Govardhan Puja 2022: ഹൈന്ദവ വിശ്വാസമനുസരിച്ച് ഗോവർദ്ധൻ പൂജയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഗോവർദ്ധൻ ആഘോഷിക്കുന്നത്. ആ ദിവസം ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നു. പല സ്ഥലങ്ങളിലും ഈ ദിവസം "അന്നകൂട്ട് പൂജ" എന്നും അറിയപ്പെടുന്നു.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് കാര്‍ത്തിക മാസം ആരംഭിച്ചതോടെ ആഘോഷങ്ങളും ആരംഭിച്ചു എന്ന് പറയാം. ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിനായി സ്ത്രീകള്‍ എടുക്കുന്ന കർവാ ചൗത്ത് വ്രതം മുതല്‍ ദീപാവലി, ഗോവർദ്ധൻ പൂജ, ഭായ് ദൂജ് തുടങ്ങി നിരവധി ആഘോഷങ്ങള്‍ ഈ മാസം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം ആഘോഷങ്ങള്‍ നിശബ്ദമായി കടന്നുപോയതിനാല്‍ ഇത്തവണ ആളുകള്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിയ്ക്കുകയാണ്.
Also Read: Mahakal Lok: മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി, ഉജ്ജയിനില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ കാണാം
ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവമായ ഗോവർദ്ധൻ പൂജ കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലാണ് ആഘോഷിക്കുന്നത്. എല്ലാ വർഷവും ദീപാവലിയുടെ തൊട്ടടുത്ത ദിവസം നടത്തുന്ന ഈ പൂജയെക്കുറിച്ച് നിരവധി ഐതിഹ്യ കഥകളുമുണ്ട്.
എന്നാൽ ഇത്തവണ ദീപാവലിയുടെ തൊട്ടടുത്ത ദിവസം സൂര്യഗ്രഹണം ഉള്ളതിനാല്‍ ഗോവർദ്ധൻ പൂജയെ കുറിച്ച് ആളുകളുടെ മനസ്സിൽ ആശയക്കുഴപ്പമാണ്. ഈ സാഹചര്യത്തില്‍ ഗോവർദ്ധൻ പൂജ എപ്പോൾ നടക്കുമെന്ന് അറിയാം.
ഗോവർദ്ധൻ പൂജ തീയതിയും ശുഭ സമയവും
എല്ലാ വർഷവും കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തില്‍, ദീപാവലിയുടെ തൊട്ടടുത്ത ദിവസം ഗോവർദ്ധൻ പൂജ നടത്തപ്പെടുന്നു. എന്നാൽ ഈ വർഷം ദീപാവലിയുടെ അടുത്ത ദിവസം അതായത് ഒക്ടോബർ 25 ന് ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം നടക്കും. നമുക്കറിയാം, ഈ സമയത്ത് ശുഭ കാര്യങ്ങള്‍, പൂജകള്‍ തുടങ്ങിയവ നടത്താറില്ല. അതിനാല്‍, ഈ വര്‍ഷം, ഒക്ടോബര്‍ 25 ന് പകരം 26 നാണ് ഗോവർദ്ധൻ പൂജ നടക്കുക.
അതായത്, ഗോവർദ്ധൻ ഒക്ടോബർ 25 ന് വൈകുന്നേരം 4:18 ന് ആരംഭിച്ച് ഒക്ടോബർ 26 ന് 2:42 ന് അവസാനിക്കും. അതുകൊണ്ടാണ് ഗോവർദ്ധൻ പൂജ ഒക്ടോബർ 26 ന് നടത്തുക. ഈ ദിവസം രാവിലെ 6.29 മുതൽ 8.43 വരെയായിരിക്കും പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം.
ഗോവർദ്ധൻ പൂജയുടെ രീതി
ഗോവർദ്ധൻ പൂജ ദിവസം വീടുകളിൽ ഗോവർദ്ധൻ പർവ്വതമാണ് പൂജിക്കുന്നത്. ഈ ദിവസം ചാണകമുപയോഗിച്ച് ഗോവർദ്ധൻ പർവ്വതം നിർമ്മിക്കുകയും പശു, പശുക്കിടാവ് മുതലായവയുടെ ആകൃതിയും നിർമ്മിക്കുകയും ചെയ്യുന്നു. ഈ ദിവസം മൃഗങ്ങളെ ആരാധിക്കണമെന്ന് നിയമമുണ്ട്. ഗോവർദ്ധന്‍ പൂജ ദിവസം ഗോവർദ്ധൻ പർവതത്തിന്‍റെ ആകൃതി ഉണ്ടാക്കി ആരാധിക്കുകയും തുടർന്ന് ഏഴു തവണ പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. പ്രദക്ഷിണ വേളയിൽ അഗര്‍ബത്തി, ദീപങ്ങൾ കത്തിച്ച് ഭഗവാൻ കൃഷ്ണനെ ധ്യാനിച്ച് അനുഗ്രഹം നേടുന്നു.
ഈ ദിവസം കൃഷ്ണ ഭഗവാനായി 56 വിഭവങ്ങളും തയ്യാറാക്കുന്നു. അതിനു പിന്നിലും ഐതീഹ്യമുണ്ട്. 7 ദിവസം കൃഷ്ണ ഭഗവാന്‍ ഗോവർദ്ധൻ പര്‍വ്വതം തന്‍റെ ചെറു വിരലില്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്രാമത്തെയും ഗ്രാമവസികളെയും മഴയില്‍ നിന്നും സംരക്ഷിച്ചു. മാ യശോദയ്ക്ക് ഒരു പതിവ് ഉണ്ടായിരുന്നു. അവര്‍ ദിവസവും 8 തവണ കൃഷ്ണ ഭഗവാന് സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിക്കൊടുത്തിരുന്നു. ഈ 7 ദിവസം യശോദയ്ക്ക് കൃഷ്ണ ഭഗവാന് ഭക്ഷണം നല്‍കാന്‍ സാധിച്ചില്ല. 7 ദിവസം, 8 തവണ, അതിനാലാണ് ഗോവർദ്ധൻപൂജ നടക്കുന്ന ദിവസം കൃഷ്ണ ഭഗവാനായി 56 വിഭവങ്ങള്‍ തയ്യാറാക്കുന്നത്...!!
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...