Dhanteras 2021: ധന്തേരാസിൽ അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്, വൻ നഷ്ടമുണ്ടാകും

Dhanteras ദിനത്തിൽ ചില ജോലികൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഈ ദിവസം ഇത് യ്യുന്നതിലൂടെ ഒരു വ്യക്തിക്ക് വർഷം മുഴുവനും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുന്നു, കൂടാതെ നിരവധി പ്രശ്‌നങ്ങളും ഉണ്ടാകും.   

Written by - Ajitha Kumari | Last Updated : Nov 1, 2021, 02:27 PM IST
  • ധന്തേരസ് ദിനത്തിൽ വായ്പ ഇടപാടുകൾ നടത്തരുത്
  • സ്റ്റീൽ, ഗ്ലാസ്, പ്ലാസ്റ്റിക് വസ്തുക്കൾ വാങ്ങരുത്
  • മൂർച്ചയുള്ള സാധനങ്ങൾ അബദ്ധത്തിൽ പോലും വാങ്ങരുത്
Dhanteras 2021: ധന്തേരാസിൽ അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്, വൻ നഷ്ടമുണ്ടാകും

Dhanteras 2021: ധന്തേരസ് ദിനം സന്തോഷവും സമൃദ്ധിയും നേടാനുള്ള ദിവസമാണ്. ഈ ദിവസം ചില പ്രത്യേക സാധനങ്ങൾ ഷോപ്പിംഗ് നടത്തുന്നതിലൂടെ വർഷം മുഴുവനും അനുഗ്രഹമുണ്ടാകും.  എന്നാൽ ഈ ദിവസം ചില ജോലികൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അത് ചെയ്താൽ വലിയ നഷ്ടം അനുഭവിക്കേണ്ടി വരും. 

നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും (Prosperity) നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ധന്തേരസ് ദിനത്തിൽ (November 2, 2021, ചൊവ്വാഴ്ച) ഈ തെറ്റുകൾ ചെയ്യരുത്. കൂടാതെ ഈ ദിവസം സ്വർണ്ണം-വെള്ളി, ചെമ്പ്-പിച്ചള എന്നിവ വാങ്ങുക. ഇതുകൂടാതെ വീട്വ-ണ്ടി, ചൂല്, മല്ലി എന്നിവ വാങ്ങുന്നതും ശുഭകരമാണ്.

Also Read: Horoscope 01 November: ഇന്ന് മേടം രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ  മുൻകരുതൽ എടുക്കേണ്ടിവരും 

ഈ ദിവസം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ഫോട്ടോ പതിച്ച സ്വർണ്ണമോ വെള്ളിയോ നാണയം വാങ്ങുന്നതും വളരെ ശുഭമാണ്.

ധന്തേരസ് ദിനത്തിൽ ഈ ജോലി ചെയ്യരുത് (Do not do this work on the day of Dhanteras)

>> ധന്തേരസ് ദിനത്തിൽ ആർക്കും കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഈ ദിവസം കടം വാങ്ങുന്നവർക്കും, കൊടുക്കുന്നവർക്കും പണത്തിന്റെ ദൗർലഭ്യം നേരിടേണ്ടിവരും.
>> ധൻതേരാസ് ദിനത്തിൽ സ്റ്റീൽ, കണ്ണാടി, പ്ലാസ്റ്റിക് വസ്തുക്കൾ, പാത്രങ്ങൾ എന്നിവ വാങ്ങരുത്. ഇവ രാഹുവും ശനിയുമായി ബന്ധപ്പെട്ടവയാണ്. ധന്തേരസ് നാളിൽ ഇവ വാങ്ങുന്നത് ദൗർഭാഗ്യത്തെ ക്ഷണിച്ചുവരുത്തും.
>> നിങ്ങൾ സ്വർണ്ണം-വെള്ളി, ചെമ്പ്-പിച്ചള പാത്രങ്ങൾ വാങ്ങുകയാണെങ്കിൽ, അവ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അവയിൽ മധുരപലഹാരങ്ങൾ, അരി മുതലായവ നിറയ്ക്കുക. ധന്തേരസ് നാളിൽ ഒഴിഞ്ഞ പാത്രങ്ങൾ വീട്ടിൽ കൊണ്ടുവരുന്നത് അശുഭകരമാണ്.

Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?

>> ധന്തേരസ് ദിനത്തിൽ സമ്പത്തിന്റെ ദേവനായ കുബേർ, ലക്ഷ്മി ദേവി, ധന്വന്തരി, യമരാജ് എന്നിവരെയാണ് ആരാധിക്കുന്നത്. എന്നാൽ ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങളെ ആരാധിക്കരുത്.
>> ധന്തേരസ് ദിനത്തിൽ അബദ്ധത്തിൽ പോലും നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനു മുന്നിൽ ചെരിപ്പുകൾ സൂക്ഷിക്കരുത്. രാവിലെ മുതൽ തന്നെ വീടിന്റെ വാതിലും മുൻഭാഗവും കഴുകി വൃത്തിയാക്കുക.
>>ധൻതേരസിനും ദീപാവലിയും അബദ്ധത്തിൽ പോലും പകൽ ഉറങ്ങാൻ പാടില്ല. ഇത് ചെയ്യുന്നത് വീട്ടിൽ നെഗറ്റിവിറ്റി കൊണ്ടുവരുന്നു.
>> ധൻതേരസ് ദിനത്തിൽ കത്തി, കത്രിക തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കളൊന്നും വാങ്ങരുത്.

Trending News