Garuda Purana: മരണത്തിന് മുമ്പ് ശബ്ദം നഷ്ടപ്പെടുന്നു, ആഗ്രഹമുണ്ടായിട്ടും ആ സമയം എന്തുകൊണ്ട് സംസാരിക്കാൻ കഴിയുന്നില്ല?

Garuda Purana: മരണത്തിന് (Death) മുൻപ് ഒരു വ്യക്തിയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. വ്യക്തിയുടെ വാക്കുകൾ ഇടറാൻ തുടങ്ങുന്നു. അവർക്ക് സംസാരിക്കാൻ കഴിയില്ല. ഇതിനു പിന്നിലെ കാരണം എന്താണെന്ന് ഗരുഡ പുരാണത്തിൽ (Garuda Purana) പറയുന്നത് നോക്കാം...   

Written by - Ajitha Kumari | Last Updated : Sep 20, 2021, 06:41 PM IST
  • മരണത്തിന് മുമ്പ് ഒരാൾക്ക് സംസാരിക്കാൻ കഴിയുന്നില്ല
  • കാലൻ മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു
  • ജീവൻ പോകുമ്പോൾ വിചിത്ര ശബ്ദം ഉണ്ടാകുന്നു
Garuda Purana: മരണത്തിന് മുമ്പ് ശബ്ദം നഷ്ടപ്പെടുന്നു, ആഗ്രഹമുണ്ടായിട്ടും ആ സമയം എന്തുകൊണ്ട് സംസാരിക്കാൻ കഴിയുന്നില്ല?

Garuda Purana: മരണത്തിന് മുമ്പ് ലഭിക്കുന്ന അടയാളങ്ങൾ, മരണസമയത്തെ അനുഭവങ്ങൾ, മരണാനന്തരമുള്ള ആത്മാവിന്റെ യാത്ര തുടങ്ങിയ വിഷയളെക്കുറിച്ച് എല്ലാവർക്കും അറിയാൻ ആകാംക്ഷയുണ്ട്. ഗരുഡ പുരാണത്തിൽ ഇത് വിശദമായി വിവരിച്ചിട്ടുണ്ട്. 

സാധാരണയായി നാം കേൾക്കുന്ന കാര്യമാണ് മരിക്കുന്നതിന് മുൻപ്  ഒരു വ്യക്തിക്ക് സംസാരിക്കാൻ (Speak) കഴിയാതാവുന്നുയെന്നത്.  അയാൾ എന്തോ പറയാൻ ആഗ്രഹിക്കുന്നുവെങ്കിലും അതിന് കഴിയാത്ത അവസ്ഥ.  ഇതിനു പിന്നിലെ കാരണം ഗരുഡ പുരാണത്തിൽ (Garuda Purana) പറഞ്ഞിട്ടുണ്ട്.

Also Read: Horoscope 20 September 2021: ഇന്ന് തുലാം രാശിക്കാർ ജാഗ്രത പാലിക്കണം, വഞ്ചിക്കപ്പെടാൻ സാധ്യത! 

മരണത്തിന് മുമ്പ് പ്രിയപ്പെട്ടവരുമായുള്ള അടുപ്പം കൂടുന്നു

മരണം (Death) അടുക്കുന്തോറും ആ വ്യക്തിയ്ക്ക് തന്റെ കുടുംബത്തോടുള്ള അടുപ്പം വർദ്ധിക്കുന്നു. ഇക്കാരണത്താൽ മരണസമയത്ത് തന്റെ ചുറ്റുമുള്ള ബന്ധുക്കളോട് എന്തൊക്കെയോ കാര്യങ്ങൾ പറയാൻ ആ വ്യക്തി ആഗ്രഹിക്കുന്നു.  മിക്ക കേസുകളിലും മരിക്കാൻ കിടക്കുന്ന വ്യക്തിയുടെ ശബ്ദം നഷ്ടപ്പെടുന്നു. അയാൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ഒന്നും സംസാരിക്കാൻ കഴിയില്ല. അവൻ സംസാരിച്ചാലും അവന്റെ വാക്കുകൾ ഇടറാൻ തുടങ്ങും.

ഇതിനാലാണ് ശബ്ദം നഷ്ടപ്പെടുന്നത് 

മരണാസന്നനായ വ്യക്തിയുടെ അടുത്ത് കാലൻ വന്ന് നിൽക്കുന്നുണ്ടാകുമെന്നും അതു കാണുമ്പോൾ ആ വ്യക്തി ഒന്നുകൂടി പേടിച്ച് ഒന്നും മിണ്ടാൻ കഴിയാത്തവിധം പരിഭ്രാന്തനാകുന്നുവെന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. കാലൻ ആ വ്യക്തിയുടെ ജീവനെ പിടിച്ച് വലിക്കുമ്പോൾ ആ വ്യക്തിയുടെ വായിൽ നിന്നും വിചിത്രമായ ശബ്ദം പുറപ്പെടുന്നു.  പക്ഷേ അവർ പറയുന്നത് വ്യക്തമാകില്ല. 

Also Read: Immunity Booster: വേപ്പും കൽക്കണ്ടും ഒരുമിച്ച് കഴിക്കുന്നത് ധാരാളം ഗുണങ്ങൾ ലഭിക്കും 

അതുപോലെ ആ വ്യക്തിയ്ക്ക തന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന സംഭവങ്ങളും ഒരു റീൽ പോലെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. അയാൾക്ക് തന്റെ നല്ലതും ചീത്തയുമായ പ്രവർത്തികൾ തിരിച്ചറിയും. മോശം പ്രവൃത്തികൾ കാരണം നരകത്തിൽ പോകാൻ അവർ ഭയപ്പെടുന്നു.

എന്നിരുന്നാലും തങ്ങളുടെ കുടുംബത്തിന്റെ ആകർഷണീയതയിൽ വീഴാത്തവരും കാലക്രമേണ ദൈവഭക്തിയിൽ മുഴുകിയവരും സമാധാനപരമായി മരിക്കുന്നു. ഇതിനുപുറമെ സൽകർമ്മങ്ങൾ ചെയ്യുന്ന ആളുകൾക്ക് എളുപ്പത്തിൽ ജീവൻ നഷ്ടപ്പെടും മറിച്ച് മോശമായ പ്രവൃത്തികൾ ചെയ്യുന്ന ഒരാൾ മരിക്കുമ്പോൾ വളരെയധികം കഷ്ടപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News