Tulsi Plant Vastu: ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. തുളസി ഐശ്വര്യവും പവിത്രവുമായ സസ്യമായി കണക്കാക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസത്തില്‍ തുളസി മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണ്. അതിനാല്‍ മിക്ക ആളുകളും ഈ ചെടി വീടുകളിൽ നട്ടുപിടിപ്പിക്കുകയും ദിവസവും ആരാധിക്കുകയും ചെയ്യുന്നു.
വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു. തുളസിച്ചെടിയ്ക്ക് ജലം അർപ്പിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
എന്നാല്‍, തുളസിച്ചെടി പരിപാലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചെടികള്‍ പോലെ എല്ലാ ദിവസവും തുളസിക്ക് വെള്ളം നല്‍കില്ല. അതായത്, ഞായറാഴ്ചകളില്‍ തുളസിക്ക് വെള്ളം ഒഴിയ്ക്കാന്‍ പാടില്ല, ഈ ദിവസം തുളസി മാതാവ് മഹാവിഷ്ണുവിനായി നിര്‍ജ്ജല വ്രതം ആചരിക്കുന്നു എന്നാണ് വിശ്വാസം. ഈ ദിവസം വെള്ളം അർപ്പിക്കുന്നത് വ്രതത്തെ തകർക്കുന്നു. അതിനാല്‍, ഞായറാഴ്ച ദിവസം അബദ്ധത്തിൽ പോലും തുളസിക്ക് വെള്ളം നൽകരുത്.
ഏകാദശി ദിവസം തുളസിക്ക് വെള്ളം നല്‍കരുത്. ഏകാദശി നാളിൽ തുളസിയില പറിക്കുകയോ തുളസിക്ക് വെള്ളം സമർപ്പിക്കുകയോ ചെയ്യരുത്. ഏകാദശി ദിവസം തുളസി മാതാവ് മഹാവിഷ്ണുവിനുവേണ്ടി നിർജ്ജല വ്രതം അനുഷ്ഠിക്കുന്നു, ഈ ദിവസം തുളസിക്ക് വെള്ളം സമർപ്പിച്ചാൽ കോപമുണ്ടാകും എന്നതാണ് ഇതിന് പിന്നിലെ കാരണം
എന്നാല്‍, തുളസി നടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം കടന്നുകൂടും. അതായത് ചില ചെടികള്‍ തുളസിയുടെ സമീപത്ത് നടാന്‍ പാടില്ല. ഇതു നെഗറ്റിവിറ്റിയും ഒപ്പം ദാരിദ്ര്യവും ക്ഷണിച്ചു വരുത്തും.
മുള്ളുകള്‍ ഉള്ള ചെടികൾ തുളസിയുടെ അടുത്ത് പാടില്ല
തുളസി ഒരു പുണ്യ സസ്യമായി കണക്കാക്കപ്പെടുന്നു. തുളസിക്ക് സമീപം മുള്ളുകള്‍ ഉള്ള ചെടികൾ ഒരിക്കലും നടരുത്. മുള്ളുകള്‍ ഉള്ള ചെടികൾ രാഹുവിന് കാരണമായി കണക്കാക്കപ്പെടുന്നു. ഇത് നിഷേധാത്മകത വർദ്ധിപ്പിക്കുകയും കുടുംബാംഗങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ഷാമി ചെടിയും തുളസിയും അടുത്തടുത്ത് പാടില്ല
ജ്യോതിഷ പ്രകാരം തുളസി ചെടിയുടെ അടുത്ത് ഷാമി ചെടി നടരുത്. തുളസിക്ക് സമീപം ഷാമി ചെടി നടുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് പറയപ്പെടുന്നു.
ആല്‍മരം തുളസിയുടെ അടുത്ത് പാടില്ല
ഹിന്ദുമതത്തിൽ ആല്‍മരം പ്രത്യേക പ്രാധാന്യമുണ്ട്. എന്നാൽ തുളസിയുടെ അടുത്ത് ആല്‍മരം ഒരിക്കലും നടാറില്ല. തുളസിക്ക് സമീപം ആല്‍മരം നടുന്നത് വഴി വീട്ടിൽ ധനനഷ്ടമുണ്ടാകുമെന്നും ജീവിതകാലം മുഴുവൻ സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു.
തുളസി ചെടിയുമായി ബന്ധപ്പെട്ട ചില വാസ്തു നിയമങ്ങള്‍ അറിയാം
വീടിന്‍റെ വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലാണ് തുളസി ചെടി നടേണ്ടത്. ഇത് വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു.
പലരും തുളസി ചെടി വീടിന്‍റെ നടുമുറ്റത്ത് വയ്ക്കും, എന്നാൽ വാസ്തു പ്രകാരം തുളസി ചെടി എപ്പോഴും വീടിന്‍റെ ഏതെങ്കിലും മൂലയിൽ വയ്ക്കണം.
വീടിന്‍റെ കിഴക്ക് ദിശയിൽ ഏതെങ്കിലും തരത്തിലുള്ള വാസ്തുദോഷമുണ്ടെങ്കിൽ, ഈ ദിശയിൽ തുളസി ചെടി നടാം.
വീട്ടിൽ ഒന്നിൽ കൂടുതൽ തുളസി ചെടികൾ ഉണ്ടെങ്കിൽ, അതിന്‍റെ സംഖ്യ എപ്പോഴും 3, 6 അല്ലെങ്കിൽ 9 എന്നിങ്ങനെ ഒറ്റസംഖ്യയില്‍ ആയിരിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy