നാഗദൈവങ്ങളെ പണ്ടുമുതലേ ആരാധിച്ചുവരുന്നുണ്ട്. നാഗങ്ങളെക്കുറിച്ച് പണ്ടുമുതലേ അറിയപ്പെടുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ടുകാണാന്‍ സാധിക്കുന്ന ഈശ്വരശക്തികള്‍ എന്നാണ്.
മിക്ക തറവാടുകളിലും നാഗരരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ നാഗാരാധനയിൽ മാറുമെന്നാണ് വിശ്വാസം.
നാഗ പൂജയ്ക്ക് ഉത്തമം ആയില്യം നാളാണ്. എല്ലാമാസവും ആയില്യം നാളില്‍ നാഗപൂജ, നൂറും പാലും തുടങ്ങിയ വഴിപാട് നടത്താറുണ്ട്. അതിൽ പ്രധാനം കന്നി, തുലാം മാസത്തെ ആയില്യമാണ്. ഈ മാസത്തിലെ അതായത് മീനത്തില ആയില്യം മാര്‍ച്ച് 25 വ്യാഴാഴ്ചയായ ഇന്നാണ്.
ആയില്യത്തിന് വ്രതമെടുക്കുന്നവർ തലേദിവസം മുതൽ വ്രതം തുടങ്ങണം. ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾഎന്നിവ ഉപേക്ഷിക്കണം. മാത്രമല്ല ബ്രഹ്മചര്യം പാലിച്ച് പൂർണ്ണമായും ഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കണം. ഇനി അതിന് കഴിയാത്തവർക്ക് ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കാം.
ആയില്യം കഴിയുന്ന പിറ്റേദിവസം ശിവക്ഷേത്ര ദർശനം നടത്തി അവിടന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുന്നതാണ് ഉത്തമം.
വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ദർശനം നടത്തി ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും ഉത്തമമാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും പ്രദക്ഷിണം ചെയ്യണം.
Also Read: Road Show നടത്താൻ Amit Shah എന്തുകൊണ്ടാണ് തൃപ്പുണ്ണിത്തുറതന്നെ തിരഞ്ഞെടുത്തത്? അറിയാം
ഇതിനു പുറമെ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 പ്രാവശ്യം ജപിക്കണം. നാഗശാപം ഒരാളുടെ നാശത്തിന് വരെ കാരണമാകും എന്നാണ് വിശ്വാസം. ചിലപ്പോൾ അത് അയാളുടെ കുടുംബപരമ്പരയെതന്നെ വേട്ടയാടുകയും ചെയ്യും.
അതുകൊണ്ടുതന്നെ നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണ്. അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...