മത്സരബുദ്ധിയോടെ മുന്നേറുന്ന ഇന്നത്തെ ലോകത്ത് കരിയറിൽ ഏറ്റവും ഉയർന്ന പൊസിഷനിൽ എത്തണമെന്ന് തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എത്ര കഠിനാധ്വാനം ചെയ്താലും ചിലപ്പോൾ നമുക്ക് വിജയം ലഭിക്കണമെന്നില്ല. അങ്ങനെ വിജയം ലഭിക്കാതെ വരുമ്പോൾ ആളുകളുടെ ആത്മവിശ്വാസവും കുറയുന്നത് നമ്മൾ കാണാറുണ്ട്. ജോലിയിലും ജീവിതത്തിലും മുന്നോട്ട് പോകാൻ ആത്മവിശ്വാസം വളരെ പ്രധാനമാണ്. എന്നാൽ ആത്മവിശ്വാസം ഇല്ലെങ്കിൽ നമുക്ക് ചിലപ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. കരിയറിൽ വിജയം നേടാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവർ ഈ വാസ്തു കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം.
1. വാസ്തു പ്രകാരം ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വീടിന്റെ കിഴക്ക് ദിശയിൽ ഒരു പിച്ചള കൊണ്ടുണ്ടാക്കിയ സിംഹത്തിന്റെ രൂപം സൂക്ഷിക്കുക. അത് ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസം കൂട്ടുന്നു.
2. വാഴ ആരാധിക്കുന്നതിനും പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെയായി ന്മമൾ ഉപയോഗിക്കുന്നു. അതിനാൽ വാഴയെ ദേവവൃക്ഷമായും കണക്കാക്കുന്നു. വാസ്തു പ്രകാരം വീടിന്റെ പ്രധാന വാതിലിന് സമീപം വാഴത്തൈ നട്ടുപിടിപ്പിക്കുന്നത് തൊഴിൽരംഗത്തെ പ്രശ്നങ്ങൾ അകറ്റുന്നു.
3. വാസ്തു പ്രകാരം കിഴക്ക് ദിശ വളരെ പോസിറ്റീവായിട്ടുള്ള ദിശയായി ആണ് കണക്കാക്കുന്നത്. നിങ്ങൾക്ക് കരിയറിൽ വിജയം നേടണമെങ്കിൽ, പഠിക്കുമ്പോൾ കിഴക്കോട്ട് അഭിമുഖമായി ഇരുന്ന് വായിക്കുക. ഇത് പോസിറ്റിവിറ്റി നൽകുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രപഞ്ചത്തിന്റെ പോസിറ്റീവ് എനർജി കിഴക്ക് ദിശയിൽ നിന്ന് വരുന്നതിനാൽ വടക്കുകിഴക്ക് ദിശയിലെ ജനലുകളും വാതിലുകളും തുറന്നിടുകയും ചെയ്യാം.
4. ഓഫീസിൽ ജോലി ചെയ്യുന്ന സമയത്ത് നിങ്ങൾ ഇരിക്കുന്ന സ്ഥലത്തിന് സമീപം ഒരു ക്രിസ്റ്റൽ ഷോപീസ്, കല്ല് അല്ലെങ്കിൽ ഒരു പന്തോ സൂക്ഷിക്കുക. അത് നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകും.
5. കറുപ്പ് നിറം നിഷേധാത്മകതയുടെ പ്രതീകമായി വാസ്തുവിൽ കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലോ വിജയത്തിന് തടസ്സങ്ങൾ ഉണ്ടെങ്കിലോ, വീട്ടിൽ കറുപ്പും ചാരനിറത്തിലുള്ള നിറങ്ങളുടെ ഉപയോഗം കുറയ്ക്കുക. സാധ്യമെങ്കിൽ കറുപ്പും ചാരനിറത്തിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കാതെയിരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...