപ്പത്തിൽ ചെയ്തുതീർക്കും. കുടുംബത്തിലും സന്തോഷമുണ്ടാകും.
കർക്കിടകം (Cancer)
കർക്കടക രാശിക്കാർക്ക് ബിസിനസ്സ്-ജോലിയിൽ നേട്ടമുണ്ടാകും. പ്രത്യേകിച്ച് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച വിജയം നേടാൻ കഴിയും. വലിയ സാമ്പത്തിക നേട്ടങ്ങളിൽ നിങ്ങൾ സന്തുഷ്ടരാകും. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം (Scorpio)
വൃശ്ചികം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതി കൊണ്ടുവരും. സ്ഥാനക്കയറ്റവും ധനലാഭവും ഉണ്ടാകാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനം ലഭിക്കും. വളരെ പ്രയോജനകരമാണെന്ന് തെളിയിക്കുന്ന ഓഫറുകൾ ഉണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി ആരംഭിക്കാൻ കഴിയും. നിങ്ങളുടെ പഴയ ആഗ്രഹം സഫലമാകും.
Also Read: Surya Rashi Parivartan: ഈ 4 രാശിക്കാരുടെ ഭാഗ്യം അടുത്ത ഒരു മാസത്തേക്ക് 'സൂര്യനെ' പോലെ തിളങ്ങും!
കുംഭം (Aquarius)
സൂര്യന്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് പെട്ടെന്ന് ധനം കൊണ്ടുവരും. മുടങ്ങിക്കിടക്കുന്ന പണവും ലഭിക്കും. എല്ലാ ജോലികളിലും വിജയം നേടുന്നതിലൂടെ നിങ്ങൾ ആവേശഭരിതരാകും. ബഹുമാനം വർദ്ധിക്കും. വിദേശവുമായി ബന്ധപ്പെട്ട ജോലികൾ ഉണ്ടാകാം. ഒരു വലിയ അവസരം ഉണ്ടാകാം. വീട്ടിൽ സന്തോഷം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.