Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ഇനി ലോവര്‍ ബര്‍ത്ത് ഈസിയായി ലഭിക്കും !!

Indian Railways Big Update: മുതിര്‍ന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്ക് ലോവര്‍ ബര്‍ത്ത്  അനുവദിക്കുന്ന നിയമമാണ് ഇപ്പോള്‍ റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ IRCTC നല്‍കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 05:38 PM IST
  • സാങ്കേതി വിദ്യ പൂര്‍ണമായും ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച അതിവേഗ ട്രെയിനായ വന്ദേ ഭാരത് ഈ നേട്ടങ്ങളുടെ പട്ടികയില്‍ പുതുതാണ്. വന്ദേ ഭാരത്‌ ട്രെയിനിലെ യാത്ര മികച്ച അനുഭവമാക്കി മാറ്റുകയാണ് ഇപ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍.
Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ഇനി ലോവര്‍ ബര്‍ത്ത് ഈസിയായി ലഭിക്കും !!

Indian Railways Big Update: ഇന്ത്യന്‍ റെയില്‍വേ ഇന്ന് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. പരിഷ്ക്കരണത്തിന്‍റെ പാതയിലൂടെ മുന്നേറുന്ന റെയിവേ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സമയാ സമയങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുത്തുന്നത്.  

ഇന്ത്യന്‍  റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. റെയില്‍വേ നല്‍കുന്ന ഏറ്റവും മികച്ച യാത്രാ സൗകര്യമാണ് ഇപ്പോള്‍ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഓടിക്കൊണ്ടിരിയ്ക്കുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ വാന്ദേ ഭാരത് എക്സ്പ്രസ്. 

Also Read:  Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് സന്തോഷവാര്‍ത്ത...! ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ഇളവ് ഉടന്‍ ലഭ്യമാകും

സാങ്കേതി വിദ്യ പൂര്‍ണമായും ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച അതിവേഗ ട്രെയിനായ വന്ദേ ഭാരത് ഈ നേട്ടങ്ങളുടെ പട്ടികയില്‍ പുതുതാണ്. വന്ദേ ഭാരത്‌ ട്രെയിനിലെ യാത്ര മികച്ച അനുഭവമാക്കി മാറ്റുകയാണ് ഇപ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍. 

Also Read:  Zodiac Signs Loves Luxury Life: ഈ രാശിക്കാർ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍, ലക്ഷ്മി ദേവിയുടെ കൃപയും ധാരാളം 

അതേസമയം, ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരേയും ഒരേ പോലെ പരിഗണിക്കുന്നു എന്നതാണ് സവിശേഷമായ കാര്യം. അതായത്, രണ്ടു വര്‍ഷം മുന്‍പ് കൊറോണ കാലത്ത് നിര്‍ത്തലാക്കിയ  മുതിർന്ന പൗരന്മാർക്കുള്ള  ടിക്കറ്റ് നിരക്കിലുള്ള ഇളവുകള്‍ ഉടന്‍ തന്നെ പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷന്മാര്‍ക്കും  58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രെയിൻ ടിക്കറ്റുകളിൽ വൻ കിഴിവിന്‍റെ ആനുകൂല്യം ലഭിക്കും. 

Also Read:  Horoscope Today: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം, തൊഴിൽ-ബിസിനസിൽ വന്‍ ലാഭം

അതേസമയം, മുതിർന്ന പൗരന്മാർക്ക് ട്രെയിന്‍ ടിക്കറ്റില്‍ നല്‍കുന്ന ഇളവ് കൂടാതെ മറ്റു സൗകര്യങ്ങള്‍ കൂടി  നല്‍കുന്ന കാര്യത്തില്‍ റെയില്‍വേ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്. അതായത്,  മുതിർന്ന പൗരന്മാർക്കുള്ള യാത്രാ നിയമങ്ങളിൽ റെയിൽവേ മാറ്റം വരുത്തിയിരിയ്ക്കുന്നു. റെയില്‍വേ നടപ്പാക്കുന്ന ഈ പരിഷ്ക്കാരം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു ഉപഹാരമായി തന്നെ കരുതാം. 

മുതിര്‍ന്ന പൗരന്മാര്‍ക്കായി റെയില്‍വേ നടപ്പാക്കുന്ന പരിഷ്ക്കാരം എന്താണ്? 
 
മുതിര്‍ന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്ക് ലോവര്‍ ബര്‍ത്ത്  അനുവദിക്കുന്ന നിയമമാണ് ഇപ്പോള്‍ റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ IRCTC നല്‍കിയിട്ടുണ്ട്. റെയില്‍വേ മുതിര്‍ന്ന യാത്രക്കാര്‍ക്ക് അവരുടെ പ്രായം പരിഗണിക്കാതെ മുകളിലത്തെ ബര്‍ത്തുകള്‍ അനുവദിച്ച സംഭവങ്ങള്‍ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ്‌ ഈ മാറ്റങ്ങള്‍... കാലിന് തകരാർ ഉള്ള പ്രായമായ വ്യക്തിക്ക് ലോവർ ബർത്ത് അപേക്ഷിച്ചിട്ടും മുകളിലത്തെ ബര്‍ത്ത് നല്‍കിയതായി  പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ അനേകം പരാതികള്‍ റെയില്‍വേയ്ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം റെയില്‍വേ കൈക്കൊണ്ടത്.  

അതേസമയം, ജനറൽ ക്വാട്ടയിലാണ് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, ലഭ്യതയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ അനുവദിക്കുന്നതെന്ന് റെയിൽവേ പറയുന്നു. എന്നാൽ ലോവർ ബർത്ത് അനുവദിച്ചാൽ മാത്രം റിസർവേഷൻ ചോയ്സ് ബുക്കിൽ ബുക്ക് ചെയ്താൽ  ലോവർ ബർത്ത് ലഭിക്കും. ഇവിടെ  ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന പോളിസി ഇതിൽ പ്രവർത്തിക്കും. ജനറൽ ക്വാട്ടയിൽ ഒരു മാനുഷിക ഇടപെടൽ ഇല്ല. അതുകൂടാതെ, അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ടിടിഇയുമായി ബന്ധപ്പെടാനും ലോവർ ബർത്തിനായി സംസാരിക്കാനും കഴിയും. അതേസമയം, ഈ പുതിയ പരിഷ്ക്കാരം നിലവില്‍ വരുന്നതോടെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ബര്‍ത്ത് സംബന്ധിച്ച ആശങ്ക വേണ്ട... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News