Diwali 2022 Calendar: ധൻതേരസ് മുതൽ ഭായി ദൂജ് വരെ; തീയതി, ശുഭ മുഹൂർത്തം, പൂജാ സമയങ്ങൾ അറിയാം

എല്ലാവരും ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.  5 ദിവസം നീളുന്നതാണ് ദീപാവലി ആഘോഷം. ധൻതേരസ് മുതൽ ഭായി ദൂജ് വരെയുള്ള ഒത്തുചേരലിന്‍റെ  5 ദിവസം  ഏറെ ആഹ്ളാദവും സന്തോഷവും നല്‍കുന്ന ദിവസങ്ങളാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 02:49 PM IST
  • ദീപാവലി ആഘോഷങ്ങള്‍ ഒക്ടോബർ 22 ന് ആരംഭിച്ച് ഒക്ടോബർ 26 ന് അവസാനിക്കും.
Diwali 2022 Calendar: ധൻതേരസ് മുതൽ ഭായി ദൂജ് വരെ; തീയതി, ശുഭ മുഹൂർത്തം, പൂജാ സമയങ്ങൾ അറിയാം

Diwali 2022 Calendar: എല്ലാവരും ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.  5 ദിവസം നീളുന്നതാണ് ദീപാവലി ആഘോഷം. ധൻതേരസ് മുതൽ ഭായി ദൂജ് വരെയുള്ള ഒത്തുചേരലിന്‍റെ  5 ദിവസം  ഏറെ ആഹ്ളാദവും സന്തോഷവും നല്‍കുന്ന ദിവസങ്ങളാണ്. 

ദീപാവലി അല്ലെങ്കിൽ ദീപാവലി ദീപങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്ന ഈ ഉത്സവം ധൻതേരസിൽ തുടങ്ങി ഭായി ദൂജിൽ അവസാനിക്കുന്നു. ഈ വർഷം, ദീപാവലി ആഘോഷങ്ങള്‍ ഒക്ടോബർ 22 ന് ആരംഭിച്ച് ഒക്ടോബർ 26 ന് അവസാനിക്കും.

ഹിന്ദു മതഗ്രന്ഥങ്ങൾ അനുസരിച്ച്, രാവണനെ പരാജയപ്പെടുത്തി 14 വർഷത്തെ വനവാസം പൂർത്തിയാക്കിയ ശേഷം ശ്രീരാമന്‍റെ അയോധ്യയിലേക്കുള്ള മടങ്ങിവരവാണ് ദീപാവലി.

Also Read:  Dhanteras 2022: ഈ ധന്‍തേരസില്‍ ഗ്ലാസും അലൂമിനിയവും വാങ്ങരുത്, ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഭാഗ്യം നിങ്ങളെ തുണയ്ക്കും 

ദീപാവലി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളും സിഖുകാരും ജൈനരും ചില ബുദ്ധമതക്കാരും ആഘോഷിക്കുന്നു. അധകരത്തിന് മേല്‍ വെളിച്ചത്തിന്‍റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്‌ക്കെതിരെ  അറിവിന്‍റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തിന്‍റെ പ്രതീകമാണ് ഈ ഉത്സവം. 

Also Read: Buying Gold on Dhanteras: ധന്‍തേരസില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്തുകൊണ്ട്?

 ലക്ഷ്മീദേവിയോടും ഗണപതിയോടും കുബേരനോടും ആയുരാരോഗ്യവും ഐശ്വര്യവും സമൃദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ആളുകൾ ദീപങ്ങളുടെ ഈ മഹത്തായ ഉത്സവം ആഘോഷിക്കുന്നത്. കഴിഞ്ഞകാലത്തെ എല്ലാ വിഷമതകളും മറന്ന് വെളിച്ചത്തിലേക്ക് ചുവടുവെച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ് ദീപാവലിയെന്ന് വിശ്വസിക്കപ്പെടുന്നു. 

Diwali 2022 Calendar: ധൻതേരസ് മുതൽ ഭായി ദൂജ് വരെയുള്ള 5 പ്രധാന ദിവസങ്ങളുടെ പൂജാ സമയങ്ങള്‍, ശുഭ മുഹൂർത്തം തുടങ്ങിയ കാര്യങ്ങള്‍ അറിയാം  

ഒന്നാം ദിവസം 1:  ഒക്ടോബർ 22  ധൻതേരസ് അല്ലെങ്കിൽ ധന്ത്രയോദശി

ധൻതേരസ്  ശുഭ മുഹൂർത്തം: വൈകുന്നേരം 7:00 മുതൽ 8:17 വരെ

രണ്ടാം ദിവസം: ഒക്ടോബർ 23: നരക് ചതുർദശി അല്ലെങ്കിൽ കാളി ചൗദസ്
ശുഭ മുഹൂർത്തം: രാവിലെ 5:05 ന് ആരംഭിച്ച് 6:27 ന് അവസാനിക്കും

മൂന്നാം ദിവസം : ഒക്ടോബർ 24: ചെറിയ ദീപാവലിയും വലിയ ദീപാവലിയും
ശുഭ മുഹൂർത്തം: ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസം ആളുകൾ ലക്ഷ്മീ പൂജ നടത്തുന്നു. വിപുലമായ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദീപാവലി. ഈ ദിവസത്തെ ലക്ഷ്മി പൂജ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.  ലക്ഷ്മി പൂജാ മുഹൂർത്തം വൈകുന്നേരം 06:53 ന് ആരംഭിച്ച് രാത്രി 08:15 ന് അവസാനിക്കും.

നാലാം ദിവസം : ഒക്ടോബർ 25: ഗോവർദ്ധൻ പൂജ
സൂരി ഗ്രഹണം നടക്കുന്നതിനാല്‍ 25: ഗോവർദ്ധൻ പൂജ ശുഭ മുഹൂർത്തം  ഒക്ടോബർ 26  ന്  രാവിലെ 6:28 മുതൽ 8:43 വരെയാണ്. 

അഞ്ചാം ദിവസം: ഒക്ടോബർ 26: ഭായ് ദൂജ്
ശുഭ മുഹൂർത്തം: ഉച്ചയ്ക്ക് 01:12 ന് ആരംഭിച്ച് 03:26 ന് അവസാനിക്കും  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News