Hanuman Chalisa ഇങ്ങനെ ജപിക്കൂ പൂർണ്ണഫലം നിശ്ചയം

എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തനാക്കുന്ന ഹനുമാനെ ആരാധിക്കാനുള്ള ഏറ്റവും നല്ല മാർഗം ഹനുമാൻ ചാലിസ പാരായണം ചെയ്യുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. പക്ഷേ പാഠം ശരിയായ രീതിയിൽ പാരായണം ചെയ്യണം.     

Written by - Ajitha Kumari | Last Updated : May 18, 2021, 07:02 AM IST
  • ഹനുമാൻ ചാലിസ പാരായണം വളരെ പ്രയോജനകരമാണ്
  • പാരായണത്തിനിടയിൽ ഈ നിയമങ്ങൾ പാലിക്കുക
  • വായനയുടെ മുഴുവൻ ഫലങ്ങളും നിങ്ങൾക്ക് ലഭിക്കും
Hanuman Chalisa ഇങ്ങനെ ജപിക്കൂ പൂർണ്ണഫലം നിശ്ചയം

ഹിന്ദുമതത്തിൽ ഹനുമാൻ ജിയെ (Hanuman ji)ആരാധിക്കുന്നത് വളരെ പ്രധാനമാണെന്ന് പറയപ്പെടുന്നു. അതിനാൽ പലരും അനുദിനം ഹനുമാൻ ചാലിസ (Hanuman Chalisa) ചൊല്ലുന്നു. ഇത് പാരായണം ചെയ്യുന്നതിലൂടെ ബുദ്ധിമുട്ടുകൾ മാറി ആഗ്രഹങ്ങൾ നിറവേറുന്നു. 

ഇതുകൂടാതെ ഇത് പാരായണം ചെയ്യുന്നതിലൂടെ നമുക്ക് പ്രത്യേക ഊർജ്ജം ലഭിക്കുന്നു.  തിരുവെഴുത്തുകളിൽ ഹനുമാൻ ചാലിസ (Hanuman Chalisa) ചൊല്ലുന്നതിന് ചില നിയമങ്ങളുണ്ട്. ഇതിനുപുറമെ ഈ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളും അതിൽ പറഞ്ഞിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം പാലിച്ച് പാരായണം ചെയ്യുമ്പോൾ പൂർണ്ണ ഫലം ലഭിക്കുന്നു.

Also Read: Chanakya Niti: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണ്? ഈ ഭയം അവനെ ഓരോ നിമിഷവും കൊല്ലുന്നു 

ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതിലെ നിയമം 

- ഇനി ഹനുമാൻ ചാലിസയുടെ പാരായണം പൂജാമുറിയിൽ വച്ചിട്ടുള്ള ഭഗവാന്റെ വിഗ്രഹത്തിന്റെ മുന്നിൽ വച്ചല്ല ചെയ്യുന്നതെങ്കിൽ ആദ്യം നിങ്ങളുടെ മനസിൽ ഹനുമാന്റെ പ്രഭുവായ രാമനെയും അതിന് ശേഷം ഹനുമാനെയും സ്മരിച്ചുകൊണ്ട് അവരുടെ വിഗ്രഹങ്ങൾ മനസിൽ പ്രതിഷ്ഠിക്കണം. 
-ഇതിനുശേഷം ഹനുമാൻ ജിയുടെ വിഗ്രഹത്തിന് മുന്നിൽ ഒരു ചെമ്പ് അല്ലെങ്കിൽ പിച്ചള പാത്രത്തിൽ വെള്ളം എടുത്ത് ഹനുമാൻജിയ്ക്കും ഹനുമാൻ ചാലിസയിലും കുറച്ച് തുള്ളികൾ തളിക്കുക.  ഒപ്പം ഒരു വിളക്കും ധൂപും കത്തിക്കുക.
- ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹനുമാൻജിയ്ക്ക് സിന്ദൂരം ചാർത്തണം ശേഷം അദ്ദേഹത്തിന്റെ പാദത്തിൽ നിന്നും സിന്ദൂരമെടുത്ത് സ്വന്തം നെറ്റിയിൽ ചാർത്തണം.  ഹനുമാനെ പൂജിക്കുമ്പോൾ സിന്ദൂരത്തിന്റെ ആരാധന വളരെ പ്രധാനമാണ്.
-ഇതിനുശേഷം ശുദ്ധമനസോടെ പൂർണ്ണമനസോടെ ഹനുമാൻ ചാലിസ പാരായണം ചെയ്യണം.  ഈ സമയത്ത് നിങ്ങളുടെ മനസ്സ് ഹനുമാൻജിയിൽ കേന്ദ്രീകരിക്കാൻ ശ്രമിക്കുക, അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞുതിരിയരുത് എന്നർത്ഥം.

Also Read: PM Kisan 8th Installment: നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇതുവരെ 2000 രൂപ വന്നിട്ടില്ല! status പരിശോധിച്ച് പരാതി നൽകൂ.. 

 

ഈ സുപ്രധാന മുൻകരുതലുകൾ എടുക്കുക

- ഹനുമാൻ ചാലിസയുടെ പാരായണം ആരംഭിക്കാൻ, എല്ലായ്പ്പോഴും ചൊവ്വാഴ്ചയോ ശനിയാഴ്ചയോ തിരഞ്ഞെടുക്കുക.
- എല്ലാ ആരാധനാ ആചാരങ്ങളെയും പോലെ, കുളിച്ചും വൃത്തിയുള്ള വസ്ത്രം ധരിച്ചും വേണം ഹനുമാൻ ചാലിസ പാരായണം നടത്താൻ 
- ഹനുമാൻ ചാലിസയുടെ പാരായണം ചെയ്യുമ്പോൾ ഒരിക്കലും നിലത്ത് ഇരിക്കരുത് പകരം പലകയിലോ മറ്റോ ഇരിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News