വിഷാദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ ജ്യോതിഷത്തിൽ പരിഹാരമുണ്ട്, അത് എങ്ങനെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?

വിഷാദവും ഉത്കണ്ഠയും മനുഷ്യശരീരത്തെ വളരെയധികം മോശമായ രീതിയിൽ ബാധിക്കുന്ന രണ്ട് മാനസിക വൈകല്യങ്ങളാണ്.  

Written by - Ajitha Kumari | Last Updated : May 30, 2021, 06:55 AM IST
  • വിഷാദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ ജ്യോതിഷത്തിനും കഴിയും
  • ഉത്കണ്ഠയും വിഷാദവും അകറ്റാനായി നിങ്ങളെ സഹായിക്കുന്ന ജ്യോതിഷ പരിഹാരങ്ങളെക്കുറിച്ച് അറിയാം
  • ചന്ദ്രന്‍, ബുധന്‍, സൂര്യന്‍ എന്നിവ വിഷാദത്തിന് കാരണമാകുന്ന ഗ്രഹങ്ങളാണ്.
വിഷാദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ ജ്യോതിഷത്തിൽ പരിഹാരമുണ്ട്, അത് എങ്ങനെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?

വിഷാദവും ഉത്കണ്ഠയും മനുഷ്യശരീരത്തെ വളരെയധികം മോശമായ രീതിയിൽ ബാധിക്കുന്ന രണ്ട് മാനസിക വൈകല്യങ്ങളാണ്.   ഇത് പല മാറ്റങ്ങള്‍ക്കും കാരണമാവുകയും ജീവിത നിലവാരത്തെതന്നെ മോശമായി ബാധിക്കുകയും ചെയ്യും. 

വൈദ്യശാസ്ത്രത്തിൽ വിഷാദത്തെയും ഉത്കണ്ഠയെയും നേരിടാന്‍ വഴികളുള്ളത് പോലെ തന്നെ ജ്യോതിഷത്തിലും ഇവയ്ക്ക് പരിഹാരമായി ചില വഴികള്‍ നിര്‍ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്കണ്ഠയും വിഷാദവും അകറ്റാനായി നിങ്ങളെ സഹായിക്കുന്ന ജ്യോതിഷ പരിഹാരങ്ങളെക്കുറിച്ച് അറിയാം..

Also Read: വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ഉത്തമം

ചന്ദ്രന്‍, ബുധന്‍, സൂര്യന്‍ എന്നിവ വിഷാദത്തിന് കാരണമാകുന്ന ഗ്രഹങ്ങളാണ്.  ഇവ നമ്മുടെ മനസ്സിനെയും ജ്ഞാനത്തെയും ആത്മാവിനെയും ഭരിക്കുന്ന ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങള്‍ നിങ്ങളുടെ ജാതകത്തിലെ 6,8 അല്ലെങ്കില്‍ 12 പോലുള്ള പ്രതികൂല ഭവനങ്ങളില്‍ ഭരണം നടത്തുകയാണെങ്കില്‍ അതിന്റെ ഫലം പ്രതികൂലമാകുകയും അത് വിഷാദരോഗത്തിന് കാരണമാവുകയും ചെയ്യും.

ഒരു വ്യക്തിയെ വിഷാദത്തിന് വിധേയമാകുന്നതിന്റെ സൂചന നല്‍കുന്നത് ഈ ഗ്രഹസ്ഥാനങ്ങളാണ് 

ജാതകത്തിൽ ആറ്, എട്ട്, പന്ത്രണ്ട് ഭവനത്തില്‍ ചന്ദ്രന്റെ പ്രതികൂലമായ സ്ഥാനം 
ശനി, സൂര്യന്‍, രാഹു, ചൊവ്വ തുടങ്ങിയ ക്ഷുദ്ര ഗ്രഹങ്ങളുമായുള്ള ചന്ദ്രന്റെ ഏകീകരണം 
അതുപോലെ രണ്ട് ക്ഷുദ്രഗ്രഹങ്ങളുടെ കൂട്ടത്തില്‍ ചന്ദ്രന്റെ സ്ഥാനം 
ചന്ദ്രന്‍ സൂര്യനുമായി കൂടിച്ചേരുമ്പോള്‍ അത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അറിയാം വിഷാദവും അവയുടെ ഗ്രഹസ്ഥാനങ്ങളും 

-ക്ഷുദ്ര ഗ്രഹങ്ങളുടെ സ്ഥാനമോ വശങ്ങളോ ചന്ദ്രനെ ഗുരുതരമായി ബാധിക്കുകയാണെങ്കില്‍ രാഹു, കേതു എന്നിവയ്ക്കിടയില്‍ ചന്ദ്രന്‍ സ്ഥാനംപിടിക്കും.
-ദോഷകരമായ ഗ്രഹങ്ങള്‍ നാലാമത്തെ ഭവനത്തെ ഭരിക്കുന്നുവെങ്കില്‍ വിഷാദ രോഗം പിടിപ്പെടാം

Also Read: Bank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക 

ഡിപ്രഷന്‍ മറികടക്കാന്‍ പരിഹാരങ്ങള്‍ 

വിഷാദരോഗത്തിനുള്ള പരിഹാരങ്ങള്‍ ലാല്‍ കിതാബ് അനുസരിച്ച് വളരെ പ്രസിദ്ധമാണ്. അവയെക്കുറിച്ച് അറിയാം..

ഒന്നാമതായി നിങ്ങള്‍ അമിതമായി പരിഭ്രാന്തരാകുകയോ സമ്മര്‍ദ്ദം അനുഭവിക്കുകയോ ആണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഒരു വെള്ളി പാത്രത്തില്‍ പാലും വെള്ളവും കുടിക്കണം എന്നതാണ് അതായത് പ്ലാസ്റ്റിക് ഗ്ലാസ് ഒഴിവാക്കണം. 

രണ്ടാമതായി നിങ്ങളുടെ മാതാവിന്റെ കൈയ്യില്‍ നിന്ന് കുറച്ച് അരി സ്വീകരിച്ച് വെളുത്ത തുണിയില്‍ പൊതിഞ്ഞ് ലോക്കറില്‍ സൂക്ഷിക്കുക. അതല്ലെങ്കില്‍ ഒരു വെള്ളി ചതുരം നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കാം. 

നിങ്ങളുടെ അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം നേടുക. ഇനി ഒരു പക്ഷേ അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ പ്രായമായ സ്ത്രീകളില്‍ നിന്നോ അമ്മയുടെ പ്രായത്തിലുള്ളവരില്‍ നിന്നോ നിങ്ങള്‍ അനുഗ്രഹം വാങ്ങണം. 

ഡിപ്രഷന്‍ മറികടക്കാനുള്ള പരിഹാര മാർഗങ്ങൾ അറിയാം  

-അതിനായി ആദ്യം ചെയ്യേണ്ടത് രാത്രി വൈകി പാല്‍ കുടിക്കുന്നത് ഒഴിവാക്കുക എന്നതാണ്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇത് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പാലില്‍ കുറച്ച് മഞ്ഞള്‍ ചേര്‍ത്ത് കഴിക്കാം. കഴിവതും രാത്രിയില്‍ പാല്‍ കുടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

-നിങ്ങൾക്ക് മാനസിക സമാധാനം ലഭിക്കാൻ നിങ്ങളുടെ കഴുത്തില്‍ ഒരു വെള്ളി ചതുലം കെട്ടിയ മാല ധരിക്കുന്നത് ഉത്തമം.  ഒരു വെള്ളി ചതുര കഷ്ണം നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുന്നതും ഉത്തമം. 

Also Read: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം? 

കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് പാലോ അല്ലെങ്കില്‍ മഞ്ഞളോ ചേര്‍ത്ത് കുളിക്കുക.

ബുധൻ എന്ന ഗ്രഹമാണ് ഒരു വ്യക്തിയുടെ ആത്മവിശ്വാസം, ആശയവിനിമയ നില എന്നിവയ്ക്ക് ഉത്തരവാദി.  അതുകൊണ്ടുതന്നെ ഒരാളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ബുധന്റെ നില ശക്തിപ്പെടുത്തണം. 

മാത്രമല്ല നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സൂര്യനെ ആരാധിക്കുന്നതും ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലുന്നതും വളരെ നല്ലതാണ്. അതുപോലെതന്നെ ജാതകത്തില്‍ ശുഭസ്ഥാനത്ത് ചൊവ്വ തുടരുമ്പോള്‍ ഒരാളുടെ ആത്മവിശ്വാസം വർധിക്കും എന്നാണ് വിശ്വാസം അതിനായി നിങ്ങള്‍ ചുവന്ന പവിഴം ധരിക്കുന്നത് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News