Venus Transit 2022: ശുക്രന്റെ പ്രത്യേക കൃപ; ഫെബ്രുവരി 27 വരെ ഈ രാശിക്കാർക്ക് വൻ ധനലാഭം

Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉദിക്കും എന്നാണ് വിശ്വാസം.  

Written by - Ajitha Kumari | Last Updated : Feb 12, 2022, 06:20 PM IST
  • ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും
  • തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും
  • പെട്ടെന്ന് ധനലാഭം ഉണ്ടാകും
Venus Transit 2022: ശുക്രന്റെ പ്രത്യേക കൃപ; ഫെബ്രുവരി 27 വരെ ഈ രാശിക്കാർക്ക് വൻ ധനലാഭം

Venus Transit 2022:  ജ്യോതിഷത്തിൽ ശുക്രന് പ്രത്യേക സ്ഥാനമുണ്ട്. ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ലക്ഷ്മിയുടെ അനുഗ്രഹവും ലഭിക്കും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉദിക്കും എന്നാണ് വിശ്വാസം. കൂടാതെ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരില്ല. ജ്യോതിഷ പ്രകാരം ഫെബ്രുവരി 27 വരെ ചില രാശിക്കാർക്ക് ശുക്രനോടൊപ്പം ലക്ഷ്മി ദേവിയുടേയും അനുഗ്രഹം വർഷിക്കും. അത് ഏതൊക്കെ രാശികളാണെന്ന് അറിയാം...

Also Read: Mangal Gochar 2022: ഈ 5 രാശിക്കാർക്ക് ഉടൻ ലഭിക്കും ധനലാഭം, ചൊവ്വയുടെ അനുഗ്രഹത്താൽ ഭാഗ്യം തെളിയും

മേടം (Aries)

ഈ രാശിക്കാർക്ക് അടുത്ത 16 ദിവസത്തേക്ക് ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. സന്തോഷത്തിനുള്ള ഉപാധികൾ വർദ്ധിക്കും. ബിസിനസ്സിൽ പണവും ലാഭവും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിയിൽ വിജയം കൈവരിക്കും.

Also Read: Sun Transit 2022: ഈ 4 രാശിക്കാർക്ക് നാളെ മുതൽ ആരംഭിക്കും ശുഭ ദിനം, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി

ഇടവം (Taurus)

ഫെബ്രുവരി 27-നകം ധനം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ജോലിസ്ഥലത്ത് സംസാരത്തിലെ മാധുര്യം പുരോഗതി ഉണ്ടാകും. പ്രതീക്ഷിക്കാത്ത ധന ലാഭമുണ്ടാകും. ബിസിനസ്സിൽ സാമ്പത്തിക വശം ശക്തമാകും. സന്തോഷം, ഐശ്വര്യം, ഭാഗ്യം എന്നിവ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ പരസ്പര ബന്ധം ശക്തമാകും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷ നിമിഷങ്ങൾ ചെലവഴിക്കും.

Also Read: Horoscope February 12, 2022: ഇന്ന് കുംഭം രാശിക്കാർ ചെറിയ കാര്യങ്ങളിൽ കോപിക്കരുത്, മീനം രാശിക്കാർക്ക് നല്ല ദിനം

കർക്കിടകം (Cancer)

ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും.  സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക പുരോഗതി ഉണ്ടാകും. ശുക്രന്റെ ശുഭഫലത്താൽ ജീവിതത്തിൽ സന്തോഷം വരും.

Also Read: LPG Subsidy: സൗജന്യ എൽപിജി കണക്ഷൻ നിയമത്തിൽ മാറ്റം! അറിയേണ്ടതെല്ലാം 

ചിങ്ങം (Leo)

ഫെബ്രുവരി 27 നകം ചിങ്ങം രാശിക്കാർക്ക് ഗുണം ലഭിക്കും. ഇതോടൊപ്പം ജോലിയിലും ബിസിനസ്സിലും ലാഭത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. സാമൂഹിക മാന്യത വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ആനന്ദം അനുഭവിക്കും. പെട്ടെന്നുള്ള ധനലാഭത്തോടൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു! 

ധനു (Sagittarius)

ധനു രാശിക്കാർക്ക് ഫെബ്രുവരി 27 വരെ എല്ലാ ജോലികളിലും വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടാകും. ഇതോടൊപ്പം തൊഴിൽ-ബിസിനസ്സുകളിൽ സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി മാറും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News