Vastu Tips: വാസ്തുപ്രകാരം വീട്ടിൽ ഐശ്വര്യമുണ്ടാകാൻ ലക്ഷ്മി ഗണേശ വിഗ്രഹം എവിടെ സ്ഥാപിക്കണം? അറിയാം

Vastu Tips: വീട്ടില്‍ ഗണപതിയുടേയും ലക്ഷ്മി ദേവിയുടേയും വിഗ്രഹം പലരും വയ്ക്കാറുണ്ട് എങ്കിലും അത് ഏത് ദിക്കിലാണ് വയ്ക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.  വിഗ്രഹം സ്ഥാപിക്കുന്ന ദിക്ക് വാസ്തുപ്രകാരം നല്ലതല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും.   

Written by - Ajitha Kumari | Last Updated : May 19, 2022, 05:14 PM IST
  • വീട്ടില്‍ ഗണപതിയുടേയും ലക്ഷ്മി ദേവിയുടേയും വിഗ്രഹം പലരും വയ്ക്കാറുണ്ട്
  • വിഗ്രഹം സ്ഥാപിക്കുന്ന ദിക്ക് വാസ്തുപ്രകാരം നല്ലതല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും
Vastu Tips: വാസ്തുപ്രകാരം വീട്ടിൽ ഐശ്വര്യമുണ്ടാകാൻ ലക്ഷ്മി ഗണേശ വിഗ്രഹം എവിടെ സ്ഥാപിക്കണം? അറിയാം

Vastu Tips: വീട്ടില്‍ ഗണപതിയുടേയും ലക്ഷ്മി ദേവിയുടേയും വിഗ്രഹം പലരും വയ്ക്കാറുണ്ട് എങ്കിലും അത് ഏത് ദിക്കിലാണ് വയ്ക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.  വിഗ്രഹം സ്ഥാപിക്കുന്ന ദിക്ക് വാസ്തുപ്രകാരം നല്ലതല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. 

പലരും വീടുകളിലെന്നപോലെ ഓഫീസുകളിലും ഗണപതിയുടേയും ലക്ഷ്മിയുടേയും വിഗ്രഹം ഐശ്വര്യത്തിന് വേണ്ടി സ്ഥാപിക്കുന്നുണ്ട്.. ഐശ്വര്യവും സമൃദ്ധിയും വരുന്നതിന് വേണ്ടിയാണ് ഇവരെ ആരാധിക്കുന്നത്. ഗണപതിയെ ജ്ഞാനത്തിന്റെ ദൈവമെന്നും ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവതയെന്നുമാണ് പറയുന്നത്.  അതുകൊണ്ടുതന്നെ വിഗ്രഹം വയ്ക്കുന്ന സ്ഥലം ശ്രദ്ധിക്കണം.

Also Read: Shukra Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം മെയ് 23 മുതൽ തിളങ്ങും! 

കാരണം എവിടെയെങ്കിലും വിഗ്രഹം സ്ഥാപിച്ചാല്‍ അത് നിങ്ങള്‍ക്ക് ദോഷഫലം നല്‍കും.  ലക്ഷ്മി ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥാനവും ദിക്കുമുണ്ട്.  എന്നാൽ ഇത് പലപ്പോഴും വാസ്തുപ്രകാരം ശരിയായ ദിക്ക് ആയിരിക്കണമെന്നില്ല.  അങ്ങനെയെങ്കിൽ അത് നിങ്ങളില്‍ ദോഷമുണ്ടാക്കും. എന്നാല്‍ ലക്ഷ്മി ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് വാസ്തുപ്രകാരം അനുയോജ്യമായ ദിക്ക് ഏതാണെന്ന് നമുക്കറിയാം.  

ഗണപതി ഭഗവാൻ എപ്പോഴും വടക്ക് ദിശയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഐതിഹ്യമനുസരിച്ച് ശിവന്‍ ഗണപതിയുടെ ശിരച്ഛേദം ചെയ്തപ്പോള്‍ പാര്‍വ്വതി ദേവി അത്യന്തം രോഷാകുലയാവുകയും തന്റ മകനെ ഉടനെ പുനര്‍ജീവിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ശിവന്‍ തന്റെ ഭൂതഗണങ്ങളെ വടക്കോട്ട് പറഞ്ഞയക്കുകയും ആദ്യം കാണുന്ന മൃഗത്തിന്റെ തല എടുത്തുകൊണ്ട് വരാനും പറഞ്ഞു.  ഇതിനുസരിച്ച് ആദ്യം കണ്ട മൃഗമായ ആനയുടെ തല എടുത്താണ് ഗണപതി ഭഗവാനെ പുനർജീവിപ്പിച്ചത്. അതുകൊണ്ട് വടക്ക് ദിശയാണ്‌ ഗണേശന്റെ വിഗ്രഹം സ്ഥാപിക്കാൻ ഉത്തമം എന്നാണ് വിശ്വാസം

Also Read: ചൊവ്വ സംക്രമണം: ഈ രാശിക്കാർക്ക് വരുന്ന 40 ദിവസങ്ങൾ വളരെ ഉത്തമം

 

എല്ലാത്തിനുമുപരി ലക്ഷ്മി ഗണേശ വിഗ്രഹം സ്ഥാപിക്കുകയും പൂജിക്കുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് വീടിന്റെ വടക്ക് മൂലയിലാണ് പൂജക്ക് അനുയോജ്യമായ സ്ഥലം. വാസ്തുപ്രകാരം ഏറ്റവും മികച്ചതും ഇതുതന്നെയാണ്. പൂജ ചെയ്യുന്നതും ഈ ദിക്കില്‍ തന്നെയായിരിക്കണം. അതായത് വടക്ക് കിഴക്ക് മൂലയില്‍ കിഴക്ക്-പടിഞ്ഞാറ് അഭിമുഖമായി വേണം പൂജ ചെയ്യേണ്ടതും വിഗ്രഹങ്ങളെ ആരാധിക്കേണ്ടതും. ഒപ്പം  പ്രാര്‍ത്ഥിക്കുന്ന വ്യക്തി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വേണം ഇരിക്കാൻ.  

അതുപോലെ വിഗ്രഹം വെക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് നമ്മൾ തീർച്ചയായും ശ്രദ്ധിക്കണം. കാരണം ഇക്കാര്യങ്ങളിൽ ഉണ്ടാകുന്ന തെറ്റുകൾ ഭാഗ്യത്തില്‍ നിന്നും നിര്‍ഭാഗ്യത്തിലേക്ക് എത്തിച്ചേക്കും. അതുപോലെ ലക്ഷ്മി ദേവിയുടേയും ഗണേശന്റേയും വിഗ്രഹം പല വിധത്തിലുള്ള വിശ്വാസങ്ങള്‍ക്ക് അധിഷ്ടിതമാണ്. അതുകൊണ്ടുതന്നെ താമരയിൽ ഇരിക്കുന്ന വിഗ്രഹം വേണം ലക്ഷ്മി ദേവിയുടേതായി വീട്ടില്‍ സ്ഥാപിക്കുന്നതിന്. നില്‍ക്കുന്ന വിഗ്രഹം ലക്ഷ്മിയുടെ ചഞ്ചല മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. 

Also Read: Zodiac Sign: ഈ രാശിക്കാർ മറ്റുള്ളവർക്കും ഭാഗ്യം കൊണ്ടുവരും!

 

അതുപോലെ വിഗ്രഹം പൂജിക്കുമ്പോള്‍ അല്ലെങ്കില്‍ സ്ഥാപിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ട്. അതായത് വിഗ്രഹം ഒരു കാരണവശാലും തെക്ക് ദിശയില്‍ സ്ഥാപിക്കരുത്. കൂടാതെ ബാത്ത്‌റൂമിന്റെ ചുവരിനോട് ചേര്‍ന്ന് വിഗ്രഹം വെക്കരുത്. അതുപോലെ ലക്ഷ്മി ദേവിയുടെ വിഗ്രഹം വെക്കുമ്പോള്‍ എപ്പോഴും ഗണപതിയുടെ വലത് ഭാഗത്തായി വെക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News