പൊതുവെ യജുർവേദ മന്ത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ കഴിയും എന്നാണല്ലോ. അതിൽ സമ്പത്ത് വർധനവിനെ സൂചിപ്പിക്കുന്നതാണ് ഭാഗ്യസൂക്തത്തിലെ മൂന്നാമത്തെ മന്ത്രം.
ധനം മനുഷ്യ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ്. ധനമില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
മന്ത്രം
ഓം ഭഗപ്രണേതർഭഗ സത്യരാധോ
ഭഗേമാം ധിയമുദവാ ദദന്ന
ഭഗ പ്ര നോ ജനയ ഗോഭിരശൈ്വര്ഭഗ
പ്രനൃഭിര് നൃവന്ത: സ്യാമ
Also Read: പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം
ഇവിടെ ഭഗം എന്നത് ധനത്തെയാണ് സൂചിപ്പിക്കുന്നത്. ഈ മന്ത്രത്തിൽ ധനത്തിന്റെ പ്രാധാന്യത്തെയും മഹത്വത്തെയും കുറിച്ചാണ് പറയുന്നത്.
ഈ മന്ത്രം ദിവസവും ജപിക്കുന്നത് ധനം ആര്‍ജ്ജിക്കാൻ ഉത്തമമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...